Sanju samson: സഞ്ജുവിന് ഇഷ്ടം ചോറും മീനുമല്ല…ചീറ്റ് മീലായി അതാണെങ്കില്‍ പിന്നെ കുശാല്‍
Sanju Samson’s Favourite Food Is a Kerala Classic: What He Eats After Matches: ഒരു ക്രിക്കറ്റ് താരത്തിന് കര്‍ശനമായ ഭക്ഷണക്രമവും പരിശീലനവും വളരെ അനിവാര്യമാണ്. ടൂര്‍ണമെന്റിന് മുന്നോടിയായി മാസങ്ങളോളം തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ പോലും കഴിക്കാതെയാണ് അവര്‍ ജീവിക്കുക. അതിനാല്‍ തന്നെ മത്സരമെല്ലാം അവസാനിച്ചതിന് ശേഷമുള്ള ആഹാരം അവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ വ്യത്യസ്തമാണ്, ചിലര്‍ക്ക് ഭക്ഷണത്തോടായിരിക്കും അമിതമായ താത്പര്യമുണ്ടായിരിക്കുക. എന്നാല്‍ ആ ഇഷ്ടം എല്ലാ ഭക്ഷണങ്ങളോടും ഉണ്ടാകില്ലെന്നതാണ് ശ്രദ്ധേയം. മാസങ്ങളോളം കഠിനമായ ഡയറ്റ് പിന്തുടരുന്ന ഒരാളുടെ മുന്നിലേക്ക് തന്റെ ഇഷ്ട ഭക്ഷണം എത്തിച്ചാലുള്ള ഒരു അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ…ഹൊ സ്വര്‍ഗം. സിനിമാതാരങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ഓരോ ഭക്ഷണത്തിനോടും പ്രത്യേക താത്പര്യമുണ്ടായിരിക്കും. അവര്‍ ആഗ്രഹിക്കുന്ന സമയത്ത് അത് കിട്ടുമ്പോഴുള്ള ആനന്ദം അതൊരിക്കലും പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.
ഒരു ക്രിക്കറ്റ് താരത്തിന് കര്‍ശനമായ ഭക്ഷണക്രമവും പരിശീലനവും വളരെ അനിവാര്യമാണ്. ടൂര്‍ണമെന്റിന് മുന്നോടിയായി മാസങ്ങളോളം തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ പോലും കഴിക്കാതെയാണ് അവര്‍ ജീവിക്കുക. അതിനാല്‍ തന്നെ മത്സരമെല്ലാം അവസാനിച്ചതിന് ശേഷമുള്ള ആഹാരം അവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
മലയാളികളുടെ അഭിമാനമായ ക്രിക്കറ്റ് താരം സഞ്ജു സാംസണുമുണ്ട് അത്തരത്തിലൊരു ഇഷ്ട ഭക്ഷണം. മത്സരങ്ങളില്‍ മിന്നും പ്രകടനം കാഴ്ചവെച്ചാല്‍ ചീറ്റ് മീലായി തിരഞ്ഞെടുക്കുന്നത് കേരളത്തിന്റെ മാത്രം വിഭവങ്ങളാണ്, അതൊന്ന് കഴിച്ചാല്‍ പിന്നെ പത്ത് മത്സരങ്ങള്‍ കൂടി കളിക്കാനുള്ള ഊര്‍ജ്ജം സഞ്ജുവിന് ലഭിക്കുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ലോകകപ്പ് മത്സരത്തിന് ശേഷം കഴിക്കാനായി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ സഞ്ജു തിരഞ്ഞെടുത്തത് അദ്ദേഹത്തിന് നാടിനോടുള്ള സ്‌നേഹം വെളിവാക്കുന്നു.
ലോകകപ്പിന് പിന്നാലെ സഞ്ജു കഴിച്ചത്
ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും സഞ്ചരിക്കുന്ന ആളാണ് സഞ്ജു സാംസണ്‍. എന്നാല്‍ എവിടെ പോയാലും കേരള വിഭവങ്ങളോടുള്ള അദ്ദേഹത്തിന്റെ താത്പര്യം അത്ര പെട്ടെന്നൊന്നും കുറഞ്ഞ് പോകുകയില്ല. കഠിനമായ ഡയറ്റിന് ശേഷം, കൃത്യം പറഞ്ഞാല്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച ആ രാത്രിയില്‍ സഞ്ജു സാംസണ്‍ ആഗ്രഹിച്ചത് ആഘോഷങ്ങളെയല്ല, മറിച്ച് സ്വന്തം നാടിന്റെ രുചി അറിയാനാണ്.
Also Read: അഫ്ഗാനിസ്ഥാന് മുൻഗണന നൽകി ബിസിസിഐ; ബംഗ്ലാദേശ് പരമ്പര ഉപേക്ഷിച്ചേക്കും; സഞ്ജുവിന് അവസരമുണ്ടാകുമോ?
വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മത്സരങ്ങള്‍ക്ക് പിന്നാലെ സഞ്ജു സാംസണ്‍ തന്റെ മാനേജരോട് ചീറ്റ് മീല്‍ ഒരുക്കാന്‍ ആവശ്യപ്പെട്ടു. മാസങ്ങളോളമായി തുടരുന്ന ഡയറ്റ് അവസാനിപ്പിക്കാനുള്ള ഭക്ഷണമാണ് സഞ്ജു ചോദിച്ചത്.
സഞ്ജു അന്ന് കഴിച്ചതെന്ത്?
ഷെഫ് പിള്ളയാണ് അന്ന് സഞ്ജുവിനായി ഭക്ഷണം തയാറാക്കിയത്. പഴങ്കഞ്ഞി, മീന്‍, കപ്പ, ചമ്മന്തി എന്നിവ വേണമെന്നായിരുന്നു അന്ന് സഞ്ജു പറഞ്ഞത്. മുംബൈയില്‍ വൈകുന്നേരം ഏഴ് മണിക്ക് പഴങ്കഞ്ഞി ഒരുക്കാനുള്ള ബുദ്ധിമുട്ട് മനസിലാക്കി, കഞ്ഞിയും കപ്പയും മീനും സഞ്ജുവിന് നല്‍കിയതായി ഷെഫ് പിള്ള തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. കഞ്ഞി, കപ്പ, മീന്‍ കറി, മത്തി വറുത്തത്, ചമ്മന്തി, പപ്പടം എന്നിവയായിരുന്നു അന്ന് സഞ്ജുവിനായുള്ള മെനുവില്‍ ഇടംപിടിച്ചത്. മുംബൈയിലെ സെന്റ് റെജിസ് ഹോട്ടലില്‍ കഴിയുകയായിരുന്ന സഞ്ജുവിന് ഭക്ഷണം എത്തിച്ച് നല്‍കിയതിന്റെ സന്തോഷവും ഷെഫ് പിള്ള പങ്കുവെച്ചിരുന്നു.
English Summary
Sanju Samson is known for his love of traditional Kerala food. After matches, the Indian cricketer enjoys a comforting spread featuring Kerala-style dishes. A chef has revealed the Malayali food choices that Sanju prefers after a match.