Rohit Sharma: സ്‌കാനിങിന് വിധേയനായി രോഹിത് ശര്‍മ; പഞ്ചാബിനെതിരെ കളിക്കുന്നത് സംശയത്തില്‍

Rohit Sharma hamstring injury update: രോഹിത് ശര്‍മ പരിക്കിനെ തുടര്‍ന്ന് സ്‌കാനിങിന് വിധേയനായി. ആര്‍സിബിക്കെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്. സ്‌കാനിങ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും അടുത്ത മത്സരത്തില്‍ രോഹിത് കളിക്കണമോയെന്ന് തീരുമാനിക്കുക. തിങ്കളാഴ്ച രാവിലെയാണ് സ്‌കാനിങിന് വിധേയനായത്. 19 റണ്‍സ് എടുത്തുനില്‍ക്കവെയാണ് രോഹിതിന് പരിക്കേറ്റത്.

Rohit Sharma: സ്‌കാനിങിന് വിധേയനായി രോഹിത് ശര്‍മ; പഞ്ചാബിനെതിരെ കളിക്കുന്നത് സംശയത്തില്‍

രോഹിത് ശർമ്മ

Edited By: 

Jenish Thomas | Updated On: 26 Apr 2026 | 03:37 PM

മുംബൈ: മുംബൈ ഇന്ത്യന്‍സ് വെറ്ററൻ താരം രോഹിത് ശര്‍മ പരിക്കിനെ (Rohit Sharma Injury) തുടര്‍ന്ന് സ്‌കാനിങിന് വിധേയനാക്കി. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെയാണ് രോഹിത് ശർമയ്ക്ക് പരിക്കേറ്റത്. താരത്തിൻ്റെ തുടയുടെ പിൻഭാഗത്താണ് പരിക്കേറ്റത് (hamstring injury). സ്‌കാനിങ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും മുംബൈയുടെ അടുത്ത മത്സരത്തില്‍ രോഹിത് കളിക്കമോ എന്ന് തീരുമാനിക്കുക. ഇന്ന് ഏപ്രിൽ 13-ാം തീയതി തിങ്കളാഴ്ച രാവിലെയാണ് താരം സ്‌കാനിങിന് വിധേയനായത്.

സ്‌കാന്‍ റിസള്‍ട്ട് ഇന്ന് വൈകുന്നേരത്തോടെ ലഭ്യമാകും, പരിക്ക് സാരമാണെങ്കില്‍ താരത്തിന് കുറഞ്ഞത് രണ്ട് മത്സരങ്ങളെങ്കിലും നഷ്ടമായേക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആർസിബിക്കെതിരായ മത്സരത്തിൽ പരിക്കിനെ തുടര്‍ന്ന് ബാറ്റിങ് അവസാനിപ്പിച്ച് താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.

13 പന്തില്‍ 19 റണ്‍സ് എടുത്തുനില്‍ക്കവെയാണ് രോഹിത്തിന് പരിക്കേറ്റത്. രണ്ട് ഫോറും, ഒരു സിക്‌സും നേടി മികച്ച രീതിയില്‍ ബാറ്റു ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.  ആർസിബി ഉയർത്തിയ 241 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക്, രോഹിത് പാതിവഴിയില്‍ മടങ്ങിയത് വലിയ തിരിച്ചടിയായി.

Also Read: Hardik-Krunal: പരസ്പരം സ്‌നേഹമില്ല; ശത്രുക്കളെ പോലെയുള്ള പെരുമാറ്റം; ഹാര്‍ദ്ദിക്കും ക്രുണാലും അടിച്ചുപിരിഞ്ഞോ?

മത്സരത്തില്‍ സംഭവിച്ചത്‌

അതേസമയം മത്സരത്തിൽ ആര്‍സിബിയോട് 18 റണ്‍സിനാണ് മുംബൈ തോറ്റത്. ഇമ്പാക്ട് പ്ലയറായെത്തി പുറത്താകാതെ 31 പന്തില്‍ 71 റണ്‍സ് നേടിയ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിനും, 22 പന്തില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും മാത്രമാണ് മുംബൈയുടെ നിരയിൽ പൊരുതാനായത്.

ഐപിഎല്‍ 2026 സീസണില്‍ ഇതുവരെ വളരെ പരിതാപകരമായ പ്രകടനമാണ് മുംബൈ ഇന്ത്യൻസ് പുറത്തെടുത്തത്. സീസണിൽ ഇതുവരെ കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നിലും എംഐ തോറ്റു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഒരു മത്സരത്തിൽ മാത്രമാണ് മുംബൈ ഈ സീസണിൽ ഇതുവരെ ജയിച്ചത്. ആകെയുള്ള ആ രണ്ട് പോയിന്റുമായി ഐപിഎൽ പോയിന്റ് പട്ടികയില്‍ എട്ടാമതാണ് അഞ്ച് തവണ കിരീടം ഉയർത്തിയ മുൻ ചാമ്പ്യന്‍മാര്‍. ഏപ്രില്‍ 16-നാണ് മുംബൈയുടെ അടുത്ത മത്സരം. മുംബൈയുടെ സ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ച് പഞ്ചാബ് കിങ്‌സിനെതിരായ ഈ പോരാട്ടം.

Follow Us
4 രാശികളുടെ ഭാഗ്യം പ്രകാശിക്കും! വൃശ്ചിക രാശിയിൽ ചന്ദ്രൻ
മട്ടയരി കഴിച്ചാൽ പ്രമേഹം കൂടാതിരിക്കുമോ? ഇതാണ് സത്യം
കറിവേപ്പില കാടുപോലെ തഴച്ചുവളരാൻ ഈ ഒരു കാര്യം ചെയ്യൂ
ഗ്രാമിന് 21000? 2027-ൽ സ്വർണം വാങ്ങാൻ സാധിക്കില്ലേ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി