Chennai Super Kings: സഞ്ജുവിന്റെയും സംഘത്തിന്റെയും പുതിയ പരിശീലകന്‍ ഇംഗ്ലണ്ടില്‍ നിന്ന്? ഫ്ലെമിങിന്റെ പിന്‍ഗാമിയെക്കുറിച്ച് സൂചന
CSK Coaching Search: മലയാളി ആരാധകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ഐപിഎല്‍ ഫ്രാഞ്ചെസികളില്‍ ഒന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സഞ്ജു സാംസന്റെ സാന്നിധ്യമാണ് അതിന് ഒരു കാരണം. ചെന്നൈ സൂപ്പർ കിങ്സിന്റെ ഹെഡ് കോച്ച് സ്ഥാനത്ത് നിന്ന് സ്റ്റീഫൻ ഫ്ലെമിങ് പടിയിറങ്ങിയതോടെ, പകരം ആര് വരുമെന്ന ചർച്ചകള്‍ സജീവമാണ്.
മലയാളി ആരാധകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ഐപിഎല്‍ ഫ്രാഞ്ചെസികളില്‍ ഒന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സഞ്ജു സാംസന്റെ സാന്നിധ്യമാണ് അതിന് ഒരു കാരണം. ചെന്നൈ സൂപ്പർ കിങ്സിന്റെ ഹെഡ് കോച്ച് സ്ഥാനത്ത് നിന്ന് സ്റ്റീഫൻ ഫ്ലെമിങ് പടിയിറങ്ങിയതോടെ, പകരം ആര് വരുമെന്ന ചർച്ചകള്‍ സജീവമാണ്. സിഎസ്‌കെയുടെ പുതിയ കോച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പ്രതികരിച്ച് മുന്‍ താരം ആര്‍. അശ്വിന്‍ രംഗത്തെത്തി. ഒരു ഇംഗ്ലണ്ട് താരം ഈ ചുമതല ഏറ്റെടുത്തേക്കാമെന്നാണ് അശ്വിൻ വ്യക്തമാക്കുന്നത്. മുൻ സിഎസ്കെ താരങ്ങളായ ആൻഡ്രൂ ഫ്ലിന്റോഫ്, ബ്രണ്ടൻ മക്കല്ലം എന്നിവരുടെ പേരുകൾ ചർച്ചകളിൽ കേൾക്കുന്നുണ്ടെങ്കിലും, ഫ്ലെമിംഗിന് പകരക്കാരനാകാൻ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗനാണ് കൂടുതൽ സാധ്യതയെന്ന് അശ്വിൻ പറഞ്ഞു.
17 വർഷത്തെ നീണ്ട സേവനത്തിന് ശേഷം കഴിഞ്ഞ മാസമാണ് മുൻ ന്യൂസിലാൻഡ് ക്യാപ്റ്റനായ സ്റ്റീഫൻ ഫ്ലെമിങ് സിഎസ്കെയുടെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. തുടർന്ന് ഫ്ലെമിങിനെ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ഹെഡ് കോച്ചായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ചില സീസണുകളിലെ നിരാശാജനകമായ പ്രകടനത്തെത്തുടർന്നാണ് അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഫ്ലെമിങുമായി പിരിഞ്ഞത്. സിഎസ്കെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോശം പ്രകടനമാണ് പുറത്തെടുക്കുന്നത്.
അശ്വിന്റെ യൂട്യൂബ് വീഡിയോ:
“ആൻഡ്രൂ ഫ്ലിന്റോഫ്, ബ്രണ്ടൻ മക്കല്ലം എന്നിവരുടെ പേരുകൾ സജീവമായി പ്രചരിക്കുന്നുണ്ട്. സ്റ്റീഫൻ ഫ്ലെമിങിന് പകരം മക്കല്ലത്തെ കൊണ്ടുവരുന്നത് നല്ലതായിരിക്കും. മക്കല്ലത്തിന് ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ പരിശീലകനായും ഒപ്പം സിഎസ്കെയിലും പ്രവർത്തിക്കാം. എങ്കിലും ഒയിൻ മോർഗനായിരിക്കും സിഎസ്കെയുടെ ഹെഡ് കോച്ചാകുന്നതെന്നാണ് എനിക്ക് തോന്നുന്നത്,” അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി.
പ്രഥമ പരിഗണന നല്‍കണം
പുതിയൊരു ഹെഡ് കോച്ചിനെ നിയമിക്കുന്നതിനായിരിക്കണം ഫ്രാഞ്ചൈസി ആദ്യ പരിഗണന നൽകേണ്ടതെന്ന് അശ്വിൻ കൂട്ടിച്ചേർത്തു. ട്രേഡ് വിൻഡോ ഇപ്പോൾ പുരോഗമിക്കുകയാണെന്ന കാര്യം നമ്മൾ ഓർക്കണം. എന്നാൽ സിഎസ്കെയ്ക്ക് നിലവിൽ പരിശീലകനില്ല. ഇത് ട്രേഡ് ഇടപാടുകൾ ചർച്ച ചെയ്യുന്നത് വളരെ പ്രയാസകരമാക്കുന്നുണ്ടെന്ന് അശ്വിന്‍ വ്യക്തമാക്കി.
Also Read: Sanju Samson: സഞ്ജു സാംസണ്‍ സിഎസ്‌കെ ക്യാപ്റ്റന്‍സിയിലേക്ക്; മെന്ററായി ധോണിയും
ഖലീൽ അഹമ്മദിനെയും ശിവം ദുബെയെയും നൽകി ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കാൻ സിഎസ്കെ ശ്രമിക്കുന്നുവെന്ന് ചില അഭ്യൂഹങ്ങളുണ്ട്. എന്നാൽ പുതുതായി വരുന്ന കോച്ചിന് ഖലീലിൽ നിന്നോ ദുബെയിൽ നിന്നോ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ തനിക്ക് സാധിക്കുമെന്ന് തോന്നിയേക്കാം. രണ്ടു മൂന്ന് വർഷം മുമ്പ് സിഎസ്കെയ്ക്ക് വേണ്ടി തന്നെ ദുബെ ‘ബീസ്റ്റ് മോഡിൽ’ തകർപ്പൻ പ്രകടനം പുറത്തെടുത്ത കാര്യം മറക്കരുതെന്നും അശ്വിന്‍ ഓര്‍മ്മിപ്പിച്ചു.
സിഎസ്കെയുടെ ഈ മാറ്റത്തിന്റെ ഘട്ടത്തിൽ എം.എസ് ധോണി പ്രധാന പങ്കുവഹിക്കുമെന്നും അശ്വിൻ വിശ്വസിക്കുന്നു. ഒരു പുതിയ പരിശീലക സംവിധാനം രൂപപ്പെടുന്നതുവരെ ടീമിന് സ്ഥിരതയും ശരിയായ ദിശാബോധവും നൽകാൻ ധോണിയുടെ നേതൃത്വത്തിന് കഴിയുമെന്ന് അശ്വിന്‍ അഭിപ്രായപ്പെട്ടു.
English Summary
Former India all-rounder R Ashwin predicts an Englishman could succeed Stephen Fleming as CSK’s head coach. While Andrew Flintoff and Brendon McCullum are in discussion, Ashwin considers Eoin Morgan the frontrunner for the role. He emphasized that CSK must finalize their new head coach before making any trade window decisions.