IND-W vs ZIM-W 1st ODI: ടോസ് സിംബാബ്‌വെയ്ക്ക്; ഇന്ത്യയ്‌ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു
IND W vs ZIM W 1st toss update: വനിതാ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ സിംബാബ്‌വെ ബാറ്റിങ് തിരഞ്ഞെടുത്തു. തങ്ങളും ആദ്യം ബാറ്റ് ചെയ്യാൻ തന്നെയാണ് ആഗ്രഹിച്ചിരുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാന പറഞ്ഞു. ജിന്തിമണി കലിത ഇന്ത്യയ്ക്കായി അരങ്ങേറുമെന്നും സ്മൃതി വ്യക്തമാക്കി.
വനിതാ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ സിംബാബ്‌വെ ബാറ്റിങ് തിരഞ്ഞെടുത്തു. സമ്മർദ്ദമില്ലാതെ റൺസ് കണ്ടെത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും, ബാറ്റ്‌സ്മാൻമാർക്ക് ആ ദൗത്യം ഭംഗിയായി നിർവഹിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും സിംബാബ്‌വെ ക്യാപ്റ്റൻ നോംവെലോ സിബാൻഡ പറഞ്ഞു. സ്ഥിരം ക്യാപ്റ്റൻ ജോസഫൈന്‍ എന്‍കോമോയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളതുകൊണ്ടാണ് സിബാന്‍ഡ് സിംബാബ്‌വെയെ നയിക്കുന്നത്. തങ്ങളും ആദ്യം ബാറ്റ് ചെയ്യാൻ തന്നെയാണ് ആഗ്രഹിച്ചിരുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാന പറഞ്ഞു. ജിന്തിമണി കലിത ഇന്ത്യയ്ക്കായി അരങ്ങേറുമെന്നും സ്മൃതി വ്യക്തമാക്കി.
പ്ലേയിങ് ഇലവന്‍
ഇന്ത്യ: സ്മൃതി മന്ദാന, ഷഫാലി വർമ, പ്രതീക റാവൽ, ഹർമൻപ്രീത് കൗർ, തേജൽ ഹസബ്നിസ്, ദീപ്തി ശർമ, റിച്ച ഘോഷ്, ശ്രീ ചരണി, ജിൻ്റിമണി കലിത, സയാലി സത്ഘരെ, ക്രാന്തി ഗൗഡ്.
സിംബാബ്‌വെ: ബിലവ്ഡ് ബിസ, ഷാർനെ മേയേഴ്‌സ്, ന്യാഷ ഗ്വാൻസുറ, മോഡസ്റ്റർ മുപാചിക്വ, ചിദ്‌സ ദുരുരു, ചിപ്പോ മുഗേരി-തിരിപ്പാനോ, മിഷേൽ മാവുംഗ, നോംവെലോ സിബന്ദ, ടെൻഡായി മകുഷ, ലോറിൻ ഫിരി, ഒലിൻഡർ ചാരെ.