സെവാഗിന്റെ മകന് ഒരു നീതി, അന്‍മോളിന് മറ്റൊരു നീതി! ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് ആരാധകർ
Nepotism row in Indian cricket: അൻമോൽ കുമാറിന്, സെവാഗിന്റെ മകന് ലഭിച്ചതുപോലെയുള്ള പരിഗണന ബിസിസിഐ നൽകിയില്ലെന്നാണ് ആരാധകരുടെ ആരോപണം. സെവാഗിന്റെ മകന്റെ വീഡിയോ നല്‍കിയതുപോലെ അന്‍മോളിന്റെ പ്രകടനം എന്താണ് പങ്കുവെക്കാത്തതെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനമാണ് ചില ആരാധകര്‍ ഉന്നയിക്കുന്നത്.
മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ വിനു മങ്കാദ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ചണ്ഡീഗഡ് അണ്ടർ-19 ടീമിനെതിരെ ഡൽഹി ടീമിനെ നയിച്ച ആര്യവീർ 143 പന്തുകളിൽ നിന്ന് 173 റൺസാണ് നേടിയത്. ഇതിൽ 19 ഫോറുകളും എട്ട് സിക്സറുകളും ഉൾപ്പെടുന്നു. പിന്നാലെ ബിസിസിഐ തങ്ങളുടെ ഡൊമസ്റ്റിക് ക്രിക്കറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആര്യവീറിന്റെ ഇന്നിംഗ്സിലെ പ്രധാന നിമിഷങ്ങൾ പങ്കുവെച്ചിരുന്നു. എന്നാൽ, ബിസിസിഐയുടെ ഈ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തി.
ഇതേ ടൂര്‍ണമെന്റില്‍ ബിഹാര്‍ അണ്ടര്‍ 19 താരം അന്‍മോള്‍ കുമാര്‍ 86 പന്തുകളില്‍ നിന്ന് 184 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഹരിയാന അണ്ടർ-19 ടീമിനെതിരെയായിരുന്നു അൻമോളിന്റെ ഈ മികച്ച പ്രകടനം. 18 സിക്സറുകളും 11 ഫോറുകളും അടിച്ചുകൂട്ടിയ താരം, ബിഹാർ അണ്ടർ-19 ടീമിനെ 46.1 ഓവറിൽ 325 റൺസിലെത്തിക്കാൻ സഹായിച്ചു.
മറുപടിയായി ഹരിയാന അണ്ടർ-19 ടീമിന് 288 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. വിജെഡി നിയമപ്രകാരം ബിഹാർ 18 റൺസിന് വിജയിക്കുകയും ചെയ്തു. എന്നാൽ പട്നയിൽ നിന്നുള്ള അൻമോൽ കുമാറിന്, സെവാഗിന്റെ മകന് ലഭിച്ചതുപോലെയുള്ള പരിഗണന ബിസിസിഐ നൽകിയില്ലെന്നാണ് ആരാധകരുടെ ആരോപണം.
സെവാഗിന്റെ മകന്റെ വീഡിയോ നല്‍കിയതുപോലെ അന്‍മോളിന്റെ പ്രകടനം എന്താണ് പങ്കുവെക്കാത്തതെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനമാണ് ചില ആരാധകര്‍ ഉന്നയിക്കുന്നത്.
ഒരു ആരാധകന്റെ പ്രതികരണം
In the recent India U19 vs Australia U19 matches, Aryavir Sehwag and Dravid’s son got picked and grabbed the limelight with a fifty, while players like Yashwardhan Chauhan, who scored a century and a fifty and took wickets, were completely ignored. Now, Bihar U19 batter Anmol Kumar has smashed 184 off just 86 balls, hitting 18 sixes and 11 fours in the same tournament on the same day Aryavir Sehwag scored 173 off 143 balls. Yet again, Anmol Kumar is barely getting any headlines, while the BCCI page is giving Aryavir the spotlight, they didn’t even post about knock. Who says nepotism doesn’t exist? At the very least, the difference in attention is hard to ignore.
— Vipin Tiwari (@Vipintiwari952) October 18, 2026
“അടുത്തിടെ നടന്ന ഇന്ത്യ അണ്ടർ-19 – ഓസ്‌ട്രേലിയ അണ്ടർ-19 മത്സരങ്ങളിൽ, ആര്യവീർ സെവാഗും ദ്രാവിഡിന്റെ മകനും ടീമിൽ ഇടം നേടുകയും അർധസെഞ്ചുറികൾ നേടി ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. എന്നാൽ, സെഞ്ചുറിയും അർധസെഞ്ചുറിയും നേടുകയും വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത യശ്വർധൻ ചൗഹാനെപ്പോലുള്ള താരങ്ങളെ പൂർണ്ണമായും അവഗണിച്ചു. ഇപ്പോൾ, ആര്യവീർ സെവാഗ് 143 പന്തിൽ 173 റൺസ് നേടിയ അതേ ടൂർണമെന്റിൽ, അതേ ദിവസം തന്നെ ബീഹാർ അണ്ടർ-19 താരം അൻമോൽ കുമാർ 86 പന്തിൽ 18 സിക്സറുകളും 11 ഫോറുകളും സഹിതം 184 റൺസ് അടിച്ചുകൂട്ടിയപ്പോൾ, അദ്ദേഹത്തെക്കുറിച്ച് എവിടെയും വാർത്തകളില്ല.
ബിസിസിഐ പേജിൽ ആര്യവീറിന് വലിയ പ്രാധാന്യം നൽകുമ്പോൾ, അൻമോൽ കുമാറിന്റെ ഈ പ്രകടനത്തെക്കുറിച്ച് അവർ ഒരക്ഷരം പോലും മിണ്ടിയില്ല. സ്വജനപക്ഷപാതം ഇല്ലെന്ന് ആര് പറഞ്ഞു? ചുരുങ്ങിയ പക്ഷം, താരങ്ങളോട് കാണിക്കുന്ന ഈ വിവേചനം ആർക്കും അവഗണിക്കാനാവില്ല”-എന്നായിരുന്നു ഒരു ആരാധകന്‍ എക്‌സില്‍ കുറിച്ചത്.
ബിസിസിഐ പങ്കുവെച്ച വീഡിയോ:
A spectacular 173(143) from Aaryavir Sehwag 👏
🎥 Relive his knock for Delhi U19 against Chandigarh U19 in the Vinoo Mankad Trophy Elite game 🔽 https://t.co/H4hFwUbesq
— BCCI Domestic (@BCCIdomestic) October 17, 2026
English Summary
Former India cricketer Virender Sehwag’s elder son, Aaryavir Sehwag, scored 173 runs in a Vinoo Mankad Trophy match. The BCCI shared a video highlighting Aaryavir’s performance on their official social media page. However, fans criticized the BCCI for ignoring Bihar’s Anmol Kumar, who smashed 184 runs off just 86 balls on the same day.