AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Shubman Gill: ഒറ്റ സെഞ്ച്വറിയില്‍ ഗില്‍ തൂക്കിയത് ഒട്ടനവധി റെക്കോഡുകള്‍; ഇന്ത്യന്‍ നായകന് ചരിത്രനേട്ടം

Shubman Gill Record : അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിന മത്സരത്തിലെ പ്രകടനത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കിയത് നിരവധി റെക്കോഡുകള്‍. 110 പന്തില്‍ 154 റണ്‍സാണ് ഗില്‍ നേടിയത്. 63 ഇന്നിംഗ്‌സുകളിൽ നിന്ന് ശുഭ്മാന്‍ ഗില്ലിന്റെ ഒൻപതാമത് ഏകദിന സെഞ്ച്വറിയാണിത്.

Jayadevan AM
Jayadevan AM | Published: 17 Jun 2026 | 07:55 PM
അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിന മത്സരത്തിലെ പ്രകടനത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കിയത് നിരവധി റെക്കോഡുകള്‍. 110 പന്തില്‍ 154 റണ്‍സാണ് ഗില്‍ നേടിയത്. 63 ഇന്നിംഗ്‌സുകളിൽ നിന്ന് ല്ലിന്റെ ഒൻപതാമത് ഏകദിന സെഞ്ച്വറിയാണിത്. ഗിൽ വെറും 62 ഇന്നിങ്സുകളിൽ നിന്ന് 3000 ഏകദിന റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു  (Image Credit Source: PTI).

1 / 5
വേഗത്തിൽ 3000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായി ഗില്‍ മാറി. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് മുന്നില്‍. ഏറ്റവും വേഗത്തിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി ഗിൽ മാറി. ശിഖര്‍ ധവാനാണ് രണ്ടാമത്.

2 / 5
നായകനെന്ന നിലയില്‍ ഗില്‍ നേടുന്ന കന്നി ഏകദിന സെഞ്ചുറിയാണിത്. 50 ഓവർ ഫോർമാറ്റിൽ ഇതുവരെ എട്ട് മത്സരങ്ങളിൽ മാത്രമാണ് ടീമിനെ നയിച്ചിട്ടുള്ളത്. ഒരു ഏകദിന ഇന്നിങ്സിൽ ഏറ്റവും വേഗത്തിൽ 150 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്ററായും ഗില്‍ മാറി. അല്ലാ ഗസൻഫറിന്റെ പന്തിൽ ലോംഗ് ഓഫിലേക്ക് ഒരു സിംഗിൾ എടുത്തുകൊണ്ടാണ് ഗിൽ 150 റൺസ് പൂർത്തിയാക്കിയത്. 108 പന്തിലാണ് ഗില്‍ 150 തികച്ചത്.

3 / 5
ഇഷാന്‍ കിഷനും (103 പന്തില്‍), വിരാട് കോലിയും (106 പന്തില്‍) ആണ് ഇക്കാര്യത്തില്‍ ഗില്ലിന് മുന്നിലുള്ളത്. ഒരേ ഇന്നിങ്സിൽ രണ്ട് ഇന്ത്യൻ ബാറ്റർമാർ 80 പന്തുകളിലോ അതിൽ കുറവോ പന്തുകളിൽ ഏകദിന സെഞ്ച്വറി നേടുന്നത് ഇതാദ്യമായാണ്. ആ അപൂര്‍വതയും ഇന്ന് സംഭവിച്ചു. ഇഷാന്‍ കിഷനാണ് സെഞ്ചുറി നേടിയ മറ്റൊരു താരം. ഇഷാന്‍ കിഷന്‍ 79 പന്തില്‍ 125 റണ്‍സ് നേടി.

4 / 5
71 പന്തുകളിൽ ഇഷാന്‍ സെഞ്ചുറി തികച്ചു. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി തികയ്ക്കുന്ന ഇന്ത്യൻ ക്യാപ്റ്റന്മാരുടെ പട്ടികയിലും ഗിൽ ഇടംപിടിച്ചു. 63 പന്തില്‍ സെഞ്ചുറി തികച്ച രോഹിത് ശര്‍മയാണ് ഒന്നാമത്. ഇക്കാര്യത്തില്‍ ഗില്ലിന് അഞ്ചാം സ്ഥാനമാണ്.

5 / 5
Follow Us