India vs South Africa Women’s T20 WC Live Score: ഓപ്പണര്‍മാര്‍ പുറത്ത്, ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം

India vs South Africa, Women’s T20 World Cup 2026 Live Score Updates: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം വൈകിട്ട് ഏഴ് മുതല്‍. 6.30-ന് ടോസിടും. ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയമാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്.

India vs South Africa Women’s T20 WC Live Score: ഓപ്പണര്‍മാര്‍ പുറത്ത്, ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം

India W Vs South Africa W

Updated On: 

21 Jun 2026 | 07:31 PM

LIVE NEWS & UPDATES

  • 21 Jun 2026 07:31 PM (IST)

    Shafali Verma Out: മികച്ച തുടക്കം നല്‍കിയ ഷഫാലിയും പുറത്ത്‌

    15 പന്തില്‍ 31 റണ്‍സെടുത്ത ഷഫാലി വര്‍മ്മയും പുറത്തായതോടെ ഇന്ത്യയ്ക്ക് രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി. നിലവില്‍ 5.4 ഓവറില്‍ രണ്ട് വിക്കറ്റിന് 54 എന്ന നിലയിലാണ് ഇന്ത്യ.

  • 21 Jun 2026 07:19 PM (IST)

    Smriti Mandhana Out: സ്മൃതി മന്ദാന പുറത്ത്‌, ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

    12 പന്തില്‍ 17 റണ്‍സെടുത്ത സ്മൃതി മന്ദാനയെ മാരിസാൻ കാപ്പ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. നാലോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 47 എന്ന നിലയില്‍. 10 പന്തില്‍ 28 റണ്‍സുമായി ഷഫാലി വര്‍മയും, രണ്ട് റണ്‍സുമായി യാസ്തിക ഭാട്ടിയയും ക്രീസില്‍.

  • 21 Jun 2026 07:05 PM (IST)

    കരുതലോടെ ഓപ്പണര്‍മാര്‍, ആദ്യ ഓവറില്‍ ഒമ്പത് റണ്‍സ്‌

    ആദ്യ ഓവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ ഒമ്പത് റണ്‍സെടുത്തു. രണ്ട് പന്തില്‍ ആറു റണ്‍സുമായി ഷഫാലി വര്‍മ്മയും, നാല് പന്തില്‍ മൂന്ന് റണ്‍സുമായി സ്മൃതി മന്ദാനയും ക്രീസില്‍.

  • 21 Jun 2026 06:46 PM (IST)

    South Africa Women Playing XI: ദക്ഷിണാഫ്രിക്കന്‍ ടീമിലും രണ്ട് മാറ്റം

    സുനെ ലൂസിന് പകരം ടാസ്മിന്‍ ബ്രിട്ട്‌സും, കെയ്‌ല റെയ്‌നെക്കെയ്‌ക്ക് പകരം ഡെയ്ൻ വാൻ നിക്കെർക്കും പ്ലേയിങ് ഇലവനില്‍. ദക്ഷിണാഫ്രിക്കയുടെ പ്ലേയിങ് ഇലവന്‍: ലോറ വോൾവാർഡ്, ടാസ്മിൻ ബ്രിട്ട്‌സ്, ആനെറി ഡെർക്‌സെൻ, ഡെയ്ൻ വാൻ നീകെർക്ക്, മാരിസാൻ കാപ്പ്, നദീൻ ഡി ക്ലെർക്ക്, ക്ലോ ട്രിയോൺ, സിനാലോ ജഫ്ത, ഷബ്നിം ഇസ്മായിൽ, അയബോംഗ ഖാക്ക, നോങ്കുലുലെക്കോ മ്ലാബ.

  • 21 Jun 2026 06:43 PM (IST)

    India Women Playing XI: ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍

    ശ്രേയങ്ക പാട്ടീലിന് പകരം പ്രേമ റാവത്തും, ക്രാന്തി ഗൗഡിന് പകരം അരുന്ധതി റെഡ്ഡിയും പ്ലേയിങ് ഇലവനില്‍. ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍: സ്മൃതി മന്ദാന, ഷഫാലി വർമ, യാസ്തിക ഭാട്ടിയ, ജെമിമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, റിച്ച ഘോഷ്, ദീപ്തി ശർമ, പ്രേമ റാവത്ത്, അരുന്ധതി റെഡ്ഡി, ശ്രീ ചരണി, നന്ദിനി ശർമ്മ.

  • 21 Jun 2026 06:36 PM (IST)

    India W win toss: ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

    തന്റെ 200-ാം രാജ്യാന്തര ടി20യില്‍ ഹര്‍മന്‍പ്രീത് കൗറിന് ടോസ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.

  • 21 Jun 2026 06:24 PM (IST)

    മുന്‍തൂക്കം ഇന്ത്യയ്ക്ക്, കണക്കുകള്‍ ഇങ്ങനെ

    ഇരുടീമുകളും 24 തവണ ഏറ്റുമുട്ടിയപ്പോള്‍ 11 തവണയും ഇന്ത്യ ജയിച്ചു Read More

  • 21 Jun 2026 05:50 PM (IST)

    Harmanpreet Kaur: വമ്പന്‍ നേട്ടത്തിനരികെ ഹര്‍മന്‍പ്രീത് കൗര്‍

    200 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ക്രിക്കറ്റ് താരം എന്ന റെക്കോഡ് സ്വന്തമാക്കാനൊരുങ്ങി ഹര്‍മന്‍പ്രീത് കൗര്‍ Read More

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം വൈകിട്ട് ഏഴ് മുതല്‍. 6.30-ന് ടോസിടും. ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയമാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെയും, രണ്ടാമത്തേതില്‍ നെതര്‍ലന്‍ഡ്‌സിനെയും ഇന്ത്യ തകര്‍ത്തിരുന്നു. കരുത്തരായ പ്രോട്ടീസിനെയും തോല്‍പിച്ച് സെമി ഫൈനല്‍ യാത്രയിലേക്ക് ഒരു ചുവടു കൂടി മുന്നേറാനാണ് ഇന്ത്യയുടെ ലക്ഷ്യം. ദക്ഷിണാഫ്രിക്ക ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് വിജയവഴിയിലേക്ക് തിരിച്ചെത്തി. മത്സരത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തിലൂടെ വായിക്കാം.

English Summary

India will face South Africa in the Women’s T20 World Cup today at 7:00 PM. Harmanpreet Kaur’s team is aiming for their third consecutive victory in the tournament. India previously defeated Pakistan and the Netherlands in their first two matches. South Africa lost to Australia initially but bounced back by beating Pakistan.

Follow Us
കിച്ചന്‍ സിങ്ക് എങ്ങനെ എളുപ്പത്തില്‍ വൃത്തിയാക്കാം?
PCOD ഉള്ളവർ പതിവായി ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല