Rohit Sharma: ആദ്യം ക്യാപ്റ്റാനാകാന്‍ സമ്മതിച്ചില്ല, പിന്നെ മനസ് മാറി! നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് രോഹിത് ശർമ്മ

Rohit Sharma Opens Up on Returning as MI Captain for IPL 2027: മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി തിരിച്ചെത്തിയതിനെക്കുറിച്ച് മനസ് തുറന്ന് രോഹിത് ശര്‍മ്മ. ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ ആദ്യം തയ്യാറല്ലായിരുന്നുവെന്ന് രോഹിത് വെളിപ്പെടുത്തി. തുടര്‍ന്ന് തീരുമാനം മാറ്റിയതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

Rohit Sharma: ആദ്യം ക്യാപ്റ്റാനാകാന്‍ സമ്മതിച്ചില്ല, പിന്നെ മനസ് മാറി! നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് രോഹിത് ശർമ്മ

രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍

Published: 

28 Nov 2026 | 03:54 PM

മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി തിരിച്ചെത്തിയതിനെക്കുറിച്ച് മനസ് തുറന്ന് രോഹിത് ശര്‍മ്മ. ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ ആദ്യം തയ്യാറല്ലായിരുന്നുവെന്ന് രോഹിത് വെളിപ്പെടുത്തി. തുടര്‍ന്ന് തീരുമാനം മാറ്റിയതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ടീമിന്റെ ചുമതല വീണ്ടും ഏറ്റെടുക്കാൻ താൻ തുടക്കത്തിൽ തയ്യാറായിരുന്നില്ലെന്നും, എന്നാൽ ഫ്രാഞ്ചൈസിക്ക് ഒരു കൃത്യമായ ദിശാബോധം ആവശ്യമാണെന്ന് ഒടുവിൽ തോന്നിയതുകൊണ്ടാണ് മുന്നോട്ടുവരാൻ തീരുമാനിച്ചതെന്നും രോഹിത് പറഞ്ഞു. നായകനായി തിരിച്ചുവന്നതിനെക്കുറിച്ച് രോഹിത് സംസാരിക്കുന്നതിന്റെ വീഡിയോ മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടിട്ടുണ്ട്.

ഫ്രാഞ്ചൈസി ഉടമ ആകാശ് അംബാനിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് രോഹിത് ക്യാപ്റ്റനാകാന്‍ സമ്മതിച്ചത്. ഫ്രാഞ്ചൈസിയെ വീണ്ടും നയിക്കുക എന്ന ആശയം ഒടുവിൽ ആകർഷകമായി തോന്നിയെങ്കിലും, ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ തയ്യാറാണോ എന്ന് തുടക്കത്തിൽ ഉറപ്പില്ലായിരുന്നുവെന്ന് താരം പറഞ്ഞു.

ഭാര്യയുമായി ചര്‍ച്ച ചെയ്തു

ഇക്കാര്യത്തെക്കുറിച്ച് താന്‍ ഭാര്യയുമായി ചര്‍ച്ച ചെയ്തു. മുംബൈ ഇന്ത്യന്‍സിനെ നയിക്കാന്‍ വീണ്ടും തയ്യാറാണോയെന്ന് ആകാശ് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് ആലോചിക്കാന്‍ രോഹിത് അല്‍പം സമയമെടുത്തു. സമീപകാല സീസണുകളിൽ വളരെ പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോയതിനാൽ, ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ മാനസികമായി സജ്ജമാണോയെന്ന് രോഹിതിന് ഉറപ്പുണ്ടായിരുന്നില്ല.

Also Read: രോഹിത് ശർമ്മ വീണ്ടും മുംബൈ ഇന്ത്യൻസ് നായകൻ; ലക്ഷ്യം മും​ബൈക്ക് ആറാം കിരീടം!

കൂടുതല്‍ ആലോചിച്ചപ്പോള്‍ മുംബൈ ഇന്ത്യൻസിന് ഒരു കൃത്യമായ ദിശാബോധം ആവശ്യമാണെന്ന് അദ്ദേഹത്തിന് തോന്നി. ടീമിന് താൻ തന്നെ നായകനായി വരണമെന്നല്ല, മറിച്ച് ടീമിന് ഒരു ദിശാബോധമാണ് ആവശ്യമെന്ന് രോഹിത് പറഞ്ഞു. എങ്കിലും, ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ അദ്ദേഹം ഒടുവില്‍ സമ്മതിക്കുകയായിരുന്നു.

“ഉള്ളിൽ നിന്ന് എനിക്കൊരു തോന്നലുണ്ടായി. ഈ ടീമിന് ഒരു നായകനായി എന്നെ വേണമെന്നല്ല ഞാൻ പറയുന്നത്, ഈ ടീമിന് ഒരു ദിശാബോധമാണ് ആവശ്യം”-രോഹിത് ശര്‍മ പറഞ്ഞു. താനും കൂടി കെട്ടിപ്പടുത്ത ടീമാണ് ഇതെന്ന് തനിക്ക് ബോധ്യപ്പെട്ടു. 10 വര്‍ഷത്തോളം ഈ ടീമിനെ നയിച്ചു. ആ വെല്ലുവിളി വീണ്ടും ഏറ്റെടുക്കാന്‍ സമയമായെന്ന് തനിക്ക് തോന്നിയെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

രോഹിതിന്റെ തിരിച്ചുവരവ്‌

2023 ഐപിഎല്ലിന് ശേഷമാണ് രോഹിതിന്റെ പിന്‍ഗാമിയായി ഹാര്‍ദ്ദിക് പാണ്ഡ്യയെ മുംബൈ നിയമിച്ചത്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദ്ദിക് പരാജയപ്പെട്ടു. ഇത്തവണ താരത്തെ പഞ്ചാബ് കിങ്‌സിലേക്ക് ട്രേഡ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രോഹിതിനെ വീണ്ടും ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. 2020-ലാണ് മുംബൈ അവസാനമായി കിരീടം നേടിയത്.

English Summary

Rohit Sharma has returned as the captain of Mumbai Indians for IPL 2027, replacing Hardik Pandya. Although initially hesitant, Rohit accepted the role after a meeting with owner Akash Ambani, realizing the team needed direction.

Loading...
Unable to load recommendations.
Follow Us
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
പച്ചമുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ? അതോ...
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ