India vs Afghanistan: രണ്ടാം ഏകദിനത്തില്‍ 170 റണ്‍സ് ജയം; അഫ്ഗാനെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ
India Clinch ODI Series Against Afghanistan: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിനായിരുന്നു ആതിഥേയരുടെ ജയം. 403 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് അഫ്ഗാനിസ്ഥാന് 232 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മൂന്നാം ഏകദിനം ജൂണ്‍ 20-ന്.

India vs Afghanistan
ലഖ്‌നൗ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിനായിരുന്നു ആതിഥേയരുടെ ജയം. 403 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് അഫ്ഗാനിസ്ഥാന് 232 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സെഞ്ചുറികള്‍ നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും, ഇഷാന്‍ കിഷന്റെയും പ്രകടനങ്ങളാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സ്‌കോര്‍: ഇന്ത്യ 49.5 ഓവറില്‍ 402, അഫ്ഗാനിസ്ഥാന്‍ 44.3 ഓവറില്‍ 232. ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന് ജയിച്ചിരുന്നു. അപ്രസക്തമായ മൂന്നാം ഏകദിനം ജൂണ്‍ 20-ന് ചെന്നൈയില്‍ നടക്കും.
ഗംഭീരമായിരുന്നില്ല ഇന്ത്യയുടെ തുടക്കം. ഒമ്പത് പന്തില്‍ നാലു റണ്‍സെടുത്ത ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ രണ്ടാം ഓവറില്‍ തന്നെ പുറത്തായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും, ഗില്ലും ഇന്ത്യയെ കരയ്ക്ക് കയറ്റി. എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ രോഹിതിനെ റാഷിദ് ഖാന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. 39 പന്തിലാണ് രോഹിത് 48 റണ്‍സ് നേടിയത്.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഗില്‍-കിഷന്‍ സഖ്യം ഇന്ത്യയ്ക്കായി റണ്‍സുകള്‍ വാരിക്കൂട്ടികൊണ്ടിരുന്നു. ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ലഭിച്ചത് 224 റണ്‍സ്. ഇന്ത്യയുടെ സ്‌കോര്‍ 96-ല്‍ എത്തിയപ്പോള്‍ ഒരുമിച്ച ഇരുവരും, പിരിഞ്ഞപ്പോള്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത് 320 റണ്‍സ്. 79 പന്തില്‍ 125 റണ്‍സ് നേടിയ കിഷനാണ് ആദ്യം പുറത്തായത്. വ്യക്തിഗത സ്‌കോര്‍ 150 കടന്നതിന് പിന്നാലെ ഗില്ലും മടങ്ങി. 110 പന്തില്‍ 154 റണ്‍സാണ് ഇന്ത്യയുടെ ടോപ് സ്‌കോററായ ഗില്‍ അടിച്ചുകൂട്ടിയത്.
പിന്നീട് വന്ന ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. 24 പന്തില്‍ 26 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. 19 പന്തില്‍ 19 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് പിന്നീട് രണ്ടക്കം കടന്ന താരം. മറ്റുള്ളവരെല്ലാം ഒറ്റ ഡിജിറ്റില്‍ മടങ്ങി.
അതില്‍ കെഎല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായിരുന്നു. മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍: ഗുര്‍നൂര്‍ ബ്രാര്‍- ഏഴു പന്തില്‍ മൂന്ന്, അര്‍ഷ്ദീപ് സിങ്- നാലു പന്തില്‍ മൂന്ന്, കുല്‍ദീപ് യാദവ്- മൂന്ന് പന്തില്‍ മൂന്ന് നോട്ടൗട്ട്, പ്രിന്‍സ് യാദവ്- അഞ്ച് പന്തില്‍ അഞ്ച്. അഫ്ഗാനിസ്ഥാനു വേണ്ടി നംഗേയാലിയ ഖരോട്ടെ നാലു വിക്കറ്റുകള്‍ സ്വന്തമാക്കി. റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റുകള്‍ പിഴുതു. അല്ലാ ഗസൻഫർ, മുഹമ്മദ് സലീം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
ഇന്ത്യയുടെ പരമ്പര വിജയം:
പിടിച്ചുനിന്നത് റഹ്മത്ത് ഷാ മാത്രം
89 പന്തില്‍ 79 റണ്‍സെടുത്ത റഹ്മത്ത് ഷാ മാത്രമാണ് അഫ്ഗാന്‍ നിരയില്‍ പോരാടിയത്. 50 പന്തില്‍ 42 റണ്‍സെടുത്ത സെദിഖുള്ള അടൽ, 33 പന്തില്‍ 41 റണ്‍സ് നേടിയ റഹ്മാനുള്ള ഗുർബാസ് എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റു അഫ്ഗാന്‍ ബാറ്റര്‍മാര്‍ പൂര്‍ണ പരാജയമായി.
ഇബ്രാഹിം സദ്രാൻ- 31 പന്തില്‍ 21, ദാർവിഷ് അബ്ദുൾ റസൂലി-ആറു പന്തില്‍ 6 (റിട്ടയേര്‍ഡ് ഹര്‍ട്ട്), ഹഷ്മത്തുള്ള ഷാഹിദി- രണ്ടു പന്തില്‍ നാല്, നംഗേയാലിയ ഖരോട്ടെ- 11 പന്തില്‍ 6, റാഷിദ് ഖാൻ- 12 പന്തില്‍ 12, അല്ലാ ഗസൻഫർ- രണ്ട് പന്തില്‍ ഒന്ന്, മുഹമ്മദ് സലീം-19 പന്തില്‍ ഒമ്പത്, ബിലാല്‍ സമി-14 പന്തില്‍ രണ്ട് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് അഫ്ഗാന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഗുര്‍നൂര്‍ ബ്രാറും, അര്‍ഷ്ദീപ് സിങും, രണ്ട് വിക്കറ്റെടുത്ത പ്രിന്‍സ് യാദവും, ഒരു വിക്കറ്റ് സ്വന്തമാക്കിയ വാഷിങ്ടണ്‍ സുന്ദറും ഇന്ത്യയ്ക്ക് വേണ്ടി മികച്ച രീതിയില്‍ പന്തെറിഞ്ഞു. പ്രിന്‍സ് യാദവിന്റെ അരങ്ങേറ്റ മത്സരമാണിത്. കഴിഞ്ഞ മത്സരത്തിലും ബ്രാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.
English Summary
India won the ODI series against Afghanistan by defeating them by 170 runs in the second match. Shubman Gill (154 runs) and Ishan Kishan (125 runs) scored brilliant centuries to guide India to a massive total of 402 runs. Afghanistan was bowled out for 232 runs, with Rahmat Shah top-scoring for his team with 79 runs. Indian bowlers Gurnoor Brar and Arshdeep Singh starred with the ball, taking three wickets each.