Mumbai Indians : ശനിയുടെ അപഹാരം മാറുമോ! കീറോൺ പൊള്ളാർഡ് മുംബൈ ഇന്ത്യൻസ് മുഖ്യപരിശീലകൻ

IPL 2027 Mumbai Indians Head Coach Kieron Pollard : മഹേള ജയവർധന പടി ഇറങ്ങി ദിവസങ്ങൾക്കുള്ളിലാണ് മുംബൈ ഇന്ത്യൻസ് അടുത്ത ഐപിഎൽ സീസണിലേക്കുള്ള തങ്ങളുടെ മുഖ്യപരിശീലകനെ പ്രഖ്യാപിക്കുന്നത്. 2023 സീസൺ മുതൽ മുംബൈയുടെ ബാറ്റിങ് കോച്ചായിരുന്നു കീറോൺ പൊള്ളാർഡ്.

Mumbai Indians : ശനിയുടെ അപഹാരം മാറുമോ! കീറോൺ പൊള്ളാർഡ് മുംബൈ ഇന്ത്യൻസ് മുഖ്യപരിശീലകൻ

Kieron Pollard Mumbai Indians Head Coach

Published: 

24 Oct 2026 | 12:50 PM

മുംബൈ : ഐപിഎൽ 2027ന് മുന്നോടിയായി അടിമുടി മാറ്റത്തിനായി ഒരുങ്ങി മുംബൈ ഇന്ത്യൻസ്. പടി ഇറങ്ങിയ മഹേള ജയവർധനയ്ക്ക് പകരം മുംബൈ ഇന്ത്യൻസ് ഇതിഹാസം കീറോൺ പൊള്ളാർഡിനെ എംഐയുടെ മുഖ്യപരിശീലകനായി ഫ്രാഞ്ചൈസി നിയമിച്ചു. ജയവർധന പരിശീലക സ്ഥാനം ഒഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് മുംബൈ ടീം മാനേജ്മെൻ്റിൻ്റെ പ്രഖ്യാപനം. നേരത്തെ ജയവർധനയുടെ കിഴീൽ ബാറ്റിങ് കോച്ചായിരുന്നു പൊള്ളാർഡ്.

ഈ മാസത്തിൻ്റെ തുടക്കത്തിലായിരുന്നു ജയവർധന മുംബൈയുടെ കോച്ചിങ് ചുമതലയിൽ നിന്നും പടി ഇറങ്ങിയത്. 2024 സീസണിന് മുന്നോടിയായിട്ടായിരുന്നു ജയവർധനയെ മുംബൈ ഇന്ത്യൻസ് മുഖ്യപരിശീലകനായി നിയമിക്കുന്നത്. നേരത്തെ 2017 മുതൽ 2022 വരെ മുംബൈയെ ശ്രീലങ്കൻ ഇതിഹാസം പരിശീലിപ്പിച്ചിരുന്നു. അതേസമയം 2020ന് ശേഷം ഐപിഎൽ കിരീടം മുംബൈയിലേക്കെത്തിട്ടില്ല. ക്യാപ്റ്റൻസി മാറ്റവും ഹാർദിക് പാണ്ഡ്യയും മറ്റ് താരങ്ങളും തമ്മിലുള്ള ഈഗോ പ്രശ്നങ്ങളും മുംബൈ ക്യംപിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കോച്ചിന് പുറമെ ക്യാപ്റ്റനെയും മുംബൈ ടീമിൽ നിന്നും ഒഴിവാക്കാൻ ഒരുങ്ങുകയാണ്. കൈമാറ്റ കരാറിലൂടെ താരത്തിന് മറ്റ് ഏതെങ്കിലും ഫ്രാഞ്ചൈസികൾക്ക് കൈമാറാൻ ഒരുങ്ങുകയാണ് മുംബൈ.

ALSO READ : Sanju Samson: ‘അതെ ഞാന്‍ സഞ്ജുവിന്റെ പിആര്‍ ആടാ’! കളിയാക്കുന്നവര്‍ ഒരു മൂലയ്ക്കിരുന്ന് കരഞ്ഞോ; വായടപ്പിച്ച് അശ്വിന്‍

കീറോൺ പൊള്ളാർഡിനെ മുംബൈയുടെ മുഖ്യപരിശീലകനായി പ്രഖ്യാപിച്ചുകൊണ്ടുള്ള മുംബൈ ഇന്ത്യൻസിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്


കീറോൺ പൊള്ളാർഡ് ആകാട്ടെ 2010 മുതൽ മുംബൈ ഇന്ത്യൻസിൻ്റെ അഭിവാജ്യ ഘടകമാണ്. 2010 മുതൽ 2022ൽ ഐപിഎല്ലിൽ വിരമിച്ചതിന് ശേഷവും പൊള്ളാർഡ് മുംബൈ ഇന്ത്യൻസിൽ തുടർന്ന്. വിരമിക്കലിന് ശേഷം 2023 സീസൺ മുതൽ എംഐയുടെ പരിശീലന സംഘത്തിൽ വെസ്റ്റ് ഇൻഡീസ് താരം ഭാഗമായി. പൊള്ളാർഡ് ഭാഗമായിരുന്ന മുംബൈ ഇന്ത്യൻസാണ് 2013, 2015, 2017, 2019, 2020 സീസണിൽ രോഹിത് ശർമയുടെ നേതൃത്വത്തിൽ അഞ്ച് തവണ ഐപിഎൽ കിരീടം ഉയർത്തിയത്.

ഐപിഎല്ലിൽ നിന്നും വിരമിച്ചെങ്കിലും പൊള്ളാർഡ് മറ്റ് ടി20 ലീഗിൽ സജീവമായി തുടരുന്നുണ്ട്.
മുംബൈയുടെ എൽഎൽസി ടീമായ എംഐ ന്യൂയോർക്ക്, കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് ഈ വർഷം പൊള്ളാർഡ് കളിച്ചിരുന്നു. ഈ മാസം നടന്ന ദക്ഷിണാഫ്രിക്കൻ ലീഗായ എസ്എ20യിൽ ജോബർഗ് സൂപ്പർ കിങ്സ് പൊള്ളാഡിനെ ലേലത്തിൽ സ്വന്തമാക്കിയിരുന്നു.

മുംബൈ ഇന്ത്യൻസിൻ്റെ മറ്റ് കോച്ചിങ് സ്റ്റാഫുകൾ

  1. സച്ചിൻ ടെൻഡുൽക്കർ – ഐക്കൺ
  2. സുബിൻ ഭറൂച്ചാ- ഡയറക്ടർ ഓഫ് പെർഫോർമൻസ്
  3. ലസിത് മലിംഗ – ബോളിങ് കോച്ച്
  4. പരസ് മ്ഹംബ്രെ- ബോളിങ് കോച്ച്
  5. കാൾ ഹോപ്പ്കിൻസൺ – ഫീൽഡിങ് കോച്ച്
  6. രാഹുൽ സങ്വി- ഡയറക്ടർ ഓഫ് ക്രിക്കറ്റ്
  7. പോൾ ചാപ്പ്മാൻ – സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച്
  8. പ്രശാന്ത് സി ജംഗം – ടീം മാനേജർ
Loading...
Unable to load recommendations.
Follow Us
ബീഫ് എത്ര ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം?
വെറുവയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാൽ... ഇതൊന്ന് അറിയൂ
വൻ മൈലേജും അത്യാവശ്യം, പെർഫോമൻസും - ബജാജ് CT 100X
മുടിക്കും ചർമത്തിനും ഒക്കെ ബെസ്റ്റാ! പഴത്തൊലി കളയല്ലേ
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി