IPL 2026 : എന്ത് ബുമ്ര! ആദ്യ പന്തിൽ തന്നെ അടിച്ചു പറത്തി വൈഭവ് സൂര്യവംശി

Vaibhav Sooryavanshi Jaspirt Bumrah Six : ഐപിഎല്ലിൽ ആദ്യമായിട്ടാണ് വൈഭവ് സൂര്യവംശി ജസ്പ്രിത് ബുമ്രയെ നേരിടുന്നത്. നേരിട്ട ആദ്യ പന്ത് തന്നെ ഇന്ത്യയുടെ കൗമാര താരം അടിച്ച് സിക്സർ പറത്തുകയായിരുന്നു. മഴയെ തുടർന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസ് മത്സരം 11 ഓവറാക്കി ചുരുക്കിയിരുന്നു.

IPL 2026 : എന്ത് ബുമ്ര! ആദ്യ പന്തിൽ തന്നെ അടിച്ചു പറത്തി വൈഭവ് സൂര്യവംശി

Vaibhav Sooryavanshi

Updated On: 

27 Apr 2026 | 11:55 AM

ക്രിക്കറ്റിൽ ജസ്പ്രിത് ബുമ്രയെ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി രാജസ്ഥാൻ റോയൽസിൻ്റെ ഓപ്പണറും കൗമാരത്താരവുമായി വൈഭവ് സൂര്യവംശി (Vaibhav Suryavanshi). ഇന്ന് ഗുവാഹത്തിയിൽ നടന്ന രാജസ്ഥാൻ- മുംബൈ ഇന്ത്യൻസ് മത്സരത്തിലാണ് വൈഭവ് ആദ്യമായി ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബോളറായ ജസ്പ്രിത് ബുമ്രയെ നേരിടുന്നത്. മത്സരത്തിൽ ബുമ്രയെറിഞ്ഞ ആദ്യ പന്ത് വൈഭവ് ലോങ് ഓണിലേക്ക് സിക്സർ പറത്തി. മത്സരത്തിൽ ബുമ്രയെ നേരിട്ട മൂന്ന് പന്തിൽ രണ്ടും വൈഭവ് സിക്സറുകൾ പറത്തിയിരുന്നു.

സൂര്യവംശിയുടെ പ്രഹരമേറ്റ് മുംബൈ പേസ് നിര

ആദ്യ പന്തിലെ സിക്സറിന് ശേഷം സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് വീണ്ടും സ്ട്രൈക്ക് ലഭിച്ചത് ശേഷമാണ് വൈഭവ് തൻ്റെ സിക്സും കണ്ടെത്തുന്നത്. ബുമ്രയുടെ ലോ ബൗൺസർ ഓൺ സൈഡിലേക്ക് പായിക്കുകയായിരുന്നു 15കാരൻ. തുടർന്ന് എറിഞ്ഞ രണ്ട് പന്തുകളിൽ വൈഭവിന് റൺസ് കണ്ടെത്താൻ സാധിച്ചില്ല. ബുമ്രയെ മാത്രമല്ല, ന്യൂസിലാൻഡ് പേസർ ട്രെൻഡ് ബോൾട്ടിനെയും ഷാർദുൽ താക്കൂറിനെയും വൈഭവ് സിക്സർ പറത്തിയിരുന്നു.

ALSO READ : Cameron Green: 25 കോടിയുടെ മുതല്‍ 25 സെക്കന്‍ഡ് പോലും ക്രീസിലില്ല; ആ പൈസ വല്ല പാവങ്ങള്‍ക്കും കൊടുത്തിരുന്നെങ്കില്‍! കാമറൂണ്‍ ഗ്രീനിനെതിരെ ആരാധകര്‍

11 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം

മത്സരത്തിൽ 14 പന്തിൽ 39 റൺസെടുത്താണ് താരം പുറത്തായത്. ഒരു ബൗണ്ടറിയും അഞ്ച് സിക്സറുകളുമാണ് ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിൽ വൈഭവ് സൂര്യവംശി അടിച്ചു കൂട്ടിയത്. സൂര്യവംശിക്കൊപ്പം ഓപ്പണിങ് ഇറങ്ങിയ യശ്വസ്വി ജയ്സ്വാളിൻ്റെ 77 റൺസിൻ്റെ മികവിൽ ആദ്യ ബാറ്റ് ചെയ്ത രാജസ്ഥാൻ 150 റൺെസ് എടുത്തു.  മഴയെ തുടർന്ന് മത്സരം 11 ഓവറാക്കി വെട്ടിച്ചുരുക്കിയിരുന്നു. ജയ്സ്വാൾ 32 പന്തിൽ 10 ബൗണ്ടറിയും നാല് സിക്സറുമായി 77 റൺസെടുത്ത് പുറത്താകാതെ നിന്നു. മുംബൈക്ക് വേണ്ടി അള്ളാ ഘസാനഫറും ഷാർദുൽ താക്കൂറുമാണ് വിക്കറ്റുകൾ സ്വന്തമാക്കിയത്. ടോസ് നേടിയ മുംബൈ രാജസ്ഥാൻ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

രാജസ്ഥാൻ റോൽസ് പ്ലേയിങ് ഇലവൻ

യശ്വസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി, ധ്രുവ് ജുറെൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെത്മയർ, ഡൊണോവാൻ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നന്ദ്രെ ബർഗർ, തുഷാർ ദേഷപാണ്ഡെ, സന്ദീപ് ശർമ

മുംബൈ ഇന്ത്യൻസ് പ്ലേയിങ് ഇലവൻ

റിയാൻ റിക്കെൽട്ടൺ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, നമൻ ധിർ, അള്ളാഹ് ഗഹ്സഫർ, ഷാർദുൽ താക്കൂർ, ദീപക് ചഹർ, ട്രെൻ്റ് ബോൾട്ട്, ജസ്പ്രിത് ബുമ്ര

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്