Sanju Samson: ഏകദിന ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ ഇടം നേടുമോ? സെലക്ഷന് എത്ര ശതമാനം സാധ്യത?
Sanju Samson 2027 World Cup Probabilities: അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനെക്കുറിച്ച് ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ സജീവമാണ്. ഏതൊക്കെ താരങ്ങള്‍ സ്‌ക്വാഡില്‍ ഇടം പിടിക്കുമെന്നതിനെക്കുറിച്ചാണ് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. സഞ്ജു സാംസണ്‍ ഏകദിന ലോകകപ്പില്‍ ഇടം നേടുമോയെന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Sanju Samson 2027 ODI World Cup Selection Chance
Sanju Samson ODI selection odds: അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനെക്കുറിച്ച് ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ സജീവമാണ്. ഏതൊക്കെ താരങ്ങള്‍ സ്‌ക്വാഡില്‍ ഇടം പിടിക്കുമെന്നതിനെക്കുറിച്ചാണ് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അടക്കമുള്ള ഏതാനും താരങ്ങള്‍ മാത്രമാണ് നിലവില്‍ ടിക്കറ്റുറപ്പിച്ചത്. രോഹിത് ശര്‍മ അടക്കമുള്ള സീനിയര്‍ താരങ്ങളുടെ പോലും കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല. ഇതിനിടയില്‍, മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ലോകകപ്പില്‍ ഇടം നേടുമോയെന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
2023 ഡിസംബറിനു ശേഷം സഞ്ജു ഏകദിനത്തില്‍ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന ആ മത്സരത്തില്‍ സെഞ്ചുറി നേടിയിട്ടും സഞ്ജു അവഗണിക്കപ്പെട്ടു. 16 ഏകദിന മത്സരങ്ങളില്‍ 14 ഇന്നിങ്‌സുകളില്‍ നിന്നായി താരം 510 റണ്‍സ് നേടിയിട്ടുണ്ട്. 56.67 ആണ് ആവറേജ്. മികച്ച പ്രകടനം പുറത്തെടുത്തിട്ടും താരത്തിന് പിന്നീട് അവസരം ലഭിച്ചില്ല.
സഞ്ജുവിന് അവസരം ലഭിക്കുമോ?
നിലവിലെ സാഹചര്യത്തില്‍ സഞ്ജു ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ടി20 ലോകകപ്പില്‍ താരം ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റാ’യി തിരഞ്ഞെടുക്കപ്പെട്ടതോടെ സഞ്ജുവിനെ ഏകദിനത്തിലേക്ക് വീണ്ടും പരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
നിലവില്‍ സഞ്ജു ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാനുള്ള സാധ്യത എത്രമാത്രമുണ്ടെന്ന് കൃത്യമായി വിലയിരുത്താനാകില്ല. എന്നാല്‍ ഏകദിന ലോകകപ്പില്‍ താരങ്ങള്‍ ഇടം നേടാനുള്ള സാധ്യതയെക്കുറിച്ച് എക്‌സില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.
Also Read: Sanju-MohanLal: ദേ ‘സഞ്ജു മോഹന്‍ലാല്‍ സാംസണ്‍’; സംഭവം ഇറുക്ക്; ആ വൈറല്‍ ചിത്രത്തിന് പിന്നിലെന്ത്?
ഏകദിന ലോകകപ്പില്‍ സഞ്ജു ഇടം നേടാനുള്ള സാധ്യത 51 ശതമാനമാണെന്ന് ‘ഇന്ത്യന്‍ ടീം ക്രിക്ക്’ എന്ന ഫാന്‍ പേജ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അഭിപ്രായപ്പെട്ടു. ഇതിലെ യുക്തി ചോദ്യം ചെയ്യപ്പെടാമെങ്കിലും, പോസ്റ്റ് അതിവേഗം വൈറലായി. ഈ പോസ്റ്റിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി ആരാധകര്‍ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. വൈറല്‍ പോസ്റ്റില്‍ പറയുന്നത് പ്രകാരം ഓരോ താരങ്ങളുടെയും സാധ്യത ചുവടെ നല്‍കുന്നു.
- ശുഭ്മാൻ ഗിൽ – 99%
- വിരാട് കോഹ്‌ലി – 95%
- രോഹിത് ശർമ്മ– 90%
- ശ്രേയസ് അയ്യർ– 89%
- കെ. എൽ. രാഹുൽ– 84%
- ഇഷാൻ കിഷൻ– 58%
- സഞ്ജു സാംസൺ – 51%
- യശസ്വി ജയ്‌സ്വാൾ– 50%
- ഋഷഭ് പന്ത്– 50%
- തിലക് വർമ്മ – 49%
- റുതുരാജ് ഗെയ്‌ക്‌വാദ് – 19%
- അഭിഷേക് ശർമ്മ – 18%
- റിങ്കു സിങ്– 15%
- ഹാർദിക് പാണ്ഡ്യ– 75%
- അക്‌സർ പട്ടേൽ – 75%
- രവീന്ദ്ര ജഡേജ– 60%
- വാഷിംഗ്ടൺ സുന്ദർ– 60%
- ജസ്പ്രീത് ബുംറ – 75%
- കുൽദീപ് യാദവ്– 75%
- അർഷ്ദീപ് സിങ്– 65%
- മുഹമ്മദ് സിറാജ്– 65%
- ഹർഷിത് റാണ– 48%
- മുഹമ്മദ് ഷമി – 27%
- ഭുവനേശ്വർ കുമാർ– 22%
നിരാകരണം
സോഷ്യല്‍ മീഡിയയിലെ വൈറല്‍ പോസ്റ്റുകളെ അടിസ്ഥാനമാക്കി മാത്രം തയ്യാറാക്കിയ ലേഖനമാണിത്. ഇതിലെ വാദങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല.
ആ വൈറല്‍ പോസ്റ്റ് കാണാം:
🚨 BREAKING NEWS 🚨
🚨 INDIA’S 2027 ODI WORLD CUP – SELECTION CHANCES 🇮🇳
15% – Rinku Singh
18% – Abhishek Sharma
19% – Ruturaj Gaikwad
22% – Bhuvneshwar Kumar
27% – Mohammed Shami
48% – Harshit Rana
49% – Tilak Varma
51% – Sanju Samson
58% – Ishan Kishan
50% – Yashasvi Jaiswal… pic.twitter.com/xWnRYOoWod— indianTeamCric (@Teamindiacrick) August 16, 2026
English Summary
A viral X post predicts a 51% chance for Sanju Samson to enter the ODI World Cup squad. Despite averaging 56.67 across 16 ODI matches, he has not received recent opportunities. Fans remain divided over his selection odds.