Sanju Samson: ഇത്തവണയും വൈഭവ് സഞ്ജുവിന് ഭീഷണി; ഏഷ്യന്‍ ഗെയിംസില്‍ ആരു ഓപ്പണറാകും?

Sanju Samson vs Vaibhav Sooryavanshi: സഞ്ജു സാംസണ്‍ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഓപ്പണറാകുമോയെന്നതാണ് ആരാധകരുടെ ചര്‍ച്ചാവിഷയം. ഏഷ്യന്‍ ഗെയിംസില്‍ 15-കാരനായ വൈഭവ് സൂര്യവംശി സഞ്ജുവിനെ മറികടന്ന് പ്ലേയിങ് ഇലവനിലെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ വൈഭവ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Sanju Samson: ഇത്തവണയും വൈഭവ് സഞ്ജുവിന് ഭീഷണി; ഏഷ്യന്‍ ഗെയിംസില്‍ ആരു ഓപ്പണറാകും?

സഞ്ജു സാംസണും വൈഭവ് സൂര്യവംശിയും

Published: 

08 Aug 2026 | 02:25 PM

Sanju Samson Asian Games 2026: സഞ്ജു സാംസണ്‍ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഓപ്പണറാകുമോയെന്നതാണ് ആരാധകരുടെ ചര്‍ച്ചാവിഷയം. ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നെങ്കിലും അതിനു ശേഷം താരത്തിന് അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്നാണ് വിമര്‍ശനം. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ നിരാശപ്പെടുത്തിയതിനെ തുടര്‍ന്ന്, ഇംഗ്ലണ്ടിനെതിരായ ടി20 പോരാട്ടത്തിലെ പല മത്സരങ്ങളിലും സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നു. തുടര്‍ന്ന് നടന്ന സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ പരിഗണിച്ചതുമില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പല മത്സരങ്ങളിലും 15-കാരനായ വൈഭവ് സൂര്യവംശിയാണ് സഞ്ജുവിന് പകരം പ്ലേയിങ് ഇലവനില്‍ ഇടം നേടിയത്. ഇംഗ്ലണ്ടിനെതിരെ നിരാശപ്പെടുത്തിയെങ്കിലും, സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ വൈഭവ് മികച്ച പ്രകടനം പുറത്തെടുത്തു. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലും വൈഭവ് സഞ്ജുവിന് പകരം കളിക്കുമോയെന്നാണ് ആരാധകരുടെ സംശയം.

ഏഷ്യന്‍ ഗെയിംസില്‍ വൈഭവ് സഞ്ജുവിനെ മറികടന്ന് പ്ലേയിങ് ഇലവനിലെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഭാവിവാഗ്ദാനമെന്ന നിലയില്‍ വൈഭവിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനമെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ പരമ്പരകള്‍.

എന്നാല്‍ ഏഷ്യന്‍ ഗെയിംസ് പോലൊരു നിര്‍ണായക ടൂര്‍ണമെന്റില്‍ സഞ്ജുവിന്റെ പരിചയസമ്പത്ത് നിര്‍ണായകമാകുമെന്നും അഭിപ്രായമുണ്ട്. വലിയ ടൂര്‍ണമെന്റുകളില്‍ സഞ്ജുവിനെ പോലൊരു സീനിയര്‍ താരം എത്രത്തോളം പ്രധാനമാണെന്ന് അദ്ദേഹം ടി20 ലോകകപ്പില്‍ കാണിച്ചുതന്നതുമാണ്. സഞ്ജു കളിച്ചാല്‍ ഓപ്പണിങില്‍ ഇടത്-വലത് കോമ്പിനേഷന്‍ പ്രയോജനപ്പെടുത്താനുമാകും.

അഭിഷേകിനെ മാറ്റുമോ?

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മൂന്ന് മത്സരത്തിലും, സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് ടി20യിലും പരിതാപകരമായ പ്രകടനമാണ് അഭിഷേക് ശര്‍മ്മ പുറത്തെടുത്തത്. എന്നാല്‍ എത്രത്തോളം മോശം പ്രകടനം പുറത്തെടുത്താലും അഭിഷേകിന് തുടര്‍ന്നും അവസരം നല്‍കുന്നതാണ് മാനേജ്‌മെന്റിന്റെ രീതി. അതുകൊണ്ട് തന്നെ ഏഷ്യന്‍ ഗെയിംസിലും അഭിഷേക് ഓപ്പണറായി കളിക്കാനാണ് സാധ്യത.

അഭിഷേകിനെ പുറത്തിരുത്തി പകരം സഞ്ജു-വൈഭവ് സഖ്യത്തെ ഓപ്പണിങില്‍ കളിപ്പിക്കാമെന്ന ഓപ്ഷന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനും, ക്യാപ്റ്റന്‍ ശ്രേയസ് അയ്യറിനും മുന്നിലുണ്ടെങ്കിലും അവര്‍ അത് എത്രത്തോളം പ്രയോജനപ്പെടുത്തുമെന്ന് കണ്ടറിയണം.

Also Read: Sanju Samson: അശ്വിനും, കാര്‍ത്തിക്കിനും പിന്നാലെ ഗവാസ്‌കറും സഞ്ജുവിനെ ഒഴിവാക്കി; ഏകദിന ലോകകപ്പ് സാധ്യത അടയുന്നു?

വിക്കറ്റ് കീപ്പര്‍ റോളിലെ സാധ്യത

സഞ്ജുവും, ഇഷാന്‍ കിഷനുമാണ് ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡിലെ വിക്കറ്റ് കീപ്പര്‍മാര്‍. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ വിക്കറ്റ് കീപ്പിങില്‍ ഇഷാന്‍ കാണിച്ച അബദ്ധം ചര്‍ച്ചയായിരുന്നു. ഇഷാനെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ സഞ്ജുവാണെന്നും അഭിപ്രായമുയര്‍ന്നിരുന്നു. ഇഷാനെ ബാറ്ററായി മാത്രം കളിപ്പിച്ച്, സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പക്ഷേ, ഈ സാധ്യത പൂര്‍ണമാകണമെങ്കില്‍ അഭിഷേക്, വൈഭവ് എന്നിവരില്‍ ഒരാളെ പുറത്തിരുത്തേണ്ടി വരും.

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സ്‌ക്വാഡ്‌: ശ്രേയസ് അയ്യർ (സി), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (ഡബ്ല്യുകെ), ഇഷാൻ കിഷൻ (ഡബ്ല്യുകെ), ശിവം ദുബെ, തിലക് വർമ്മ (വിസി), നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, വൈഭവ് സൂര്യവംശി.

English Summary

Sanju Samson faces a tough challenge for India’s opening slot in the upcoming Asian Games. Vaibhav Sooryavanshi has emerged as a strong contender. This intense selection battle will shape India’s top order strategy for the tournament.

Follow Us
വെറും 100 രൂപ മുതല്‍ സ്വർണം, ഇത് ജെൻ സി മോഡൽ
KSFE-യില്‍ നിന്ന് കൂടുതല്‍ ലാഭം നേടാന്‍ CSDT മാസ്റ്റര്‍ സ്ട്രാറ്റജി
ഫ്രീഡം സെയിലിൽ വാങ്ങാൻ 5 ഐക്യൂ ഫോണുകൾ
മഴക്കാലത്ത് ബൈക്ക് മെയിന്റനൻസ് എങ്ങനെ വേണം?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു