AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

യുപിഐ നയിക്കുന്നു, ഇന്ത്യ ജയിക്കുന്നു! ഡിജിറ്റൽ ഇടപാടുകളിൽ റെക്കോഡ് വളർച്ച

UPI records record growth globally: ഇന്ത്യൻ സാമ്പത്തിക രംഗത്തെ മാറ്റിമറിച്ച ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐ (യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ്) റെക്കോർഡ് വളർച്ച രേഖപ്പെടുത്തി ആഗോളതലത്തിൽ വൻ മുന്നേറ്റം തുടരുന്നു. 2016-17 സാമ്പത്തിക വർഷം മുതൽ 2025-26 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ വാർഷിക യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 12,000 ഇരട്ടി വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2026 ജൂലൈയിലെ കണക്കുകൾ പ്രകാരം 741 ബാങ്കുകൾ നിലവിൽ യുപിഐ ശൃംഖലയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

യുപിഐ നയിക്കുന്നു, ഇന്ത്യ ജയിക്കുന്നു! ഡിജിറ്റൽ ഇടപാടുകളിൽ റെക്കോഡ് വളർച്ച
Upi Records Record Growth GloballyImage Credit source: PIB
Prasanth Kumar
Prasanth Kumar | Updated On: 25 Aug 2026 | 04:27 PM

ന്യൂഡൽഹി: ഇന്ത്യൻ സാമ്പത്തിക രംഗത്തെ മാറ്റിമറിച്ച ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐ (യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ്) 10 വർഷം പൂർത്തിയാക്കുമ്പോൾ റെക്കോർഡ് വളർച്ച രേഖപ്പെടുത്തി ആഗോളതലത്തിൽ വൻ മുന്നേറ്റം തുടരുന്നു. സുരക്ഷിതവും വേഗത്തിലുള്ളതുമായ ഡിജിറ്റൽ ഇടപാടുകളിലൂടെ രാജ്യത്തിന്റെ പണമിടപാട് രീതികളെത്തന്നെ യുപിഐ പൂർണ്ണമായി പരിഷ്കരിച്ചു. 2016-17 സാമ്പത്തിക വർഷം മുതൽ 2025-26 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ വാർഷിക ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 12,000 ഇരട്ടി വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2026 ജൂലൈയിലെ കണക്കുകൾ പ്രകാരം 741 ബാങ്കുകൾ നിലവിൽ യുപിഐ ശൃംഖലയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

2026 ജൂലൈയിൽ മാത്രം 2,365.8 കോടി ഇടപാടുകളിലൂടെ 29.87 ലക്ഷം കോടി രൂപയുടെ വിവരമാറ്റമാണ് യുപിഐ വഴി നടന്നത്. ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന യുപിഐ പേയ്മെന്റ് സംവിധാനം ഇപ്പോൾ ഇന്ത്യക്ക് പുറമെ ഭൂട്ടാൻ, നേപ്പാൾ, സിംഗപ്പൂർ, യു.എ.ഇ, ഫ്രാൻസ്, ശ്രീലങ്ക, മൗറീഷ്യസ്, ഖത്തർ, കംബോഡിയ, ഗ്രീസ്, മാൽദ്വീപ്സ് എന്നിങ്ങനെ 11 രാജ്യങ്ങളിൽ നിലവിൽ ലഭ്യമാണ്.

Also Read: ചൈനീസ് മണ്ണിൽ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ! അതിർത്തി തർക്കം പരിഹരിക്കാൻ അജിത് ഡോവൽ ബീജിങിൽ

ലളിതമായ പ്രവർത്തനരീതിയും ജനപ്രീതിയുമാണ് യുപിഐയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിജിറ്റൽ പേയ്‌മെന്റ് നെറ്റ്‌വർക്കുകളിൽ ഒന്നാക്കി മാറ്റിയത്. അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) കണക്കുപ്രകാരം 2024-ൽ ലോകത്താകെ നടന്ന തത്സമയ (Real-time) ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകളിൽ 49 ശതമാനവും ഇന്ത്യയുടെ യുപിഐ വഴിയാണ് നടന്നത് എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അ‌ഭിമാനകരമായ ​വളർച്ചയാണ്.

ഇന്ത്യയിലെ നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ചെടുത്ത തത്സമയ പണമിടപാടു സംവിധാനമായ യുപിഐ 10-ാം വാർഷികത്തിലും തിളക്കമാർന്ന ജനപ്രീതിയുമായി വളർച്ച തുടരുകയാണ്. എൽഐസി/മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കുള്ള യുപിഐ ഓട്ടോപേ, സ്മാർട്ട്‌ഫോണുകളിലെ ഫിംഗർപ്രിന്റ്/ഫേസ് അൺലോക്ക് വഴിയുള്ള ഓൺ-ഡിവൈസ് ഓതെന്റിക്കേഷൻ, അടിസ്ഥാന ഫീച്ചർ ഫോണുകൾക്കുള്ള യുപിഐ 123PAY എന്നിവ വഴി രാജ്യത്തെ സാമ്പത്തിക മേഖലയിൽ വൻ വിപ്ലവമാണ് യുപിഐ സൃഷ്ടിച്ചിരിക്കുന്നത്.

വർഷത്തിൽ 365 ദിവസവും ഏതു സമയത്തും ബാങ്ക് അവധി ദിവസങ്ങളിലും തടസ്സമില്ലാതെ പണം അയക്കാം എന്നതാണ് ഇന്ത്യക്കാർക്കിടയിൽ യുപിഐ പേയ്മെന്റിനെ ഹിറ്റാക്കിയ പ്രധാന ഘടകം. ചെറിയ തുകകളുടെ ഇടപാടുകൾ ഓൺ-ഡിവൈസ് വാലറ്റ് വഴി പിൻ ഇല്ലാതെ അതിവേഗം അ‌യയ്ക്കാം എന്നത് ഉൾപ്പെടെ നിരവധി പുരോഗതികൾ ഈ പേയ്മെന്റ് സംവിധാനത്തിൽ ഉണ്ടായിട്ടുണ്ട്.

സ്മാർട്ട്ഫോണിലും ഫീച്ചർ ഫോണുകളിലും യുപിഐ പേയ്മെൻസ് സാധ്യമാകുന്നു എന്നത് ഈ പേയ്മെന്റ് സംവിധാനം ഇന്ത്യയിൽ നേടിയ വളർച്ചയുടെ ഒരു തെളിവാണ്. വാലറ്റുകളിൽ പണം സൂക്ഷിക്കാതെ അക്കൗണ്ടുകൾ തമ്മിൽ സൗജന്യമായും നിമിഷനേരം കൊണ്ടും മാറ്റാമെന്നത് യുപിഐയുടെ ജനപ്രീതി കൂട്ടി. ആരംഭ സമയത്ത് 21 ബാങ്കുകൾ മാത്രമുണ്ടായിരുന്ന യുപിഐ നെറ്റ്‌വർക്കിൽ ഇന്ന് 740-ലധികം ബാങ്കുകൾ സജീവ പങ്കാളികളായി ഉണ്ട്.

English Summary

UPI (Unified Payments Interface), the digital payments system that transformed the Indian economy, continues to make huge strides globally, registering record growth as it completes 10 years. The number of annual transactions has increased by nearly 12,000 times between the financial year 2016-17 and the financial year 2025-26.

Follow Us