AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CSK vs LSG: പ്ലേ ഓഫ് പോരാട്ടം ചൂടുപിടിക്കുന്നു; തുടര്‍ച്ചയായ മൂന്നാം ജയവുമായി ചെന്നൈയുടെ കുതിപ്പ്‌

Chennai Super Kings vs Lucknow Super Giants: പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി തുടര്‍ജയങ്ങളുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പിച്ചു. 204 റണ്‍സ് വിജയലക്ഷ്യം ചെന്നൈ അനായാസം മറികടന്നു. ഉര്‍വിള്‍ പട്ടേലിന്റെ ബാറ്റിങാണ് ചെന്നൈയുടെ വിജയം അനായാസമാക്കിയത്.

CSK vs LSG: പ്ലേ ഓഫ് പോരാട്ടം ചൂടുപിടിക്കുന്നു; തുടര്‍ച്ചയായ മൂന്നാം ജയവുമായി ചെന്നൈയുടെ കുതിപ്പ്‌
ഉർവിൽ പട്ടേലും റുതുരാജ് ഗെയ്ക്‌വാദുംImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 10 May 2026 | 07:49 PM

ചെന്നൈ, 10-5-2026: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി തുടര്‍ജയങ്ങളുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ച് വിക്കറ്റിന്‌ തോല്‍പിച്ചു. 204 റണ്‍സ് വിജയലക്ഷ്യം ചെന്നൈ നാലു പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. 23 പന്തില്‍ 65 റണ്‍സെടുത്ത ഉര്‍വിള്‍ പട്ടേലിന്റെ തീപ്പൊരി ബാറ്റിങാണ് ചെന്നൈയുടെ വിജയം അനായാസമാക്കിയത്. ഈ വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തി. ലഖ്‌നൗ ഏറ്റവും അവസാന സ്ഥാനത്താണ്.

ഓപ്പണര്‍മാരായ സഞ്ജു സാംസണും, ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദും ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 3.4 ഓവറില്‍ 45 റണ്‍സ് ഈ സഖ്യം കെട്ടിപ്പൊക്കി. 14 പന്തില്‍ 28 റണ്‍സെടുത്ത സഞ്ജുവിനെ ക്ലീ ബൗള്‍ഡ് ചെയ്ത് ദിഗ്വേശ് രഥിയാണ് ഈ കൂട്ടുക്കെട്ട് തകര്‍ത്തത്. തുടര്‍ന്നായിരുന്നു ഉര്‍വിലിന്റെ വരവ്.

ക്രീസിലെത്തിയതു മുതല്‍ സിക്‌സര്‍ മഴ പെയ്യിച്ച ഉര്‍വിള്‍ 13 പന്തില്‍ അര്‍ധ സെഞ്ചുറി നേടി. എട്ട് സിക്‌സറുകളുടെയും, രണ്ട് ഫോറുകളുടെയും അകമ്പടിയോടെയാണ് താരം 23 പന്തില്‍ 65 റണ്‍സ് അടിച്ചുകൂട്ടിയത്.

Also Read: IPL 2026: രാത്രി വൈകിയും മുറിയില്‍ സന്ദര്‍ശകര്‍; ബിസിസിഐയുടെ നോട്ടപ്പുള്ളി; ആരാണ് ആ ഐപിഎല്‍ താരം?

പത്താം ഓവറിലെ രണ്ടാം പന്തില്‍ ഉര്‍വിള്‍ മടങ്ങുമ്പോള്‍ ചെന്നൈയുടെ സ്‌കോര്‍ 126-ലെത്തിയിരുന്നു. അധികം വൈകാതെ റുതുരാജും പുറത്തായി. 28 പന്തില്‍ 42 റണ്‍സായിരുന്നു ചെന്നൈ ക്യാപ്റ്റന്റെ സമ്പാദ്യം. ഉര്‍വിലിനെയും, റുതുരാജിനെയും പുറത്താക്കിയത് ഷഹബാസ് അഹമ്മദായിരുന്നു. ഇതിനു ശേഷം ചെന്നൈയുടെ സ്‌കോറിങ് മന്ദഗതിയിലായി.

അഞ്ചാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന കാര്‍ത്തിക് ശര്‍മ-ഡെവാള്‍ഡ് ബ്രെവിസ് സഖ്യം സ്‌കോര്‍ബോര്‍ഡ് വേഗതയില്‍ ചലിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. 20 പന്തില്‍ 20 റണ്‍സെടുത്ത കാര്‍ത്തിക് ആവേശ് ഖാനും, 12 പന്തില്‍ 10 റണ്‍സെടുത്ത ബ്രെവിസ് രഥിക്കും വിക്കറ്റ് സമ്മാനിച്ച് മടങ്ങി. എന്നാല്‍ ഏഴു പന്തില്‍ 15 റണ്‍സെടുത്ത ശിവം ദുബെയും, 12 പന്തില്‍ 17 റണ്‍സെടുത്ത പ്രശാന്ത് വീറും പുറത്താകാതെ നിന്ന് ചെന്നൈയെ വിജയത്തിലെത്തിച്ചു.

ലഖ്‌നൗവിന്റെ ബാറ്റിങ്‌

ഓപ്പണര്‍ ജോഷ് ഇംഗ്ലിസിന്റെ ബാറ്റിങ് മികവാണ് ലഖ്‌നൗവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 33 പന്തില്‍ 85 റണ്‍സാണ് ഇംഗ്ലിസ് അടിച്ചുകൂട്ടിയത്. ഇംഗ്ലിസും, ഏഴാമനായി ക്രീസിലെത്തിയ ഷഹ്ബാസ് അഹമ്മദും മാത്രമാണ് ലഖ്‌നൗ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. ഷഹബാസ് പുറത്താകാതെ 25 പന്തില്‍ 43 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.

ആര്‍സിബിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ മിച്ചല്‍ മാര്‍ഷ് ഇന്നത്തെ മത്സരത്തില്‍ നിരാശപ്പെടുത്തി. 10 പന്തില്‍ 10 റണ്‍സെടുക്കാനെ മാര്‍ഷിന് സാധിച്ചുള്ളൂ. വണ്‍ ഡൗണായി ക്രീസിലെത്തിയ നിക്കോളാസ് പുരനെയും ക്രീസില്‍ നിലയുറപ്പിക്കാന്‍ ചെന്നൈ ബൗളര്‍മാര്‍ അനുവദിച്ചില്ല. മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത് പൂരന്‍ മടങ്ങി.

12 പന്തില്‍ 15 റണ്‍സായിരുന്നു ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ സമ്പാദ്യം. ഏഴു പന്തില്‍ ആറു റണ്‍സെടുത്ത ഐഡന്‍ മര്‍ക്രം റണ്ണൗട്ടായതോടെ ലഖ്‌നൗ പതറി. തുടര്‍ന്നാണ് ഷഹബാസാണ് ലഖ്‌നൗവിന്റെ സ്‌കോറിങിന് ജീവന്‍ പകര്‍ന്നത്. അക്ഷത് രഘുവന്‍ശി-18 പന്തില്‍ 18, ഹിമ്മത് സിങ്-12 പന്തില്‍ 17, മുഹമ്മദ് ഷമി-ഗോള്‍ഡന്‍ ഡക്ക് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.

English Summary

Chennai Super Kings defeated Lucknow Super Giants by 5 wickets in the 53rd match of IPL 2026. CSK chased down the target of 204 runs set by LSG with four balls to spare. The win kept Chennai’s play-off hopes alive. Lucknow is at the bottom of the table.

Follow Us