India vs England ODI: കോലി തിരിച്ചെത്തി, ജയ്‌സ്വാള്‍ പുറത്ത്! ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
India's ODI Squad vs England : ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലാണ് ക്യാപ്റ്റന്‍. ശ്രേയസ് അയ്യരാണ് ഉപനായകന്‍. വിരാട് കോലി ടീമില്‍ തിരിച്ചെത്തി. ഐപിഎല്ലിനിടെ പരിക്കേറ്റ വിരാട് കോലിയെ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലാണ് ക്യാപ്റ്റന്‍. ശ്രേയസ് അയ്യരാണ് ഉപനായകന്‍. വിരാട് കോലി ടീമില്‍ തിരിച്ചെത്തി. ഐപിഎല്ലിനിടെ പരിക്കേറ്റ കോലിയെ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് യശ്വസി ജയ്‌സ്വാളിനെ പകരക്കാരനായി ഉള്‍പ്പെടുത്തി. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ കോലി തിരിച്ചെത്തിയതോടെ ജയ്‌സ്വാള്‍ പുറത്തായി. പതിനഞ്ചംഗ സ്‌ക്വാഡില്‍ കോലി ഉണ്ടെങ്കിലും, കായികക്ഷമത വീണ്ടെടുത്താല്‍ മാത്രമേ താരത്തെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തൂ.
കെഎല്‍ രാഹുലും, ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ കിഷാനാണ് കീപ്പറായി കളിച്ചത്. സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിലായിരുന്നു രാഹുല്‍. വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് സ്‌ക്വാഡിലെ ഓള്‍ റൗണ്ടര്‍മാര്‍.
കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവരാണ് സ്‌ക്വാഡിലെ മറ്റ് താരങ്ങള്‍. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ ഉണ്ടായിരുന്ന ഹാര്‍ഷ് ദുബെയെ ഒഴിവാക്കി.
ഇന്ത്യയുടെ ഏകദിന ടീം:
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസീദ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, ഗുർനൂർ ബ്രാർ.
ബിസിസിഐയുടെ അറിയിപ്പ്
🚨 News 🚨
India’s ODI squad for the England tour announced.
𝗡𝗢𝗧𝗘: Varun Chakaravarthy has been ruled out of the Ireland T20I Series as he continues his rehab at the BCCI COE.
More Details ▶️ https://t.co/wOdXTQqJto #TeamIndia | #ENGvIND pic.twitter.com/t0GypgM4kp
— BCCI (@BCCI) June 21, 2026
മൂന്ന് ഏകദിന മത്സരങ്ങളാണ് ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ കളിക്കുന്നത്. ആദ്യ മത്സരം ജൂലൈ 14-ന് എഡ്ജ്ബാസ്റ്റണില്‍ നടക്കും. ജൂലൈ 16-ന് സോഫിയ ഗാര്‍ഡന്‍സിലാണ് രണ്ടാം മത്സരം. പരമ്പരയിലെ അവസാന മത്സരം ജൂലൈ 19-ന് ലോര്‍ഡ്‌സില്‍ നടക്കും.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ്, ഇന്ത്യ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര കളിക്കുന്നുണ്ട്. അതിന് മുമ്പ് അയര്‍ലന്‍ഡിനെതിരെ രണ്ട് ടി20 മത്സരങ്ങളിലും കളിക്കും. ജൂണ്‍ 26, 28 തീയതികളിലാണ് അയര്‍ലന്‍ഡിനെതിരായ ടി20 മത്സരങ്ങള്‍ നടക്കുന്നത്.
വരുണ്‍ ചക്രവര്‍ത്തി പുറത്ത്
ഐപിഎല്ലിനിടെ പരിക്കേറ്റ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ നിന്ന് ഒഴിവാക്കി. ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി, പ്രസീദ് കൃഷ്ണ എന്നിവരാണ് അയര്‍ലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടത്.
English Summary
Shubman Gill will captain India’s 15-member ODI squad for the upcoming three-match series against England. Virat Kohli returns to the ODI squad after recovering from an injury, while Yashasvi Jaiswal has been excluded. The England ODI tour will begin on July 14. Spinner Varun Chakravarthy is ruled out of the Ireland T20 series due to an injury.