AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson-Mohanlal: ഡ്രൈവര്‍ സീറ്റില്‍ സഞ്ജു സാംസണ്‍; ബാക്ക് സീറ്റില്‍ ലാലേട്ടന്‍; വൈറല്‍ ഫോട്ടോയുടെ രഹസ്യം പുറത്ത്‌

Sanju Samson features alongside Mohanlal in viral KCL video: മോഹന്‍ലാലിനൊപ്പമുള്ള സഞ്ജു സാംസണിന്റെ ഫോട്ടോ ഏതാനും ദിവസം മുമ്പ് വൈറലായിരുന്നു. ഇരുവരുടെയും യാദൃശ്ചികമായ കൂടിക്കാഴ്ചയല്ലെന്ന് അന്നേ വ്യക്തമായിരുന്നെങ്കിലും, ഫോട്ടോയ്ക്ക് പിന്നിലെ കാരണം മാത്രം വ്യക്തമായിരുന്നില്ല. ഇപ്പോഴിതാ, ആ രഹസ്യം പുറത്തുവന്നിരിക്കുകയാണ്.

Sanju Samson-Mohanlal: ഡ്രൈവര്‍ സീറ്റില്‍ സഞ്ജു സാംസണ്‍; ബാക്ക് സീറ്റില്‍ ലാലേട്ടന്‍; വൈറല്‍ ഫോട്ടോയുടെ രഹസ്യം പുറത്ത്‌
സഞ്ജു സാംസണും മോഹന്‍ലാലും Image Credit source: facebook.com/KeralaCricketLeagueT20
Jayadevan AM
Jayadevan AM | Published: 18 Aug 2026 | 03:20 PM

Sanju Samson Mohanlal viral video: മോഹന്‍ലാലിനൊപ്പമുള്ള സഞ്ജു സാംസണിന്റെ ഫോട്ടോ ഏതാനും ദിവസം മുമ്പ് വൈറലായിരുന്നു. ടീം സാംസണ്‍ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ വന്ന ചിത്രം സഞ്ജു സ്റ്റോറിയായി പങ്കുവെച്ചിരുന്നു. ‘സംതിങ് സ്‌പെഷ്യല്‍ ഓണ്‍ ദ വേ’ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം. ഇരുവരുടെയും യാദൃശ്ചികമായ കൂടിക്കാഴ്ചയല്ലെന്ന് അന്നേ വ്യക്തമായിരുന്നെങ്കിലും, ഫോട്ടോയ്ക്ക് പിന്നിലെ കാരണം മാത്രം വ്യക്തമായിരുന്നില്ല. ഇപ്പോഴിതാ, ആ രഹസ്യം പുറത്തുവന്നിരിക്കുകയാണ്. കേരള ക്രിക്കറ്റ് ലീഗിന്റെ പ്രമോഷണല്‍ വീഡിയോയില്‍ അഭിനയിക്കാനാണ് ഇരുവരും എത്തിയത്. മോഹന്‍ലാലും, സഞ്ജുവും അഭിനയിച്ച പ്രമോഷണല്‍ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതീവരസകരമായ ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.

സഞ്ജുവും മോഹന്‍ലാലും നടത്തുന്ന ഒരു കാര്‍ യാത്രയാണ് വീഡിയോയുടെ ഹൈലൈറ്റ്. സഞ്ജുവാണ് ഡ്രൈവര്‍. ബാക്ക് സീറ്റിലാണ് മോഹന്‍ലാലിന്റെ സഞ്ചാരം. ഇരുവരും തമ്മില്‍ നടത്തുന്ന രസകരമായ സംഭാഷണമാണ് ഈ വീഡിയോയെ രസകരമാക്കുന്നത്.

വീഡിയോ കാണാം:

മോഹന്‍ലാല്‍ ഒരു ഷൂട്ടിങ് സെറ്റില്‍ നില്‍ക്കുന്നത് കാണിച്ചുകൊണ്ടാണ് പ്രമോ ആരംഭിക്കുന്നത്. ‘ഒരു മണിക്ക് വിടാമെന്ന് പറഞ്ഞതല്ലേ, ഇപ്പോള്‍ രണ്ടായല്ലോയെന്നും’ അദ്ദേഹം അവിടെയുള്ളവരോട് ചോദിക്കുന്നതാണ് ആദ്യ സംഭാഷണം. ‘കഴിഞ്ഞു, സര്‍’ എന്ന് ലൊക്കേഷനിലുള്ളവരുടെ മറുപടി. തുടര്‍ന്നുള്ള ഷൂട്ടില്‍ ഭാര്യ ചാരുലതയോട് മൊബൈലില്‍ സംസാരിച്ചുകൊണ്ട് കാറോടിക്കുന്ന സഞ്ജുവിനെയാണ് കാണിക്കുന്നത്. വണ്ടിയൊതുക്കിയിട്ട് സംസാരിച്ചാല്‍ മതിയെന്ന് ചാരുലത പറയുമ്പോള്‍ ശരിയെന്ന് സഞ്ജു മറുപടി നല്‍കുന്നു. തുടര്‍ന്ന് നിര്‍ത്തിയിട്ട ആ കാറിലേക്ക് മോഹന്‍ലാല്‍ വന്നു കയറുന്നു.

‘എങ്ങോട്ടാ ചേട്ടാ’ എന്ന് ഡ്രൈവര്‍ സീറ്റിലിരുന്ന സഞ്ജു, ബാക്ക് സീറ്റിലിരുന്ന മോഹന്‍ലാലിനോട് ചോദിക്കുന്നു. ഓഗസ്ത് 20 മുതല്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്കല്ലേ എല്ലാവരും പോകുന്നതെന്നായിരുന്നു സഞ്ജുവിന്റെ ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടി. ഗ്ലാസിലൂടെ മോഹന്‍ലാലിനെ കണ്ടുകൊണ്ടായിരുന്നു സഞ്ജുവിന്റെ ചോദ്യം. എന്നാല്‍ ഫോണില്‍ എന്തോ തിരയുന്നതിനാല്‍ സഞ്ജുവിന്റെ മുഖം മോഹന്‍ലലാല്‍ ശ്രദ്ധിക്കുന്നില്ല. എങ്കിലും ഇവര്‍ സംഭാഷണം തുടരുന്നു. തുടര്‍ന്ന് സഞ്ജു ഡ്രൈവിങ് ആരംഭിച്ചു.

Also Read: Sanju Samson: ഏകദിന ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ ഇടം നേടുമോ? സെലക്ഷന് എത്ര ശതമാനം സാധ്യത?

ഈ ‘ചേട്ടാ’ വിളി എവിടെയോ കേട്ടിട്ടുണ്ടെന്ന മട്ടില്‍ മോഹന്‍ലാലിന് സംശയം തോന്നുന്നു. എങ്കിലും അദ്ദേഹം സഞ്ജുവിനെ നോക്കാതെ, ഫോണ്‍ ഉപയോഗം തുടരുന്ന തിരക്കിലാണ്. ഉടനെ വന്നു സഞ്ജുവിന്റെ അടുത്ത ചോദ്യം. ചേട്ടന്‍ ക്രിക്കറ്റും കളിക്കുമോ എന്നായിരുന്നു ചോദ്യം. സെലിബ്രിറ്റി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാരായിരുന്നുവെന്നും, അത് ഓര്‍മ്മിപ്പിക്കലേയെന്നും മോഹന്‍ലാല്‍ മറുപടി നല്‍കി.

സഞ്ജുവിനെ അറിയുമോയെന്നായിരുന്നു അടുത്ത ചോദ്യം. ഇതിനും മോഹന്‍ലാല്‍ മറുപടി നല്‍കി. ‘ഞാന്‍ പറഞ്ഞിട്ടല്ലേ, അയാളെ രാജസ്ഥാന്‍ ടീമില്‍ നിന്നും ചെന്നൈയിലേക്ക് കൊണ്ടുപോയത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ രസകരമായ ഉത്തരം. തുടര്‍ന്ന് വണ്ടി നിര്‍ത്തി സഞ്ജു പിറകിലോട്ട് നോക്കുമ്പോഴാണ് മോഹന്‍ലാല്‍ ആ മുഖം ശ്രദ്ധിക്കുന്നത്. അപ്പോള്‍ എങ്ങനെയാ പോകുവല്ലേ ചേട്ടാ എന്ന് സഞ്ജു ചോദിച്ചപ്പോള്‍, ‘ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വണ്ടി വിടൂ മോനെ’ എന്ന് മോഹന്‍ലാല്‍ പറയുന്നതോടെ പ്രമോ അവസാനിക്കുന്നു.

English Summary

Sanju Samson and Mohanlal starred together in a new promotional video for the Kerala Cricket League. The viral ad features Sanju driving Mohanlal while they share a hilarious car conversation. Mohanlal jokingly claims credit for transferring Sanju from Rajasthan to the Chennai team. The video ends with Mohanlal asking Sanju to drive them to Greenfield Stadium.

Follow Us