നവംബർ 22-ന് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം; റൈസിങ് ഏഷ്യ കപ്പ് 2026 ഷെഡ്യൂൾ പ്രഖ്യാപിച്ചു
India-Pakistan clash on November 22: 2026-ലെ റൈസിങ് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ മത്സരക്രമം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നവംബർ 22-ന് നടക്കും. ടൂർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് ഇടംപിടിച്ചിരിക്കുന്നത്. നേപ്പാൾ, യു.എ.ഇ (UAE) എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

India Pakistan Clash On November 22
ദോഹ: 2026-ലെ റൈസിങ് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ മത്സരക്രമം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. ടൂർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് ഇടംപിടിച്ചിരിക്കുന്നത്. ക്രിക്കറ്റ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം നവംബർ 22-ന് നടക്കും. നേപ്പാൾ, യു.എ.ഇ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ. നവംബർ 22-ന് ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് വൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വീറും വാശിയും നിറഞ്ഞ ക്രിക്കറ്റ് മത്സരം അരങ്ങേറുന്നത്.
സാധാരണയായി ഇത്തരം ‘റൈസിംഗ്’ ടൂർണമെന്റുകളിലേക്ക് ടീമുകൾ തങ്ങളുടെ ‘എ’ ടീമുകളെയാണ് അയക്കാറുള്ളത്. 2025-ലെ ടൂർണമെന്റിൽ ജിതേഷ് ശർമ്മയായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചത്; വൈഭവ് സൂര്യവംശിയും ആ ടീമിൽ ഉൾപ്പെട്ടിരുന്നു. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ പാകിസ്ഥാൻ എ ടീമിനെ നേരിട്ട ഇന്ത്യ എ ടീം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം സെമി വരെ എത്താനേ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ.
റൈസിംഗ് ഏഷ്യ കപ്പ് 2026 – ഫുൾ ഷെഡ്യൂൾ
നവംബർ 19, വ്യാഴം: ബംഗ്ലാദേശ് vs ഹോങ്കോംഗ് – രാവിലെ 9:00
നവംബർ 19, വ്യാഴം: ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ – ഉച്ചയ്ക്ക് 1:00
നവംബർ 20, വെള്ളി: പാകിസ്ഥാൻ vs യുഎഇ – രാവിലെ 9:00
നവംബർ 20, വെള്ളി: ഇന്ത്യ vs നേപ്പാൾ – ഉച്ചയ്ക്ക് 1:00
നവംബർ 21, ശനി: ശ്രീലങ്ക vs ഹോങ്കോംഗ് – രാവിലെ 9:00
നവംബർ 21, ശനി: ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാൻ- ഉച്ചയ്ക്ക് 1:00
നവംബർ 22, ഞായർ: യുഎഇ vs നേപ്പാൾ- രാവിലെ 9:00
നവംബർ 22, ഞായർ: ഇന്ത്യ vs പാകിസ്ഥാൻ- ഉച്ചയ്ക്ക് 1:00
നവംബർ 23, തിങ്കൾ: അഫ്ഗാനിസ്ഥാൻ vs ഹോങ്കോംഗ്- രാവിലെ 9:00
നവംബർ 23, തിങ്കൾ: ശ്രീലങ്ക vs ബംഗ്ലാദേശ്- ഉച്ചയ്ക്ക് 1:00
നവംബർ 24, ചൊവ്വ: ഇന്ത്യ vs യുഎഇ- രാവിലെ 9:00
നവംബർ 24, ചൊവ്വ: പാകിസ്ഥാൻ vs നേപ്പാൾ- ഉച്ചയ്ക്ക് 1:00
നവംബർ 26, വ്യാഴം: സെമി ഫൈനൽ 1 (A1 vs B2)- ഉച്ചയ്ക്ക് 1:00
നവംബർ 27, വെള്ളി: സെമി ഫൈനൽ 2 (B1 vs A2)- ഉച്ചയ്ക്ക് 1:00
നവംബർ 29, ഞായർ: ഫൈനൽ- ഉച്ചയ്ക്ക് 1:00
English Summary
The Asian Cricket Council has announced the schedule for the 2026 Rising Asia Cup cricket tournament. India and Pakistan have been placed in the same group. The highly anticipated India-Pakistan clash- eagerly awaited by cricket fans- will take place on November 22. Nepal and the UAE are the other teams in this group.