Ranji Trophy: സച്ചിന്‍ ബേബിക്ക് പിന്നാലെ മുഹമ്മദ് അസ്ഹറുദ്ദീനും സെഞ്ചുറി; കേരളത്തിന് കൂറ്റന്‍ സ്‌കോര്‍
Kerala vs Odisha Ranji Trophy: സച്ചിന്‍ ബേബിയുടെയും, മുഹമ്മദ് അസ്ഹറുദ്ദീന്റെയും സെഞ്ചുറികളാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 263 പന്തില്‍ 139 റണ്‍സുമായി അസ്ഹറുദ്ദീന്‍ പുറത്താകാതെ നിന്നു. 11 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു താരത്തിന്റെ പ്രകടനം. 235 പന്തില്‍ 11 ഫോറും, ഒരു സിക്‌സുമടക്കം 112 റണ്‍സായിരുന്നു സച്ചിന്റെ സംഭാവന.
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ കേരളം 404 റണ്‍സിന് പുറത്തായി. സച്ചിന്‍ ബേബിയുടെയും, മുഹമ്മദ് അസ്ഹറുദ്ദീന്റെയും സെഞ്ചുറികളാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 263 പന്തില്‍ 139 റണ്‍സുമായി അസ്ഹറുദ്ദീന്‍ പുറത്താകാതെ നിന്നു. 11 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു താരത്തിന്റെ പ്രകടനം. 235 പന്തില്‍ 11 ഫോറും, ഒരു സിക്‌സുമടക്കം 112 റണ്‍സായിരുന്നു സച്ചിന്റെ സംഭാവന. 77 പന്തില്‍ ഏഴു ബൗണ്ടറികള്‍ സഹിതം 53 അടിച്ചുകൂട്ടിയ ആദിത്യ സര്‍വതെയും മികച്ച പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.
കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. റണ്‍സൊന്നുമെടുക്കാതെ ഓപ്പണര്‍ അഭിഷേക് പി നായരെയാണ് നഷ്ടമായത്. തൊട്ടടുത്ത ഓവറിലെ അഞ്ചാം പന്തില്‍ ജലജ് സക്‌സേനയും റണ്ണൊന്നുമെടുക്കാതെ മടങ്ങി. പതിമൂന്നാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ അഭിഷേക് ജെ നായരും (39 പന്തില്‍ 11) പുറത്തായതോടെ കേരളം മൂന്ന് വിക്കറ്റിന് 18 എന്ന നിലയില്‍ പതറി.
നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിഷ്ണു വിനോദും സച്ചിന്‍ ബേബിയും രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ 35 പന്തില്‍ 21 റണ്‍സ് നേടിയ വിഷ്ണു 23-ാം ഓവറിലെ രണ്ടാം പന്തില്‍ പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ സല്‍മാന്‍ നിസാറിനും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. 21 റണ്‍സായിരുന്നു സല്‍മാന്റെയും അക്കൗണ്ടിലുണ്ടായിരുന്നത്.
എന്നാല്‍ ആറാം വിക്കറ്റിലെ സച്ചിന്‍-അസ്ഹറുദ്ദീന്‍ കൂട്ടുക്കെട്ട് കേരളത്തിന് കരുത്തായി. 141 റണ്‍സാണ് ഈ സഖ്യം സമ്മാനിച്ചത്. എന്നാല്‍ കേരളത്തിന്റെ സ്‌കോര്‍ 240 കടന്നതിന് തൊട്ടുപിന്നാലെ സച്ചിനെ നഷ്ടമായി. എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ സര്‍വതെയെ കൂട്ടുപിടിച്ച് അസ്ഹറുദ്ദീന്‍ കേരളത്തെ മുന്നോട്ടുനയിച്ചു. 99 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഈ സഖ്യം പടുത്തുയര്‍ത്തിയത്. 109-ാം ഓവറിലെ ആദ്യ പന്തില്‍ സര്‍വതെ പുറത്തായപ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ 141-ല്‍ എത്തിയിരുന്നു.
ഒരറ്റത്ത് അസ്ഹറുദ്ദീന്‍ പാറ പോലെ ഉറച്ചുനിന്നെങ്കിലും പിന്നീട് ക്രീസിലെത്തിയ മറ്റ് ബാറ്റര്‍മാര്‍ക്കും പിന്തുണ നല്‍കാനായില്ല. അഭിജിത്ത് പ്രവീണ്‍-39 പന്തില്‍ 14, വൈശാഖ് ചന്ദ്രന്‍-11 പന്തില്‍ ഒന്ന്, എംഡി നിധീഷ്-22 പന്തില്‍ 15 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.
ലളിത് യാദവിന് മൂന്ന് വിക്കറ്റ്
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലളിത് യാദവ് ഒഡീഷയ്ക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞു. രാജേഷ് മൊഹന്തിയും, സൗമ്യ രഞ്ജന്‍ ലെങ്കയും നിനാദ് റാത്വയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ബദല്‍ ബിശ്വാസിനായിരുന്നു അവശേഷിച്ച ഒരു വിക്കറ്റ് ലഭിച്ചത്.
English Summary
Kerala scored 404 runs in their first innings against Odisha in the Ranji Trophy match. Centuries from Mohammed Azharuddeen, who remained unbeaten on 139, and Sachin Baby, who scored 112, rescued Kerala after a rocky start. The team had initially slumped to 18 for 3 before crucial partnerships steadied the innings. Lalit Yadav was the pick of the Odisha bowlers, claiming three wickets.