MS Dhoni: ഡിസംബറിന് മുൻപ് തീരുമാനം! ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? മനസ് തുറന്ന് എംഎസ് ധോണി

MS Dhoni IPL future update: ഐപിഎല്ലില്‍ ഇനിയും കളിക്കുമോയെന്നതില്‍ ഡിസംബറിന് മുമ്പ് തീരുമാനമെടുക്കുമെന്ന് സൂചന നല്‍കി എംഎസ് ധോണി. ബെംഗളൂരുവിൽ നടന്ന ഒരു ഹെൽത്ത് കെയർ പരിപാടിയിൽ സംസാരിക്കവേയാണ് ധോണി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ക്യാപ്റ്റനായ ധോണിക്ക് കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല.

MS Dhoni: ഡിസംബറിന് മുൻപ് തീരുമാനം! ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? മനസ് തുറന്ന് എംഎസ് ധോണി

എംഎസ് ധോണി

Published: 

25 Oct 2026 | 10:13 AM

ഐപിഎല്ലില്‍ ഇനിയും കളിക്കുമോയെന്നതില്‍ ഡിസംബറിന് മുമ്പ് തീരുമാനമെടുക്കുമെന്ന് സൂചന നല്‍കി എംഎസ് ധോണി. ബെംഗളൂരുവിൽ നടന്ന ഒരു ഹെൽത്ത് കെയർ പരിപാടിയിൽ സംസാരിക്കവേയാണ് ധോണി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ക്യാപ്റ്റനായ ധോണിക്ക് കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. ബെംഗളൂരുവിൽ നടന്ന ഒരു ഹെൽത്ത് കെയർ പരിപാടിയിൽ വെച്ച്‌ ഇനിയൊരു സീസണിൽ കൂടി കളിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ധോണി തമാശരൂപേണയാണ് മറുപടി നല്‍കിയത്.

“ഡോക്ടർ, എനിക്കൊരു പരിശോധന നടത്തേണ്ടതുണ്ട്. നിങ്ങൾ എനിക്ക് റിപ്പോർട്ട് നൽകണം. അതിനുശേഷം ഡിസംബറിന് മുൻപായി, ഒരു സീസൺ കൂടി കളിക്കാൻ എനിക്ക് എത്രത്തോളം ശേഷിയുണ്ടെന്ന് സ്വയം വിലയിരുത്തേണ്ടതുണ്ട്”-ധോണിയുടെ മറുപടി ഇങ്ങനെയായിരുന്നു.

ഇനി എനിക്ക് അതിന് സാധിച്ചില്ലെങ്കിൽ, ഈ പഴയ വിന്റേജ് വാഹനം റോഡിൽ നന്നായി ഓടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആവശ്യമായതെല്ലാം ഡോക്ടർമാർ തന്നെ ചെയ്യേണ്ടിവരും. അതുകൊണ്ട് എല്ലാ സമ്മർദ്ദവും ഇപ്പോൾ അവരുടെ തലയിലാണെന്നും തമാശരൂപേണ ധോണി കൂട്ടിച്ചേര്‍ത്തു.

ആര്‍സിബിയെ പുകഴ്ത്തി ധോണി

നിലവിലെ ജേതാക്കളായ ആര്‍സിബിയെ ധോണി പുകഴ്ത്തി. ആര്‍സിബി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും അതില്‍ ഒന്നും ഒളിച്ചുവെക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കഴിഞ്ഞ കുറച്ചു സീസണുകളായി മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. അടുത്ത ഐപിഎല്‍ സീസണില്‍ ചെന്നൈ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ധോണി പ്രത്യാശ പ്രകടിപ്പിച്ചു.

Also Read: Sanju Samson: സഞ്ജുവിന്റെ പ്രിയപ്പെട്ട ഭക്ഷണം എന്ത്? ഫിറ്റ്നസിനായി താരം ചെയ്യുന്നതെല്ലാം

“ഒരു ടീം എത്രത്തോളം ശക്തമാണെന്നതിൽ കാര്യമേയില്ലെന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്. മത്സരദിവസം നിങ്ങൾ എങ്ങനെ കളിക്കുന്നു എന്നതിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം. ഫോർമാറ്റിന്റെ ദൈർഘ്യം കുറയുന്തോറും മികച്ച ടീമുകൾ തമ്മിലുള്ള വ്യത്യാസവും വളരെ കുറവായിരിക്കും. കഴിഞ്ഞ 2 വർഷമായി ഞങ്ങൾ ബുദ്ധിമുട്ടുകയാണ് എന്നത് ഒരു യാഥാർത്ഥ്യമാണ്. ആർസിബി വളരെ വളരെ നന്നായി പ്രകടനം നടത്തി എന്ന യാഥാർത്ഥ്യത്തിൽ നിന്ന് ഓടിയൊളിച്ചിട്ട് ഒരു കാര്യവുമില്ല”-ധോണി പറഞ്ഞു.

നല്ല സമയങ്ങളും മോശം സമയങ്ങളും ഉണ്ടാകും. എന്നാൽ അതിൽ നിന്ന് എങ്ങനെ പുറത്തുകടക്കാം, ഒരു ടീമെന്ന നിലയിൽ ഏതൊക്കെ കാര്യങ്ങളിൽ പ്രവർത്തിക്കണം എന്നതുമാണ് നിർണ്ണായകം. കഴിഞ്ഞ രണ്ട് വർഷമായി ആർസിബി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തു, എന്നാൽ തങ്ങള്‍ക്ക്‌ കഴിഞ്ഞ രണ്ട് വർഷമായി അതിന് സാധിച്ചിട്ടില്ലെന്നും ധോണി വ്യക്തമാക്കി.

English Summary

Former India captain MS Dhoni hinted he might play one more IPL season depending on a fitness test before December. Missing the entire 2026 season due to a calf injury, he joked that his doctors need to keep his “vintage vehicle” running. Dhoni acknowledged Chennai Super Kings’ recent struggles while praising Royal Challengers Bengaluru for their back-to-back title wins.

Loading...
Unable to load recommendations.
Follow Us
മുട്ട ശരിക്കും കഴിക്കേണ്ടത് ഇങ്ങനെ! പോഷകങ്ങൾ ഉറപ്പായും ലഭിക്കും
റെഡ്മി 17c 5G വാങ്ങാൻ ആമസോണിൽ ഡിസ്കൗണ്ട്
ടെസ്ലയുടെ പറക്കും കാർ ഇന്ത്യയിലേക്കും, ഇപ്പോൾ ബുക്ക് ചെയ്യാം
അബദ്ധത്തിൽ എരിവ് കൂടിയോ? കറിയുടെ രുചി തിരിച്ചുകൊണ്ടുവരാം
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി