AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ‘നാലാം ടെസ്റ്റിൽ ബുംറ കളിക്കുന്നതിനെപ്പറ്റിയുള്ള തീരുമാനം ഇങ്ങനെ’; വൻ അപ്ഡേറ്ററിയിച്ച് പരിശീലകൻ

Ryan ten Doeschate About Jasprit Bumrah: നാലാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയെ കളിപ്പിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് സഹപരിശീലകൻ റയാൻ ടെൻ ഡോഷറ്റ്. വാർത്താസമ്മേളനത്തിലാണ് പ്രതികരണം.

India vs England: ‘നാലാം ടെസ്റ്റിൽ ബുംറ കളിക്കുന്നതിനെപ്പറ്റിയുള്ള തീരുമാനം ഇങ്ങനെ’; വൻ അപ്ഡേറ്ററിയിച്ച് പരിശീലകൻ
ജസ്പ്രീത് ബുംറImage Credit source: PTI
abdul-basith
Abdul Basith | Published: 17 Jul 2025 21:41 PM

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇന്ത്യ ബാക്ക്ഫൂട്ടിലാണ്. രണ്ട് കളി ഇംഗ്ലണ്ടും ഒരു കളി ഇന്ത്യയും ജയിച്ചു. ലോർഡ്സ് ടെസ്റ്റിലെ 22 റൺസ് പരാജയം പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ് ജസ്പ്രീത് ബുംറ കളിക്കുമോ എന്നത്. ബുംറ കളിക്കുമെന്നും വിശ്രമം അനുവദിക്കുമെന്നും രണ്ട് തരത്തിൽ റിപ്പോർട്ടുകളുണ്ട്. ഇതിൽ കൃത്യമായ ഒരു അപ്ഡേറ്റാണ് സഹപരിശീലകൻ റയാൻ ടെൻ ഡോഷറ്റ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

“അക്കാര്യത്തിൽ മാഞ്ചസ്റ്ററിലെത്തിയിട്ടേ തീരുമാനമെടുക്കൂ. അവസാനത്തെ രണ്ട് മത്സരങ്ങൾക്ക് അദ്ദേഹത്തെ ലഭിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. പരമ്പര നിർണായകമായ ഒരു ഇടത്ത് നിൽക്കുകയാണ്. മാഞ്ചസ്റ്ററിലെ കളി നിർണായകമാണ്. അതുകൊണ്ട് തന്നെ നാലാം ടെസ്റ്റിൽ അദ്ദേഹത്തെ കളിപ്പിക്കാമെന്നാണ് ഞങ്ങൾ വിചാരിക്കുന്നത്.”- ഡോഷറ്റ് പറഞ്ഞു.

“പക്ഷേ, പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. എത്ര ദിവസത്തെ മത്സരമാണ് ഉണ്ടാവുക? കളി വിജയിക്കാനുള്ള ഏറ്റവും നല്ല സാധ്യത എന്താവും എന്നിങ്ങനെ പല കാര്യങ്ങൾ. 2-1ന് പിന്നിലാണെങ്കിലും പരമ്പരയുടെ കൂടുതൽ സമയത്തും കളിക്കാർ മികച്ചുനിന്നു. ചെറിയ ഇടവേളയിൽ ഒരുപാട് വിക്കറ്റുകൾ നഷ്ടമാവുന്ന പതിവ് രണ്ട് പരാജയങ്ങളിലും പ്രധാനമായി.”- അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: India vs England: ‘ഫിറ്റല്ലെങ്കിൽ കളിക്കാതിരിക്കുക, ഒന്നോ രണ്ടോ മത്സരങ്ങളിൽ വിശ്രമം എടുക്കരുത്’; ജസ്പ്രീത് ബുംറയെ വിമർശിച്ച് മുൻ താരം

പരമ്പരയിലെ ആദ്യ കളി ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് വിജയിച്ചപ്പോൾ രണ്ടാമത്തെ കളി 336 റൺസിന് ജയിച്ച് ഇന്ത്യ ഒപ്പമെത്തി. ലോർഡ്സിൽ നടന്ന മൂന്നാം മത്സരത്തിൽ 22 റൺസിനായിരുന്നു ഇംഗ്ലണ്ടിൻ്റെ ജയം. മത്സരത്തിൻ്റെ പല ഘട്ടങ്ങളിലും മുന്നിട്ടുനിന്നെങ്കിലും ഇന്ത്യക്ക് ലോർഡ്സ് ടെസ്റ്റിൽ വിജയിക്കാൻ സാധിച്ചില്ല.

ജൂലായ് 23 മുതലാണ് പരമ്പരയിലെ നാലാം മത്സരം ആരംഭിക്കുക. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലാണ് മത്സരം. ഇംഗ്ലണ്ട് ടീമിലേക്ക് പേസർ ലിയാം ഡോസണെ തിരികെവിളിച്ചിട്ടുണ്ട്.