Kolkata Knight Riders: മൂന്നും തോറ്റ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; എന്നിട്ടും രഹാനെയ്ക്ക് അഭിമാനം; കാരണം ഇതാണ്‌

Ajinkya Rahane on KKR's performance: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ തോറ്റിട്ടും, സഹതാരങ്ങളുടെ പ്രകടനത്തില്‍ തനിക്ക് അഭിമാനമുണ്ടെന്ന് അജിങ്ക്യ രഹാനെ. ടീമിന്റെ പ്രകടനത്തില്‍ അഭിമാനിക്കുന്നു. മുകുള്‍ ചൗധരിയുടെ പ്രകടനമാണ് കളി തിരിച്ചതെന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍. തോല്‍വി വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും രഹാനെ.

Kolkata Knight Riders: മൂന്നും തോറ്റ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; എന്നിട്ടും രഹാനെയ്ക്ക് അഭിമാനം; കാരണം ഇതാണ്‌

അജിങ്ക്യ രഹാനെ

Edited By: 

Jenish Thomas | Updated On: 26 Apr 2026 | 05:25 PM

കൊല്‍ക്കത്ത: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ തോറ്റിട്ടും, സഹതാരങ്ങളുടെ പ്രകടനത്തില്‍ തനിക്ക് അഭിമാനമുണ്ടെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (Ajinkya Rahane). ടീമിന്റെ പ്രകടനത്തില്‍ അഭിമാനിക്കുന്നു. മുകുള്‍ ചൗധരിയുടെ പ്രകടനമാണ് കളി തിരിച്ചതെന്ന് മത്സരത്തിന് ശേഷം അജിങ്ക്യ രഹാനെ പറഞ്ഞു. മൂന്ന് വിക്കറ്റിനായിരുന്നു കൊല്‍ക്കത്ത ലഖ്‌നൗവിനോട് തോറ്റത്. അവസാന പന്തിലാണ് ലഖ്‌നൗവിൻ്റെ ത്രസിപ്പിക്കുന്ന ജയത്തിലൂടെ മത്സരം സ്വന്തമാക്കിയത്.

അവസാനം വിജയപ്രതീക്ഷ നഷ്ടപ്പെട്ട കെകെആർ

ആദ്യം ബാറ്റു ചെയ്ത കെകെആര്‍ 20 ഓവറില്‍ നാലു വിക്കറ്റിന് 181 റണ്‍സാണ് അടിച്ചുകൂട്ടിയത്. മത്സരത്തിന്റെ അവസാന നിമിഷം വരെ കൊല്‍ക്കത്തയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. പുറത്താകാതെ 27 പന്തില്‍ 54 റണ്‍സെടുത്ത മുകുള്‍ ചൗധരിയും, ഇംപാക്ട് താരമായി എത്തി 34 പന്തില്‍ 54 റണ്‍സെടുത്ത ആയുഷ് ബദോനിയുമാണ് ലഖ്‌നൗവിന് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്.

ക്രെഡിറ്റ് മുകുളിന്

അതേസമയം തോല്‍വി വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് രഹാനെ സമ്മതിച്ചു. അവസാന രണ്ട് ഓവറുകളില്‍ പലതും സംഭവിക്കാം. മുകുള്‍ ആ ക്രെഡിറ്റ് അര്‍ഹിക്കുന്നു. നഷ്ടപ്പെടാന്‍ ഒന്നും ഇല്ലാത്തവരെ പോലെയാണ് അവര്‍ കളിച്ചതെന്നും കെകെആർ ക്യാപ്റ്റൻ വ്യക്തമാക്കി.

Also Read: Sanju Samson: കോഴിക്കോട്ട് വന്നിട്ടും സഞ്ജുവിനെ കാണാന്‍ പറ്റിയില്ല; പൊട്ടിക്കരഞ്ഞ് കുട്ടി ആരാധകന്‍

മികച്ച രീതിയില്‍ പന്തെറിഞ്ഞിട്ടും, മുകുളിന്റെ ആക്രമണാത്മക സമീപനം കളിയെ മാറ്റിമറിച്ചു. അദ്ദേഹം മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഈ വിക്കറ്റിൽ 180 റൺസ് നേടുന്നത് എളുപ്പമായിരുന്നില്ലെന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അജിങ്ക്യ രാഹനെ കൂട്ടിച്ചേർത്തു.

മോശം ഫോമിൽ ചെന്നൈയും കൊൽക്കത്തയും

ഐപിഎല്ലിലെ ഈ സീസണില്‍ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത രണ്ട് ടീമുകളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും, ചെന്നൈ സൂപ്പര്‍ കിങ്‌സും. ഒരു മത്സരത്തില്‍ പോലും ജയിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. കൊല്‍ക്കത്ത നാല് മത്സരങ്ങളില്‍ മൂന്നിലും തോറ്റു. പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ച് ലഭിച്ചത ഒരു പോയിൻ്റ് മാത്രമാണ് കെകെആറിന് ആശ്വാസമായിട്ടുള്ളത്. മൂന്ന് മത്സരങ്ങളും തോറ്റ ചെന്നൈ പോയിന്റ് ടേബിളില്‍ പത്താമതാണ്. ഒരു പോയിൻ്റുമായി കൊല്‍ക്കത്ത ഒമ്പതാമതും.

Loading...
Unable to load recommendations.
Follow Us
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്