Sanju Samson: മൈതാനത്തെ ചിരി, മുതിർന്നവരോടുള്ള ബഹുമാനം! സഞ്ജുവിന്റെ സവിശേഷതകള്‍ അക്കമിട്ട് നിരത്തി സിഎസ്‌കെ
CSK Post about Sanju Samson: സഞ്ജു സാംസണിനെ പ്രശംസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഐപിഎല്‍ ഫ്രാഞ്ചെസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. 'നിങ്ങള്‍ സഞ്ജു-കോഡഡ് ആണോ? എന്ന ചോദ്യത്തോടെ സിഎസ്‌കെ പങ്കുവെച്ച കുറിപ്പാണ് ആരാധകര്‍ ഏറ്റെടുത്തത്.
സഞ്ജു സാംസണിനെ പ്രശംസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഐപിഎല്‍ ഫ്രാഞ്ചെസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. ‘നിങ്ങള്‍ സഞ്ജു-കോഡഡ് ആണോ? എന്ന ചോദ്യത്തോടെ സിഎസ്‌കെ പങ്കുവെച്ച കുറിപ്പാണ് ആരാധകര്‍ ഏറ്റെടുത്തത്. സഞ്ജുവിനെ പോലെയാണോ നിങ്ങളും എന്ന് ആരാധകരോട് ചോദിക്കുന്ന പോസ്റ്റിൽ, സഞ്ജുവിന്റെ സ്വഭാവ മഹിമയും ഗ്രൗണ്ടിലെയും ഗ്രൗണ്ടിന് പുറത്തെയും പെരുമാറ്റവും വ്യക്തമാക്കുന്ന നാല് പ്രധാന കാരണങ്ങളും വിവരിക്കുന്നുണ്ട്.
ചെന്നൈ സൂപ്പർ കിങ്സ് ചൂണ്ടിക്കാണിക്കുന്ന ആ 4 കാരണങ്ങൾ:
1. എല്ലാവരെയും ചിരിപ്പിക്കുന്നു
എല്ലാവരെയും ചിരിപ്പിക്കുന്ന താരമാണ് സഞ്ജുവെന്നാണ് ചെന്നൈയുടെ പ്രശംസ. സഹതാരങ്ങളായ ശിവം ദുബെ, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ക്കൊപ്പം സഞ്ജു പൊട്ടിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് സിഎസ്‌കെ ഇക്കാര്യം കുറിച്ചത്. ഡ്രസ്സിംഗ് റൂമിലും മൈതാനത്തും സഹതാരങ്ങളുമായി തമാശകൾ പങ്കുവെച്ച് പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുന്ന താരമാണ് സഞ്ജു.
2. സീനിയർ താരങ്ങൾക്കൊപ്പം സമയം ചെലവഴിക്കുന്നത് ആസ്വദിക്കുന്നു
മുതിർന്ന താരങ്ങളോടും ക്രിക്കറ്റ് ഇതിഹാസങ്ങളോടും സഞ്ജു പുലർത്തുന്ന ബഹുമാനവും സൗഹൃദവുമാണ് രണ്ടാമത്തെ ചിത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. എംഎസ് ധോണിക്കൊപ്പം സഞ്ജു പുഞ്ചിരിയോടെ പരിശീലിക്കുന്ന ഫോട്ടോയാണ് നല്‍കിയിരിക്കുന്നത്. സീനിയര്‍ താരങ്ങളുമായി സഞ്ജുവിനുള്ള ഊഷ്മള ബന്ധം പലപ്പോഴും ചിത്രങ്ങളിലൂടെയും വീഡിയോകൈളിലൂടെയും ആരാധകർ കണ്ടിട്ടുള്ളതാണ്.
Also Read: Sanju samson: സഞ്ജുവിന് ഇഷ്ടം ചോറും മീനുമല്ല…ചീറ്റ് മീലായി അതാണെങ്കില്‍ പിന്നെ കുശാല്‍
3. എപ്പോഴും ഒരു പടി മുന്നോട്ട് സഞ്ചരിക്കുന്നു
ടീമിനുവേണ്ടി ഏത് ത്യാഗത്തിനും സജ്ജമാകുന്ന സഞ്ജുവിന്റെ മനോഭാവത്തെയാണ് ‘ഗോ ദ എക്സ്ട്രാ മൈൽ’ എന്ന വാചകം കൊണ്ട് സിഎസ്‌കെ അര്‍ത്ഥമാക്കുന്നത്. ടീമിന് വേണ്ടി പൊരുതുന്ന നിസ്വാര്‍ത്ഥനായ താരമാണ് സഞ്ജുവെന്ന് പലവട്ടം തെളിഞ്ഞതാണ്. ഇവിടെ ചെന്നൈ ചൂണ്ടിക്കാട്ടുന്നതും ഇതുതന്നെയാണ്. എപ്പോഴും സ്വന്തം വ്യക്തിഗത റെക്കോർഡുകളെക്കാൾ ടീം ആവശ്യത്തിന് മുൻഗണന നൽകുന്ന താരമാണ് സഞ്ജു സാംസണ്‍.
4. എപ്പോഴും പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
മത്സരങ്ങളിലെ ഏകാഗ്രതയും ലക്ഷ്യബോധവുമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പങ്കുവെയ്ക്കുന്ന നാലാമത്തെ സവിശേഷത. കടുത്ത സമ്മർദ്ദഘട്ടങ്ങളിലും ലക്ഷ്യത്തിൽ നിന്ന് വഴിമാറാതെ പൂർണ്ണ ശ്രദ്ധയോടെ (Locked in) പോരാടാനുള്ള സഞ്ജുവിന്റെ മികവ് ശ്രദ്ധേയമാണ്. ടി20 ലോകകപ്പില്‍ അത് ആരാധകര്‍ കണ്ടതാണ്. ‘യു ആര്‍ ഓള്‍വേയ്‌സ് ലോക്ക്ഡ് ഇന്‍’ എന്നാണ് ചെന്നൈ കുറിച്ചത്.
സിഎസ്‌കെ പങ്കുവെച്ച കുറിപ്പ്:
ക്യാപ്റ്റനാക്കൂവെന്ന് ആരാധകര്‍
അഞ്ച് ഫോട്ടോകള്‍ പങ്കുവെച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് പങ്കുവെച്ച ഈ കുറിപ്പ് വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഈ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. സഞ്ജുവിനെ ക്യാപ്റ്റനാക്കണമെന്ന് നിരവധി പേര്‍ കമന്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത സീസണില്‍ സഞ്ജു നായകനാകുന്നതിന്റെ സൂചനയാണോ ഈ പോസ്‌റ്റെന്ന് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു. പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റുകളില്‍ ഭൂരിഭാഗവും സഞ്ജുവിനെ ക്യാപ്റ്റനാക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ്.
English Summary
Chennai Super Kings posted a viral tribute for Sanju Samson on social media. The post asked fans if they were “Sanju-coded” like the star cricketer. CSK highlighted four key personality traits that define Sanju’s character.