R Ashwin: ഐപിഎൽ മതിയാക്കുന്നതായി ആർ അശ്വിൻ; മറ്റ് ക്രിക്കറ്റ് ലീഗുകളിൽ കളിക്കുമെന്ന് പ്രഖ്യാപനം
R Ashwin Retired From IPL: ആർ അശ്വിൻ ഐപിഎലിൽ നിന്ന് വിരമിച്ചു. തൻ്റെ എക്സ് പോസ്റ്റിലൂടെയാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ആർ അശ്വിൻ
ഐപിഎൽ കരിയർ അവസാനിപ്പിക്കുന്നതായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ. തൻ്റെ എക്സ് ഹാൻഡിലിലൂടെയാണ് അശ്വിൻ ഇക്കാര്യം അറിയിച്ചത്. മറ്റ് ക്രിക്കറ്റ് ലീഗുകളിൽ കളിക്കുമെന്നും അശ്വിൻ അറിയിച്ചു. ബിസിസിഐയ്ക്കും അശ്വിനും താരം തൻ്റെ എക്സ് പോസ്റ്റിൽ നന്ദി അറിയിച്ചു.
‘സവിശേഷകരമായ ദിവസത്തിൽ ഒരു സവിശേഷകരമായ തുടക്കം. എല്ലാ അവസാനത്തിനും ഒരു പുതിയ തുടക്കമുണ്ടാവുമെന്നാണ് പറയാറ്. ഐപിഎൽ ക്രിക്കറ്റർ എന്ന നിലയിൽ എൻ്റെ സമയം ഇന്ന് അവസാനിച്ചിരിക്കുകയാണ്. പക്ഷേ, ലോകത്തിലെ വിവിധ ലീഗുകളിലേക്കുള്ള എൻ്റെ നിരീക്ഷണം തുടരും. കഴിഞ്ഞ വർഷങ്ങളിൽ മനോഹരമായ ഓർമ്മകളും ബന്ധങ്ങളും നൽകിയ എല്ലാ ഫ്രാഞ്ചൈസികളോടും നന്ദി അറിയിക്കുന്നു. പ്രത്യേകിച്ച് ഐപിലിനോടും ബിസിസിഐയോടും. ഇനി മുന്നിലുള്ളത് ആസ്വദിക്കാനായി ഞാൻ കാത്തിരിക്കുന്നു.’- അശ്വിൻ പറഞ്ഞു.
അശ്വിൻ്റെ എക്സ് പോസ്റ്റ്
Special day and hence a special beginning.
They say every ending will have a new start, my time as an IPL cricketer comes to a close today, but my time as an explorer of the game around various leagues begins today🤓.
Would like to thank all the franchisees for all the…
— Ashwin 🇮🇳 (@ashwinravi99) August 27, 2025
രാജ്യാന്തര മത്സരങ്ങളിൽ നിന്ന് നേരത്തെ വിരമിച്ച അശ്വിൻ കഴിഞ്ഞ സീസണിൽ കരിയർ ആരംഭിച്ച ചെന്നൈ സൂപ്പർ കിംഗ്സിലാണ് കളിച്ചത്. സീസണിൽ താരത്തിന് അവസരങ്ങൾ കുറവാണ് ലഭിച്ചത്. ലഭിച്ച അവസരങ്ങളിൽ നല്ല പ്രകടനങ്ങൾ നടത്താൻ സാധിച്ചതുമില്ല. കേവലം 9 മത്സരങ്ങളിൽ മാത്രമാണ് കഴിഞ്ഞ സീസണിൽ അശ്വിൻ കളിച്ചത്. നേടിയത് വെറും ഏഴ് വിക്കറ്റുകൾ. പല മത്സരങ്ങളിലും താരം പുറത്തിരുന്നു.
Also Read: Michael Clarke: മുൻ ഓസീസ് ക്രിക്കറ്റ് താരം മൈക്കൽ ക്ലാർക്കിന് സ്കിൻ ക്യാൻസർ; സ്ഥിരീകരിച്ച് താരം
38 വയസുകാരനായ താരം 2008 മുതൽ 2015 വരെ ചെന്നൈ സൂപ്പർ കിംഗ്സിലാണ് കളിച്ചത്. ഐപിഎൽ കരിയർ ആരംഭിച്ചത് മുതൽ അശ്വിൻ ചെന്നൈയിലായിരുന്നു. പിന്നീട് കിംഗ്സ് ഇലവൻ പഞ്ചാബ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളിലും കളിച്ചു. 2022 മുതൽ 2024 വരെ രാജസ്ഥാനിൽ കളിച്ച താരം തകർപ്പൻ പ്രകടനങ്ങൾ നടത്തിയിരുന്നു. 2024 ഡിസംബർ 18നാണ് അശ്വിൻ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചത്.