Kerala Holiday: നാളെയും അവധി; ജില്ലാ കളക്ടര്‍മാരുടെ പ്രഖ്യാപനം
Kerala cchool holiday updates: കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പ്രകാരം നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നാളെയും അവധി ലഭിക്കുമോയെന്ന സംശയം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിവിധ കളക്ടര്‍മാരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഉന്നയിക്കുന്നുണ്ട്.
തിരുവല്ല, , കോഴഞ്ചേരി കോട്ടയം, കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പളളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്ത് 6) അവധി പ്രഖ്യാപിച്ചു. കനത്ത മഴ മൂലം വിവിധ ജില്ലകളില്‍ സമീപദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് 10 ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പ്രകാരം നാളെ (ഓഗസ്ത് 6) ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ടുള്ളത്.
തിരുവല്ല, കോഴഞ്ചേരി താലൂക്കുകളില്‍
തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും പത്തനംതിട്ട ജില്ലാ കളക്ടര്‍ നാളെ (ഓഗസ്ത് 6) അവധി പ്രഖ്യാപിച്ചു.
കോട്ടയം താലൂക്കില്‍
കോട്ടയം താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയിലെ മറ്റ് താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. നേരത്തെ തീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പളളി
കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പളളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അംഗനവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും, കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
ജാഗ്രതാ നിര്‍ദ്ദേശം
അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓഗസ്ത് എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) എന്നിവിടങ്ങളിലെ തീരങ്ങളില്‍ നാളെ രാത്രി 11.30 വരെ കടലാക്രമണത്തിനും സാധ്യതയുണ്ട്.
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഓഗസ്ത് എട്ട് വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ച മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഗസ്ത് എട്ടിന് ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ടില്ല. എന്നാല്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അന്ന് യെല്ലോ അലര്‍ട്ടുണ്ട്. മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടാണ്. ഓഗസ്ത് ഒമ്പതിന് എല്ലാ ജില്ലയിലും ഗ്രീന്‍ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
English Summary
Educational institutions in Thiruvalla, Kozhencherry, Kottayam, Kuttanad, Chengannur, and Karthikappally taluks have been declared a holiday tomorrow, August 6. The holiday applies to all schools, professional colleges, and tuition centers, including institutions hosting relief camps. Scheduled examinations will proceed without any change.