Sanju Samson: ക്യാപ്റ്റന്‍ സ്ഥാനം സ്വന്തമാക്കുക സഞ്ജുവിന് എളുപ്പമല്ല; ആ പ്രശ്‌നം പ്രധാന വെല്ലുവിളി

Sanju Samson vs Shreyas Iyer : ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണെയും പരിഗണിക്കുന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നിരാശജനകമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. 36 വയസാണ് സൂര്യയ്ക്കുള്ളത്. ഭാവി മുന്‍നിര്‍ത്തി പുതിയ നായകനെ കണ്ടെത്താനാണ് ബിസിസിഐയുടെ നീക്കം.

Sanju Samson: ക്യാപ്റ്റന്‍ സ്ഥാനം സ്വന്തമാക്കുക സഞ്ജുവിന് എളുപ്പമല്ല; ആ പ്രശ്‌നം പ്രധാന വെല്ലുവിളി

സഞ്ജു സാംസണ്‍

Published: 

09 May 2026 | 02:26 PM

India T20i Captaincy, 9-5-2026: ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസണെയും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നിരാശജനകമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. നിലവില്‍ 36 വയസാണ് സൂര്യയ്ക്കുള്ളത്. അതുകൊണ്ട് തന്നെ ടി20 ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനാണെങ്കിലും, ഭാവി മുന്‍നിര്‍ത്തി പുതിയ നായകനെ കണ്ടെത്താനാണ് ബിസിസിഐയുടെ നീക്കം. ശ്രേയസ് അയ്യരാണ് സഞ്ജുവിനൊപ്പം പരിഗണനയിലുള്ള മറ്റൊരു താരം. എന്നാല്‍ ശ്രേയസിനും, സഞ്ജുവിനും മുന്നില്‍ ചില വെല്ലുവിളികളുണ്ട്.

സഞ്ജുവിന് മുന്നിലുള്ള വെല്ലുവിളി

ഏകദിനത്തിലും, ടി20യിലും ഒരു ക്യാപ്റ്റന്‍ മതിയെന്ന് ബിസിസിഐ തീരുമാനിച്ചാല്‍ അത് സഞ്ജുവിന് തിരിച്ചടിയാകാം. 2023-ന് ശേഷം സഞ്ജു ഏകദിനത്തില്‍ കളിച്ചിട്ടില്ല. ഏകദിനത്തില്‍ കിട്ടിയ അവസരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, ബാറ്റിങ് ഓര്‍ഡറില്‍ ഒഴിവില്ലാത്തത് സഞ്ജുവിന്റെ വഴികളടച്ചു.

ടി20 ലോകകപ്പിലെയും, നിലവില്‍ നടക്കുന്ന ഐപിഎല്ലിലെയും മികച്ച പ്രകടനം സഞ്ജുവിന് വീണ്ടും ഏകദിനത്തിലേക്ക് വഴി തുറക്കുമെന്ന് സൂചനകളുണ്ട്. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാരെ പരീക്ഷിക്കാന്‍ തീരുമാനിച്ചാല്‍ സഞ്ജുവിന് മുന്നിലുള്ള തടസങ്ങള്‍ മാറും.

Also Read: Indian Captaincy: ശ്രേയസുള്ളപ്പോള്‍ എന്തിന് പ്രിന്‍സ്? ഏകദിന, ടി20 ടീമുകള്‍ക്ക് പുതിയ നായകന്‍? ഇന്ത്യന്‍ ടീമില്‍ ഇനി ‘അയ്യരിസം’

ശ്രേയസിന്റെ തടസം

2023-ന് ശേഷം ശ്രേയസ് ഇന്ത്യയ്ക്കായി ടി20 കളിച്ചിട്ടില്ല. ഐപിഎല്ലില്‍ ക്യാപ്റ്റനായും, ബാറ്ററായും നിറഞ്ഞാടുന്നുണ്ടെങ്കിലും, രാജ്യാന്തര ക്രിക്കറ്റില്‍ രണ്ടര വര്‍ഷത്തോളമായി ടി20 കളിക്കാത്ത താരത്തിന് പെട്ടെന്നൊരു ക്യാപ്റ്റന്‍ സ്ഥാനം നല്‍കാന്‍ ബിസിസിഐക്ക് വിമുഖതയുണ്ട്. ഇതാണ് സഞ്ജുവിന് അനുകൂലവും, ശ്രേയസിന് പ്രതികൂലവുമാകുന്ന ഘടകം.

ആരാകും ക്യാപ്റ്റന്‍?

ക്യാപ്റ്റന്‍സിക്കുള്ള മത്സരത്തില്‍ സഞ്ജു തന്നെയാണ് മുന്നിലെന്നാണ് പുറത്തുവരുന്ന സൂചന. ഇന്ത്യന്‍ ടി20 ടീമിലെ സജീവ സാന്നിധ്യമായ സഞ്ജു, അയ്യരെക്കാള്‍ മുന്‍പന്തിയിലാണെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രായവും, സമീപകാലത്തെ മോശം പ്രകടനവുമാണ് സൂര്യകുമാറിന് തിരിച്ചടിയായത്. നിലവില്‍ പുരോഗമിക്കുന്ന ഐപിഎല്ലിലും സൂര്യ തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണ്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച പ്രകടനം താരം കാഴ്ചവച്ചു. സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഏഷ്യാ കപ്പും, ടി20 ലോകകപ്പും നേടി.

നിലവില്‍ സഞ്ജു ഒരു ടീമിന്റെയും ക്യാപ്റ്റനല്ല. എന്നാല്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ലീഡര്‍ഷിപ്പില്‍ സഞ്ജുവിനും റോളുണ്ട്. മുന്‍സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചും പരിചയമുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന്റെ ക്യാപ്റ്റനുമായിരുന്നു. ഇന്ത്യയുടെ എ ടീമുകളെയും സഞ്ജു നയിച്ചിട്ടുണ്ട്.

മറുവശത്ത്, ശ്രേയസ് പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനാണ്. കഴിഞ്ഞ സീസണില്‍ പഞ്ചാബിനെ ഫൈനലില്‍ എത്തിച്ച ശ്രേയസ്, 2024-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടനേട്ടത്തിലേക്കും നയിച്ചിരുന്നു. ബാറ്റിങിലും മികച്ച പ്രകടനമാണ് ശ്രേയസ് പുറത്തെടുക്കുന്നത്.

2023 ഡിസംബറിലാണ് ശ്രേയസ് അവസാനമായി ഇന്ത്യയ്ക്കായി ടി20 കളിച്ചത്. എന്നാല്‍ 2024-ലെ ലോകകപ്പ് മുതല്‍ സഞ്ജു സ്ഥിരം സാന്നിധ്യമാണ്. കഴിഞ്ഞ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റുമായി. ജൂണ്‍, ജൂലൈ മാസങ്ങളില്‍ അയര്‍ലന്‍ഡിനെതിരെയും, ഇംഗ്ലണ്ടിനെതിരെയും നടക്കുന്ന ടി20 പരമ്പരകളില്‍ സൂര്യ ക്യാപ്റ്റനായി തുടര്‍ന്നേക്കും. അതിനുശേഷം മാറ്റം വരാനാണ് സാധ്യത.

English Summary

Sanju Samson is also reportedly being considered for the post of India’s T20 captain. Shreyas Iyer is another player under consideration. If the BCCI decides that a single captain is enough in the white-ball format, it will be a setback for Sanju Samson. The disadvantage facing Shreyas Iyer is that he has not played a T20 for India since December 2023.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്