Sanju Samson: സഞ്ജുവിന് പകരം ആരെ വേണമെങ്കിലും ആവശ്യപ്പെടാം, ഒപ്പം എട്ടേകാൽ കോടി രൂപയും; രാജസ്ഥാന് മുന്നിൽ ഓഫർ വച്ച് ചെന്നൈ

Sanju Samson To Chennai Super Kings: സഞ്ജുവിന് പകരം രാജസ്ഥാന് ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാമെന്ന ഓഫർ വച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. ഒപ്പം 8.25 കോടി രൂപയും നൽകും.

Sanju Samson: സഞ്ജുവിന് പകരം ആരെ വേണമെങ്കിലും ആവശ്യപ്പെടാം, ഒപ്പം എട്ടേകാൽ കോടി രൂപയും; രാജസ്ഥാന് മുന്നിൽ ഓഫർ വച്ച് ചെന്നൈ

സഞ്ജു സാംസൺ, എംഎസ് ധോണി

Published: 

20 Jul 2025 06:37 AM

രാജസ്ഥാൻ റോയൽസിൻ്റെ മലയാളി ക്യാപ്റ്റൻ സഞ്ജു സാംസണെ ടീമിലെത്തിക്കാനുള്ള ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ശ്രമങ്ങൾ ഊർജിതമായി പുരോഗമിക്കുന്നു. സഞ്ജു സാംസണ് പകരം സീനിയർ താരത്തെയും 8.25 കോടി രൂപയും നൽകാമെന്നാണ് നിലവിൽ ചെന്നൈയുടെ ഓഫർ. ഒപ്പം, മറ്റൊരു താരവും ചെന്നൈ മുന്നോട്ടുവച്ച ഓഫറിൽ ഉൾപ്പെടുന്നുണ്ട്. ഇന്ത്യ ഡോട്ട്കോം ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് രവിചന്ദ്രൻ അശ്വിനെ നൽകി സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈയുടെ ശ്രമം. അശ്വിനൊപ്പം ശിവം ദുബെയുടെ പേര് റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നു എങ്കിലും താരം ടീമിൻ്റെ പ്രധാന താരമാണെന്നും വിട്ടുനൽകാനാവില്ല എന്നുമാണ് ചെന്നൈയുടെ നിലപാട്. അതേസമയം, കോർ ടീമിൽ ഇല്ലാത്ത ഏത് താരത്തെയും രാജസ്ഥാന് ആവശ്യപ്പെടാമെന്ന് ചെന്നൈ മുന്നോട്ടുവച്ച ഓഫറിലുണ്ട്. അതായത്, സഞ്ജുവിന് പകരം ആർ അശ്വിൻ, 8.25 കോടി രൂപ, കോർ ടീമിൽ ഇല്ലാത്ത ഒരു താരം എന്നിങ്ങനെയാണ് രാജസ്ഥാൻ റോയൽസിന് ലഭിക്കുക.

Also Read: India vs England: കളിക്കുന്നത് റോബോട്ടുകളല്ല, സിറാജിന് പിഴശിക്ഷ വിധിച്ച ഐസിസിയെ കുടഞ്ഞ് മുൻ ഇംഗ്ലണ്ട് താരം

കഴിഞ്ഞ സീസണിനിടെ തന്നെ സഞ്ജുവും രാജസ്ഥാൻ റോയൽസും വേർപിരിയുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രണ്ട് ഓപ്പണർമാരെ രാജസ്ഥാൻ ടീമിലെത്തിച്ചതോടെയാണ് ഈ അഭ്യൂഹങ്ങൾക്ക് ശക്തിപ്രാപിച്ചത്. ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവൻശി, ദക്ഷിണാഫ്രിക്കൻ യുവതാരം ലുവാൻ ദ്രെ പ്രിട്ടോറിയസ് എന്നിവരെയാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണ് മുന്നോടിയായുള്ള ലേലത്തിലാണ് വൈഭവിനെ രാജസ്ഥാൻ ടീമിലെടുത്തത്. പരിക്കേറ്റ നിതീഷ് റാണയ്ക്ക് പകരം പ്രിട്ടോറിയസ് എത്തി. സഞ്ജു സാംസൺ, യശസ്വി ജയ്സാൾ എന്നീ ഓപ്പണർമാർ ഉള്ളപ്പോൾ മറ്റ് രണ്ട് ഓപ്പണർമാരെ ടീമിലെത്തിച്ചത് ചർച്ചയായി. സീസണിൽ ചില മത്സരങ്ങൾ കളിച്ച വൈഭവ് ഒരു സെഞ്ചുറി ഉൾപ്പെട മികച്ച പ്രകടനം നടത്തിയിരുന്നു.

ചെന്നൈ സൂപ്പർ കിംഗ്സിൽ സഞ്ജു സാംസൺ ക്യാപ്റ്റൻസി ആവശ്യപ്പെടുന്നില്ലെന്നാണ് സൂചന. നിലവിൽ ഋതുരാജ് ഗെയ്ക്വാദ് ആണ് ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ നായകൻ. താരത്തിന് പരിക്കേറ്റതിനാൽ കഴിഞ്ഞ സീസണിലെ അവസാന മത്സരങ്ങളിൽ എംഎസ് ധോണി വീണ്ടും ടീം ക്യാപ്റ്റനായിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ