Sanju Samson: കോഴിക്കോട്ട് വന്നിട്ടും സഞ്ജുവിനെ കാണാന്‍ പറ്റിയില്ല; പൊട്ടിക്കരഞ്ഞ് കുട്ടി ആരാധകന്‍

Viral video of Sanju Samson fan boy: സഞ്ജുവിനെ നേരിട്ട് കാണാനുള്ള അവസരം നഷ്ടമായ ഒരു കുട്ടി ആരാധകന്‍ പൊട്ടിക്കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സഞ്ജുവിനെ കാണണമെന്ന് പറഞ്ഞാണ് കുട്ടി കരയുന്നത്. ഭാഗ്യമില്ലെന്നും കുട്ടി പറയുന്നു. സഞ്ജുവിനെ കാണാന്‍ പറ്റില്ലേയെന്നും കുട്ടി ചോദിക്കുന്നു

Sanju Samson: കോഴിക്കോട്ട് വന്നിട്ടും സഞ്ജുവിനെ കാണാന്‍ പറ്റിയില്ല; പൊട്ടിക്കരഞ്ഞ് കുട്ടി ആരാധകന്‍

സഞ്ജു സാംസണ്‍

Edited By: 

Jenish Thomas | Updated On: 26 Apr 2026 | 08:02 PM

Sanju Samson fan boy crying: ഏപ്രില്‍ അഞ്ചിനായിരുന്നു ഐപിഎല്‍ 2026 സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മൂന്നാം മത്സരം നടന്നത്. നാലാം മത്സരം നടക്കുന്നത് ഏപ്രില്‍ 11-ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും. ഒരാഴ്ചത്തെ ഇടവേളയാണ് ചെന്നൈ ടീമിന് ഇതിനിടെ ലഭിച്ചത്. ഈ സമയം ചെലവഴിക്കാന്‍ സഞ്ജു സാംസണ്‍ കേരളത്തിൽ കോഴിക്കോട്ട് എത്തിയിരുന്നു. സ്വകാര്യ ആവശ്യങ്ങള്‍ക്കായാണ് സഞ്ജു കോഴിക്കോട്ട് എത്തിയത്.

കോഴിക്കോട് സന്ദര്‍ശനത്തിനിടെ മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും സഞ്ജു എത്തിയിരുന്നു. ഇവിടെ കുറച്ചു കുട്ടികള്‍ക്കൊപ്പം സഞ്ജു ക്രിക്കറ്റ് കളിക്കുകയും ചെയ്തു. ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി

അപ്രതീക്ഷിതമായി പ്രിയതാരത്തെ കണ്‍മുന്നില്‍ കണ്ടത് ആരാധകര്‍ക്ക് മറക്കാനാകാത്ത അനുഭവമായി. എന്നാല്‍ സഞ്ജു എത്തുന്നത് അറിയാത്തതിനാല്‍, നിരവധി പേര്‍ക്ക് അദ്ദേഹത്തെ കാണാനുള്ള അവസരവും നഷ്ടമായി. സഞ്ജുവിനെ നേരിട്ട് കാണാനുള്ള അവസരം നഷ്ടമായ ഒരു കുട്ടി ആരാധകന്‍ പൊട്ടിക്കരയുന്ന വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

Also Read: Sanju Samson: കൂട്ടിന് ആരുമില്ല! ആ നാണക്കേട് പേറി സഞ്ജു സാംസണ്‍ ഒറ്റയ്ക്ക്; ഇനി തിളങ്ങിയേ തീരൂ

മേധാമയൂരി എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ വന്ന വീഡിയോയാണ് വൈറലാകുന്നത്. സഞ്ജുവിനെ കാണണമെന്ന് പറഞ്ഞാണ് കുട്ടി കരയുന്നത്. തനിക്ക് ഭാഗ്യമില്ലെന്നും കുട്ടി പറയുന്നുണ്ട്. സഞ്ജുവിനെ കാണാന്‍ പറ്റില്ലേയെന്നും കുട്ടി ചോദിക്കുന്നു. വീഡിയോ പകര്‍ത്തിയ യുവതി കുട്ടിയെ ആശ്വസിപ്പിക്കുന്നുമുണ്ട്. സഞ്ജുവിനെ ടാഗ് ചെയ്ത് നിരവധി പേരാണ് വീഡിയോ താഴെ കമന്റ് ചെയ്യുന്നത്. സഞ്ജു കാണാന്‍ വരുമെന്ന് പറഞ്ഞ് ആളുകള്‍ കമന്റുകളിലൂടെ ആ കുട്ടിക്ക് സാന്ത്വനം പകരുന്നുമുണ്ട്.

വീഡിയോ കാണാം

അതേസമയം നാളെ ഏപ്രിൽ 11ന് ഡൽഹി ക്യാപിറ്റൽസിനെതിരെ ഐപിഎല്ലിൽ സഞ്ജുവിൻ്റെ ചെന്നൈ സൂപ്പർ കിങ്സിൻ്റെ അടുത്ത മത്സരം. ആദ്യ മൂന്ന് കളിയിൽ തോറ്റ സിഎസ്കെ ഒരു ജയത്തിന് വേണ്ടിയാണ് നാളെ ചെപ്പോക്കിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ഇറങ്ങുന്നത്. ചെന്നൈക്ക് പുറമെ സഞ്ജു സാംസണിനും ഇതുവരെ സീസണിൽ ഒരു മികവ് പോലും കണ്ടെത്താനായിട്ടില്ല. രണക്കം പോലും താരത്തിന് നേടാനയിട്ടുമില്ല.

Follow Us
ഗ്രാമിന് 21000? 2027-ൽ സ്വർണം വാങ്ങാൻ സാധിക്കില്ലേ?
ഗ്രീന്‍ ടീ കുടിക്കേണ്ടത് എപ്പോള്‍?
ഒരാൾ വില്ലനാണ്! നിലക്കടയിലോ ബദാമിലോ കൊഴുപ്പ് കൂടുതൽ?
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി