ഇഷാൻ കിഷന് പരുക്ക്; സഞ്ജുവിനെ മാറ്റാതെ തന്നെ വൈഭവ് സൂര്യവംശിക്ക് കളിക്കാൻ വഴി തെളിഞ്ഞു
Vaibhav might play in the 2nd T20I between India and New Zealand: വൈഭവ് സൂര്യവംശിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ച് മത്സരങ്ങളായി സ്ഥിരം ബെഞ്ചിൽ തന്നെയാണ് സ്ഥാനം. വെസ്റ്റ് ഇൻഡീസിനെതിരായ മുഴുവൻ ടി20 പരമ്പരയിലും, ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിലും വൈഭവിന് പ്ലെയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. എന്നാൽ ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ വൈഭവ് സൂര്യവംശിക്ക് അവസരം ലഭിക്കാൻ സാധ്യതയുണ്ട്.
വൈഭവ് സൂര്യവംശിയുടെ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഇടംപിടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലെല്ലാം പലപ്പോഴും കടന്നുവരുന്ന ഒരു പേരാണ് മലയാളി താരം സഞ്ജു സാംസന്റേത്. ഒരു കളിയിൽ സഞ്ജു അൽപ്പം നേരത്തെ പുറത്തായാൽ പോലും സഞ്ജുവിനെ പുറത്തിരുത്തി, വൈഭവിനെ ടീമിലെടുക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുന്ന ചിലരുണ്ട്, ഉദാഹരണം കൃഷ്ണമാചാരി ശ്രീകാന്ത്. എന്നാലിപ്പോൾ സഞ്ജുവിനെ പുറത്തിരുത്താതെ തന്നെ വൈഭവ് സൂര്യവംശിക്ക് ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ വഴി ഒരുങ്ങിയിരിക്കുന്നു. ന്യൂസിലൻഡിനെതിരായ ആദ്യ ടി20യിൽ ഇഷാൻ കിഷന് പരുക്കേറ്റിരുന്നു. അതിനാൽ അടുത്ത മത്സരത്തിൽ ഇഷാൻ ഉണ്ടായേക്കില്ല, ഈ ഒഴിവിൽ വൈഭവ് പ്ലേയിങ് ഇലവനിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു.
വൈഭവ് സൂര്യവംശിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ച് മത്സരങ്ങളായി സ്ഥിരം ബെഞ്ചിൽ തന്നെയാണ് സ്ഥാനം. വെസ്റ്റ് ഇൻഡീസിനെതിരായ മുഴുവൻ ടി20 പരമ്പരയിലും, ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിലും വൈഭവിന് പ്ലെയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. എന്നാൽ ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ നിന്ന് ഇഷാൻ ഒഴിവായാൽ പകരം വൈഭവ് സൂര്യവംശിക്ക് അവസരം ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക് പ്രതികരിച്ചിരിക്കുന്നു.
Also Read: എന്തൊരു ധീരത! ചരിത്രമായ റൺ ചേസിനിടെ ഇർഫാൻ പഠാന്റെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് നമൻ ധീർ
ഹാഗ്ലി ഓവലിൽ നടക്കാനിരിക്കുന്ന രണ്ടാം മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഇഷാൻ കിഷന്റെ പരിക്കിനെക്കുറിച്ച് സിതാൻഷു കോട്ടക് വിശദീകരിച്ചു. ഈ പരിക്കാണ് തിലക് വർമ്മയെയും ശ്രേയസ് അയ്യരെയും ഇഷാന് മുൻപായി ബാറ്റിംഗ് ഓർഡറിൽ ഉൾപ്പെടുത്താൻ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. രണ്ടാം ടി20യിൽ നിന്ന് ഇഷാൻ പൂർണ്ണമായും പുറത്തായിട്ടില്ലെങ്കിലും, അദ്ദേഹം കളിക്കാത്ത സാഹചര്യമുണ്ടായാൽ പകരം വൈഭവ് സൂര്യവംശിക്ക് അവസരം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കോട്ടക് സൂചന നൽകിയത്.
ന്യൂസിലാൻഡിനെതിരായ ആദ്യ ടി20യിൽ തിലക് വർമ്മയെ മൂന്നാം നമ്പറിൽ ഇറക്കിയതിനെക്കുറിച്ച് കോട്ടക്കിനോട് മാധ്യമങ്ങൾ ചോദിച്ചു. “ഇഷാന് ഗ്രോയിൻ (ഇടുപ്പിന് സമീപം) ഭാഗത്ത് പേശിവലിവ് ഉണ്ടായതുകൊണ്ടാണ് ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തിയത്. ഇതുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളും ഞാൻ കണ്ടിരുന്നു,” എന്ന് പറഞ്ഞ കോട്ടക്, “നാളെ നടക്കുന്ന മത്സരത്തിലും അദ്ദേഹം കളിക്കാൻ സാധ്യത കുറവാണ്” എന്നും സൂചിപ്പിച്ചു.
ഇതോടെയാണ് അടുത്ത കളിയിൽ ഇഷാൻ ഉണ്ടായേക്കില്ലെന്നും പകരം വൈഭവ് ടീമിലെത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ഇഷാന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ് എന്നാണ് ബിസിസിഐ മെഡിക്കൽ ടീം അറിയിച്ചിട്ടുള്ളത്. “ഇഷാൻ പൂർണ്ണമായും സുഖം പ്രാപിക്കാത്ത പക്ഷം അദ്ദേഹം കളിക്കില്ല. മെഡിക്കൽ ടീമിന്റെ ഉപദേശപ്രകാരം, അങ്ങനെയൊരു സാഹചര്യമുണ്ടായാൽ വൈഭവിന് തീർച്ചയായും പകരക്കാരനായി ഇറങ്ങാം. അദ്ദേഹം ഇതിനായി പരിഗണിക്കാവുന്ന ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്,” എന്ന് കോട്ടക് പറഞ്ഞു.
അഭിഷേക് ശർമ്മയും സഞ്ജു സാംസണും സ്ഥിരമായി റൺസ് കണ്ടെത്തിക്കൊണ്ടിരുന്ന സാഹചര്യത്തിൽ, ടീമിൽ സൂര്യവംശിക്ക് ഓപ്പണിംഗ് സ്ഥാനം നൽകുമെന്ന ചർച്ചകളെ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ഇഷാൻ സാധാരണയായി മൂന്നാം നമ്പറിൽ ആണ് ബാറ്റ് ചെയ്യുന്നത്. ഇഷാന് പകരം വൈഭവ് ടീമിലെത്തിയാൽ മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങാനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.
English Summary
Indian player Ishan Kishan sustained an injury during the first T20 match against New Zealand. Consequently, he may miss the next game, and it is believed that Vaibhav could potentially take his place in the playing eleven. Ishan will not play unless he has fully recovered. The batting coach has indicated that, based on the medical team’s advice, Vaibhav could certainly step in as a replacement should such a situation arise.