Richest Cricketers: കളിക്കളത്തിലും സമ്പത്തിലും പിന്നോട്ടില്ല; ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങള്‍

Who Are the Richest Indian Cricketers in 2026? Net Worth and Major Sources of Income: ഒട്ടുമിക്ക ആരാധകരും മറന്നുപോകുന്നൊരു കാര്യമുണ്ട് ക്രിക്കറ്റ് എന്നത് ഒരു മത്സരത്തിനപ്പുറം ബിസിനസാണെന്നത്. അന്താരാഷ്ട്ര കരാറുകള്‍, ഐപിഎല്‍, ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകള്‍ തുടങ്ങിയവയിലൂടെ വലിയ സമ്പാദ്യമാണ് ഓരോ താരവും ഉണ്ടാക്കിയെടുക്കുന്നത്.

Richest Cricketers: കളിക്കളത്തിലും സമ്പത്തിലും പിന്നോട്ടില്ല; ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍

Published: 

16 Aug 2026 | 07:55 AM

ക്രിക്കറ്റ് എന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് വെറുമൊരു കളിയല്ല, മറിച്ച് ഒരു വികാരമാണ്. രാജ്യമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഓരോ ദിവസവും ആരംഭിക്കുന്നത് തന്നെ ക്രിക്കറ്റുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ അറിഞ്ഞും സംസാരിച്ചുമാണ്. ലോകത്തിന്റെ ഏതുകോണില്‍ നടക്കുന്ന മത്സരങ്ങളും ഇങ്ങ് ഇന്ത്യയിലും പ്രതിഫലനം സൃഷ്ടിക്കുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ബാറ്റ് ചെയ്യുന്നതും ബോള്‍ ചെയ്യുന്നതും കാണാന്‍ ഭക്ഷണം പോലും വേണ്ടെന്ന് വെച്ചാണ് പലരും ഇരിക്കുന്നത്.

എന്നാല്‍ ഒട്ടുമിക്ക ആരാധകരും മറന്നുപോകുന്നൊരു കാര്യമുണ്ട് ക്രിക്കറ്റ് എന്നത് ഒരു മത്സരത്തിനപ്പുറം ബിസിനസാണെന്നത്. അന്താരാഷ്ട്ര കരാറുകള്‍, ഐപിഎല്‍, ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകള്‍ തുടങ്ങിയവയിലൂടെ വലിയ സമ്പാദ്യമാണ് ഓരോ താരവും ഉണ്ടാക്കിയെടുക്കുന്നത്. റെസ്‌റ്റോറന്റുകള്‍, ഫാഷന്‍ സ്റ്റോറുകള്‍, ഫിറ്റ്‌നസ് സംരംഭങ്ങള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി എല്ലാ മേഖലകളിലും സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത ധാരാളം ക്രിക്കറ്റ് താരങ്ങളുണ്ട്. ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ളത് ആര്‍ക്കാണെന്ന് അറിയാമോ?

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറില്‍ നിന്ന് തന്നെ ആരംഭിക്കാം. ഏകദേശം 1,250 മുതല്‍ 1,415 കോടി വരെയാണ് അദ്ദേഹത്തിന്റെ കണക്കാക്കിയ ആസ്തി. നിരവധി ബ്രാന്‍ഡുകളുമായി അദ്ദേഹം എന്‍ഡോഴ്‌സ്‌മെന്റ് കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. മാത്രമല്ല, ഫിറ്റ്‌നസ് മേഖലയില്‍ നിക്ഷേപവുമുണ്ട്. വിരമിച്ചതിന് ശേഷവും അദ്ദേഹം, ഏറ്റവും മികച്ച ബ്രാന്‍ഡായി തന്നെ തുടരുന്നു.

വിരാട് കോലി

കളിക്കളത്തില്‍ ആക്രമണാത്മകമായ പ്രകടനം പുറത്തെടുക്കുന്ന വിരാട് കോലി, കളിക്കളത്തിന് പുറത്ത് ക്ലാസി സ്വഭാവക്കാരനായ ഒരാളാണ്. 2008ല്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹത്തിന് ലോകമെമ്പാടും ആരാധകരുണ്ട്. വര്‍ധിച്ചുവരുന്ന ജനപ്രീതിയോടൊപ്പം അദ്ദേഹത്തിന്റെ ആസ്തിയും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. ഏകദേശം 1,050 കോടി മുതല്‍ 1,060 കോടി വരെയാണ് വിരാട് കോലിയുടെ കണക്കാക്കിയ ആസ്തി.

Also Read: VVS Laxman: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ‘ലക്ഷ്മണരേഖ’! ഗംഭീറിനും അഗാർക്കർക്കും മുകളിൽ ‘സൂപ്പർ ബോസ്’ ആയി വിവിഎസ് എത്തുന്നു

എംഎസ് ധോണി

ക്രിക്കറ്റ് മത്സരത്തിന് പുറമെ പ്രകൃതിയോടിണങ്ങി ജീവിതം മുന്നോട്ട് നയിക്കുന്ന താരങ്ങളില്‍ ഒരാളാണ് എംഎസ് ധോണി. ഇതിനകം നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയ അദ്ദേഹം, വളരെ ഉള്‍ക്കാഴ്ചയോടെ ബിസിനസുമായി മുന്നോട്ട് പോകുന്ന ഒരാള്‍ കൂടിയാണ്. ഏകദേശം 1,000 കോടി മുതല്‍ 1,063 കോടി രൂപ വരെയാണ് എംഎസ് ധോണിയുടെ കണക്കാക്കിയ ആസ്തി.

വീരേന്ദര്‍ സെവാഗ്

ഏകദേശം 350 കോടി ആസ്തിയുള്ള ക്രിക്കറ്റ് താരമാണ് വീരേന്ദര്‍ സെവാഗ്. ക്രിക്കറ്റ് കരിയറിന് പുറമെ കമന്ററി, ബ്രാന്‍ഡ് എന്‍ഡോഴ്‌സമെന്റുകള്‍, പരിശീലനം, വിദ്യാഭ്യാസ-സ്‌പോര്‍ട്‌സ് സംരംഭങ്ങള്‍ എന്നിവയില്‍ നിന്ന് അദ്ദേഹത്തിന് വരുമാനം ലഭിക്കുന്നു.

രോഹിത് ശര്‍മ

ബിസിസിഐ പ്രതിഫലം, മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കരാര്‍, ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകള്‍, മറ്റ് വാണിജ്യ ഇടപാടുകള്‍ എന്നിവയില്‍ നിന്നാണ് രോഹിത് ശര്‍മയ്ക്ക് വരുമാനം ലഭിക്കുന്നത്. ഏകദേശം 220 മുതല്‍ 255 കോടി വരെയാണ് അദ്ദേഹത്തിന്റെ ആസ്തി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിക്കുന്നു.

English Summary

India’s top cricketers have built massive fortunes through cricket, IPL contracts, brand endorsements, investments and business ventures. Here is a look at the richest Indian cricketers in 2026 and their major sources of income.

Follow Us
വില 20 ലക്ഷത്തിൽ താഴെ, മഹീന്ദ്ര ലൈഫ്സ്റ്റൈലർ പിക്കപ്പ് ഇറങ്ങി
ചിങ്ങത്തിൽ ഉദിച്ചുയരുന്ന 3 രാശികൾ! ഇവർക്കിനി നേട്ടങ്ങളുടെ കാലം
ഐക്യൂന്റെ 'നിയോ ടെൻ'ക്കുട്ടന് ഇനി പുതിയ വില
ചർമ്മം ഗ്ലാസ് പോലെ തിളങ്ങാൻ കഞ്ഞിവെള്ളം കുടിക്കാം!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു