Sanju Samson: മലയാളികളെ എന്തിനാണ് എല്ലാവരും ജോലിക്കെടുക്കുന്നത്‌? സഞ്ജു സാംസൺ പറയുന്നു ആ രഹസ്യം

Sanju Samson on why CSK chose him : തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസം തിരിച്ചുനൽകാൻ അവർ ജീവൻ പോലും നല്‍കുന്നവരാണ് മലയാളികളെന്ന് സഞ്ജു സാംസണ്‍. പോഡ്‌കാസ്റ്റിൽ മുൻ ഇന്ത്യൻ താരം അഭിനവ് മുകുന്ദുമായുള്ള സംഭാഷണത്തിനിടെയാണ് സഞ്ജു സാംസണ്‍ ഇക്കാര്യം പറഞ്ഞത്.

Sanju Samson: മലയാളികളെ എന്തിനാണ് എല്ലാവരും ജോലിക്കെടുക്കുന്നത്‌? സഞ്ജു സാംസൺ പറയുന്നു ആ രഹസ്യം

സഞ്ജു സാംസൺ

Published: 

11 May 2026 | 02:54 PM

Sanju Samson opens up, 11-5-2026: തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസം തിരിച്ചുനൽകാൻ അവർ ജീവൻ പോലും നല്‍കുന്നവരാണ് മലയാളികളെന്ന് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ‘സൂപ്പർ കിംഗ്സ്’ പോഡ്‌കാസ്റ്റിൽ മുൻ ഇന്ത്യൻ താരം അഭിനവ് മുകുന്ദുമായുള്ള സംഭാഷണത്തിനിടെയാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്. ചെന്നൈയിൽ ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ട്. ദുബായിലും അങ്ങനെ തന്നെ. നിങ്ങൾ മലയാളികളെ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണം, തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസം തിരിച്ചുനൽകാൻ അവർ ജീവൻ പോലും നൽകും എന്നതുകൊണ്ടാണ്. സിഎസ്‌കെ തന്നെ വിശ്വസിക്കുകയും ക്ഷണിക്കുകയും ചെയ്തു. ഇവിടെ തനിക്ക് നൽകാൻ കഴിയുന്നതിന്റെ പരമാവധി നല്‍കാന്‍ തയ്യാറാണെന്നും സഞ്ജു പറഞ്ഞു.

താൻ എന്തുകൊണ്ടാണ് സിഎസ്‌കെയിലേക്ക് മാറിയപ്പോൾ ക്യാപ്റ്റൻ സ്ഥാനം ആവശ്യപ്പെടാതിരുന്നത് എന്നതിനെക്കുറിച്ചും സഞ്ജു തുറന്നുപറഞ്ഞു. തനിക്ക് നേരത്തെ ഒരു ടീമുണ്ടായിരുന്നു. അവിടെ സ്ഥാനവുമുണ്ടായിരുന്നു. അവിടെ നിന്ന് പുറത്തുവന്ന് മറ്റൊരു ടീമിൽ ചേരാനാണ് ആഗ്രഹിച്ചത്. അത്തരമൊരു ഇടപാടിൽ നമുക്ക് ആവശ്യങ്ങൾ മുന്നോട്ട് വെക്കാൻ കഴിയില്ല. ഒരു പുതിയ വീട്ടിലേക്ക് പോകുമ്പോൾ അവിടെ നിബന്ധനകളുമായി പോകരുത് എന്നാണ് താന്‍ പഠിച്ചിട്ടുള്ളതെന്നും സഞ്ജു തുറന്നുപറഞ്ഞു.

റുതുരാജിനെക്കുറിച്ച് സഞ്ജു

സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിനെക്കുറിച്ചും സഞ്ജു സംസാരിച്ചു. റുതുരാജ് വളരെ വ്യത്യസ്തനായ ഒരു ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർസ്റ്റാറാണ്. അദ്ദേഹം ഒരു സൂപ്പർസ്റ്റാർ തന്നെയാണ്. ലോകത്തെ തന്നെ വലിയൊരു ഫ്രാഞ്ചൈസിയെ നയിക്കുന്നു. എന്നാൽ ഒരു സാധാരണ സൂപ്പർസ്റ്റാറിനെപ്പോലെയല്ല അദ്ദേഹം പെരുമാറുന്നത്. സംസാരത്തിലോ പെരുമാറ്റത്തിലോ വലിയ ആത്മവിശ്വാസമുള്ള ഒരാളായി തോന്നിയേക്കില്ല. പക്ഷേ ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങളിൽ ഏറ്റവും ഉറപ്പും ആത്മവിശ്വാസവുമുള്ള ക്രിക്കറ്ററാണ് അദ്ദേഹമെന്നും സഞ്ജു അഭിപ്രായപ്പെട്ടു.

Also Read: CSK vs LSG: പ്ലേ ഓഫ് പോരാട്ടം ചൂടുപിടിക്കുന്നു; തുടര്‍ച്ചയായ മൂന്നാം ജയവുമായി ചെന്നൈയുടെ കുതിപ്പ്‌

മറ്റൊരു ടീമിനെ അഞ്ച് വർഷം നയിച്ച പരിചയം തനിക്കുണ്ട്‌. എന്നിട്ടും അദ്ദേഹം തന്നെ അദ്ദേഹത്തിന്റെ ടീമിൽ കളിക്കാൻ ക്ഷണിച്ചു. ഒരു ക്രിക്കറ്റർ എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഇത്തരം തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിന് വലിയ ആത്മവിശ്വാസമുണ്ട്. അത്തരം പ്രവർത്തികൾ എന്നെ ആകർഷിക്കാറുണ്ട്. ഈ കാലത്ത് ആളുകൾ താൻ അത് ചെയ്യും ഇത് ചെയ്യും എന്ന് ഒരുപാട് സംസാരിക്കും. പക്ഷേ സംസാരത്തേക്കാൾ പ്രവൃത്തികൾക്കാണ് മൂല്യമെന്ന് സഞ്ജു വ്യക്തമാക്കി.

‘സൂപ്പർ കിംഗ്സ്’ പോഡ്‌കാസ്റ്റിന്റെ പൂര്‍ണരൂപം

മിന്നും ഫോമില്‍

ഈ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്. 11 മത്സരങ്ങളില്‍ നിന്ന് 430 റണ്‍സ് നേടി. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ഏഴാമതാണ്. രണ്ട് സെഞ്ചുറിയും, ഒരു അര്‍ധ സെഞ്ചുറിയും നേടി. ടി20 ലോകകപ്പില്‍ സഞ്ജുവായിരുന്നു പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനായി സഞ്ജുവിനെയും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി സഞ്ജുവിനൊപ്പം, ശ്രേയസ് അയ്യരും പരിഗണനയിലുണ്ട്. എന്നാല്‍ 2023 ഡിസംബറിന് ശേഷം ഇന്ത്യയ്ക്കായി ടി20 കളിക്കാത്തത് ശ്രേയസിന് പ്രതികൂല ഘടകമാണ്. ഇത് സഞ്ജുവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

English Summary

Sanju Samson joined CSK for Rs 18 crore. He did not demand captaincy out of respect for his new team. Samson praised Malayalis for their loyalty and hard work. He also strongly supported current captain Ruturaj Gaikwad.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്