India vs Zimbabwe Women 2nd T20 Live: ഇന്നുംകൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര; സിംബാബ്‌വെയെ തൂത്തെറിയാന്‍ സ്മൃതിയും സംഘവും

IND-W vs ZIM-W 2nd T20 Live Score Updates in Malayalam: വനിതാ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ന് ഇന്ത്യയും, സിംബാബ്‌വെയും ഏറ്റുമുട്ടും. രാത്രി ഏഴിന് ന്യൂ റായ്പുര്‍ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 6.30-ന് ടോസ് ഇടും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു.

India vs Zimbabwe Women 2nd T20 Live: ഇന്നുംകൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര; സിംബാബ്‌വെയെ തൂത്തെറിയാന്‍ സ്മൃതിയും സംഘവും

India Vs Zimbabwe Women 2nd T20

Updated On: 

18 Oct 2026 | 06:00 PM

LIVE NEWS & UPDATES

  • 18 Oct 2026 06:00 PM (IST)

    ദീപ്തി ശര്‍മയില്‍ പ്രതീക്ഷ

    ദീപ്തി ശര്‍മയുടെ ഓള്‍ റൗണ്ട് മികവാണ് കരുത്ത്. ആദ്യ ടി20യില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചില്ലെങ്കിലും, ദീപ്തി ബാറ്റിങില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 37 പന്തില്‍ എട്ട് ഫോറുകളുടെ അകമ്പടിയോടെ 49 റണ്‍സാണെടുത്തത്.

  • 18 Oct 2026 05:13 PM (IST)

    ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മിന്നണം

    ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ മോശം ഫോമാണ് നിരാശ. ആദ്യ മത്സരത്തില്‍ സ്മൃതി മന്ദാന-ആറു പന്തില്‍ ഒമ്പത്, ഷഫാലി വര്‍മ-രണ്ട് പന്തില്‍ നാല്, അനുഷ്‌ക ബ്രിജ്‌മോഹന്‍ ശര്‍മ-മൂന്ന് പന്തില്‍ നാല്, ഹര്‍മന്‍പ്രീത് കൗര്‍-നാലു പന്തില്‍ ഒന്ന് എന്നിങ്ങനെയായിരുന്നു ആദ്യ നാലു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

  • 18 Oct 2026 04:28 PM (IST)

    ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍

    സ്മൃതി മന്ദാന, ഷഫാലി വര്‍മ, അനുഷ്‌ക ബ്രിജ്‌മോഹന്‍ ശര്‍മ, ഹര്‍മന്‍പ്രീത് കൗര്‍, നിക്കി പ്രസാദ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്, അരുന്ധതി റെഡ്ഡി, ശ്രീ ചരണി, നന്ദനി ശര്‍മ, ക്രാന്തി ഗൗഡ്.

വനിതാ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ന് ഇന്ത്യയും, സിംബാബ്‌വെയും ഏറ്റുമുട്ടും. രാത്രി ഏഴിന് ന്യൂ റായ്പുര്‍ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 6.30-ന് ടോസ് ഇടും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. സ്മൃതി മന്ദാന ക്യാപ്റ്റനായതിനു ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്. ഇന്നും കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

ആദ്യ ടി20യില്‍ നാലു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 114 റണ്‍സെടുത്തു. 15.4 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. താരതമ്യേന ദുര്‍ബലരാണെങ്കിലും ഇന്ത്യ വിറപ്പിച്ച ശേഷമാണ് സിംബാബ്‌വെ കീഴടങ്ങിയത്.

സ്മൃതി മന്ദാന, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ തുടങ്ങിയവര്‍ ഒറ്റയക്കത്തിന് പുറത്തായി. 37 പന്തില്‍ 49 റണ്‍സെടുത്ത ദീപ്തി ശര്‍മയുടെയും, പുറത്താകാതെ 35 പന്തില്‍ 39 റണ്‍സെടുത്ത നിക്കി പ്രസാദിന്റെയും പ്രകടനമാണ് കരുത്തായത്. ഇന്നത്തെ മത്സരത്തിന്റെ ലൈവ് അപ്‌ഡേറ്റ് ടിവി 9 മലയാളത്തിലൂടെ വായിക്കാം.

Loading...
Unable to load recommendations.
Follow Us
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?