Jasprit Bumrah: ബും ബും ബുറയ്‌ക്കെന്ത് പറ്റി? അഞ്ച് മത്സരങ്ങിലും വിക്കറ്റില്ല; മുംബൈയുടെ ആശങ്ക

Jasprit Bumrah out of form: ഐപിഎല്‍ 2026-ല്‍ നാല് മത്സരങ്ങള്‍ പിന്നിട്ടിട്ടും ഒരു വിക്കറ്റ് പോലും വീഴ്ത്താനാകാതെ മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറ. ബുംറയുടെ ഫോം ഔട്ട് മുംബൈയ്ക്ക് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ സീസണും കണക്കിലെടുത്താല്‍ ഐപിഎല്ലിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ബുംറ വിക്കറ്റ് നേടാനായിട്ടില്ല.

Jasprit Bumrah: ബും ബും ബുറയ്‌ക്കെന്ത് പറ്റി? അഞ്ച് മത്സരങ്ങിലും വിക്കറ്റില്ല; മുംബൈയുടെ ആശങ്ക

ജസ്പ്രീത് ബുംറ

Edited By: 

Jenish Thomas | Updated On: 26 Apr 2026 | 12:00 AM

Jasprit Bumrah struggles: ഐപിഎൽ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുകയാണ് ഇന്ത്യൻ പേസറും മുംബൈ ഇന്ത്യൻസ് താരവുമായ ജസ്പ്രിത് ബുംറ. 2026 സീസൺ ആരംഭിച്ച് നാല് മത്സരങ്ങള്‍ പിന്നിട്ടിട്ടും ഒരു വിക്കറ്റ് പോലും വീഴ്ത്താനാകാതെ ജസ്പ്രീത് ബുംറ സീസണിൽ പതറുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന താരമാണ്, എന്നാൽ വളരെ പരിതാപകരമായ പ്രകടനം പുറത്തെടുക്കുന്നത്. ബുംറയുടെ ഫോം ഔട്ട് മുംബൈയ്ക്കും കനത്ത തിരിച്ചടിയാണ്.

ഐപിഎൽ 2026ൽ ഇതുവരെയുള്ള  ബുംറയുടെ പ്രകടനം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന സീസണിലെ ആദ്യ മത്സരത്തില്‍ നാലോവര്‍ എറിഞ്ഞ ബുംറ 35 റണ്‍സ് വിട്ടുകൊടുത്തു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും നാലോവര്‍ എറിഞ്ഞു, വഴങ്ങിയത് 21 റണ്‍സ്. ഈ രണ്ട് മത്സരങ്ങളിലും വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും റണ്‍സ് അധികം വിട്ടുകൊടുത്തിരുന്നില്ല. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മൂന്നോവറില്‍ 32 റണ്‍സാണ് ബുംറ വഴങ്ങിയത്.

ആര്‍സിബിക്കെതിരായ മത്സരത്തിലും വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും മികച്ച രീതിയിലാണ് ബുംറ പന്തെറിഞ്ഞത്. മറ്റ് മുംബൈ ബൗളര്‍മാരെ ആര്‍സിബി ബാറ്റര്‍മാര്‍ കരുണയില്ലാതെ പ്രഹരിച്ചപ്പോള്‍, ബുംറ നാലോവറില്‍ വിട്ടുകൊടുത്തത് 35 റണ്‍സ് മാത്രമായിരുന്നു.

Also Read: Rohit Sharma: സ്‌കാനിങിന് വിധേയനായി രോഹിത് ശര്‍മ; പഞ്ചാബിനെതിരെ കളിക്കുന്നത് സംശയത്തില്‍

പ്രതീക്ഷ നഷ്ടപ്പെട്ട മുംബൈ ഇന്ത്യൻസ് ആരാധകർ

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ബാറ്റര്‍മാര്‍ ഭയക്കുന്ന ബൗളറാണ് ബുംറ. യോര്‍ക്കറുകളിലൂടെയും മറ്റും ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കുന്ന താരം അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിലടക്കം മിന്നും ഫോമിലായിരുന്നു.  ഈ മികവ് ഐപിഎല്ലിലും ആവര്‍ത്തിക്കുമെന്നായിരുന്നു മുംബൈ ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും ബുംറയ്ക്ക് വിക്കറ്റ് ലഭിച്ചില്ലെന്നത് ആശ്ചര്യകരമാണ്.

കൃത്യമായി വിനയോഗിക്കാതെ ക്യാപ്റ്റൻ

കഴിഞ്ഞ സീസണിലെ ബുംറയുടെ അവസാന മത്സരം കൂടി കണക്കിലെടുക്കുമ്പോള്‍ ഐപിഎല്ലിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ബുംറ വിക്കറ്റ് നേടാനായിട്ടില്ല. വരും മത്സരങ്ങളില്‍ താരം ഫോമിലെത്തുമെന്നാണ് ടീം മാനേജ്‌മെന്റിന്റെയും ആരാധകരുടെയും പ്രതീക്ഷ. കൃത്യമായ സമയത്ത് ബുംറയെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ വിനയോഗിക്കിന്നില്ലയെന്നും ആരാധകർ വിമർശിക്കുന്നുണ്ട്.

Follow Us
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു