AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Sanju Samson: ഏഷ്യന്‍ ഗെയിംസില്‍ സഞ്ജുവിന്റെ ഇരിപ്പിടത്തില്‍ സൂര്യവംശി ഇരിക്കുമോ? 15-കാരന് കോളടിച്ചത് സിംബാബ്‌വെയിലെ പ്രകടനം

Sanju Samson in Asian Games 2026: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഇടം നേടുമോയെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. വൈഭവ് സൂര്യവംശിയാണ് സഞ്ജുവിന് വെല്ലുവിളി ഉയര്‍ത്തുന്നത്. സിംബാബ്‌വെ പര്യടനത്തില്‍ വൈഭവ് സൂര്യവംശിയായിരുന്നു 'പ്ലെയര്‍ ഓഫ് ദ സീരിസ്' പുരസ്‌കാരം നേടിയത്.

Sanju Samson: ഏഷ്യന്‍ ഗെയിംസില്‍ സഞ്ജുവിന്റെ ഇരിപ്പിടത്തില്‍ സൂര്യവംശി ഇരിക്കുമോ? 15-കാരന് കോളടിച്ചത് സിംബാബ്‌വെയിലെ പ്രകടനം
Sanju Samson vs Vaibhav SooryavanshiImage Credit source: PTI
Jayadevan AM
Jayadevan AM | Published: 21 Aug 2026 | 05:17 PM

ഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഇടം നേടുമോയെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. 15-കാരന്‍ വൈഭവ് സൂര്യവംശിയാണ് സഞ്ജുവിന് വെല്ലുവിളി ഉയര്‍ത്തുന്നത്. അടുത്തിടെ സമാപിച്ച സിംബാബ്‌വെ പര്യടനത്തില്‍ വൈഭവ് സൂര്യവംശിയായിരുന്നു ‘പ്ലെയര്‍ ഓഫ് ദ സീരിസ്’ പുരസ്‌കാരം നേടിയത്. ആ പരമ്പരയില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ നിരാശപ്പെടുത്തിയതാണ് സഞ്ജുവിന് തിരിച്ചടിയായത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ഈ മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തി. വൈഭവ് സൂര്യവംശിക്കും ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

എങ്കിലും ടി20 ലോകകപ്പിലെ ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റാ’യിരുന്ന സഞ്ജുവിനെ വെറും രണ്ടോ മൂന്നോ മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഒഴിവാക്കുന്നത് ശരിയല്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഏഷ്യന്‍ ഗെയിംസ് പോലുള്ള പ്രധാന ടൂര്‍ണമെന്റുകളില്‍ പരിചയസമ്പത്ത് പ്രധാനമാണെന്നും, സഞ്ജു പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടണമെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയരുന്നുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ഏഷ്യന്‍ ഗെയിംസില്‍ അഭിഷേക് ശര്‍മയും, വൈഭവ് സൂര്യവംശിയും ഓപ്പണര്‍മാരായി തുടരാനാണ് സാധ്യത. എന്നാല്‍ സമീപകാലത്ത് പരിതാപകരമായ പ്രകടനമാണ് അഭിഷേക് ശര്‍മ പുറത്തെടുക്കുന്നത്. സഞ്ജു-വൈഭവ് സഖ്യത്തെ ഓപ്പണര്‍മാരായി കളിപ്പിക്കുകയെന്ന ഓപ്ഷന്‍ ടീം മാനേജ്‌മെന്റിന് മുന്നിലുണ്ടെങ്കിലും അത് ഉപയോഗപ്പെടുത്തുമോയെന്ന് കണ്ടറിയണം.

മറ്റ് സ്ഥാനങ്ങളില്‍ ഇവര്‍

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ മൂന്നാം നമ്പര്‍ സ്ഥാനത്ത് തുടരാനാണ് സാധ്യത. ഇഷാന്‍ കിഷന്റെയും സമീപകാല പ്രകടനങ്ങള്‍ അത്ര തൃപ്തികരമായിരുന്നില്ല. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും, ഉപനായകന്‍ തിലക് വര്‍മ്മയും മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യും. ശിവം ദുബെയും, അക്‌സര്‍ പട്ടേലുമാകും പ്ലേയിങ് ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍.

Also Read: Sanju Samson: ഒടുവില്‍ സഞ്ജുവിനെയും ഉള്‍പ്പെടുത്തിയൊരു ഏകദിന ലോകകപ്പ് സ്‌ക്വാഡ്; ഉത്തപ്പയുടെ ആഗ്രഹം ഫലിക്കുമോ?

ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ പേസാക്രമണത്തിന് നേതൃത്വം നല്‍കും. വരുണ്‍ ചക്രവര്‍ത്തിയാകും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ഇതില്‍ ഹര്‍ഷിതും, ബുമ്രയും, ചക്രവര്‍ത്തിയും നിലവില്‍ പരിക്കിന്റെ പിടിയിലാണ്. ഏഷ്യന്‍ ഗെയിംസിന് മുമ്പ് മൂവരും ഫിറ്റനസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ.

2026ലെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സ്‌ക്വാഡ്‌: ശ്രേയസ് അയ്യർ (ക്യാപ്റ്റന്‍), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വർമ്മ (വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുമ്ര, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, വൈഭവ് സൂര്യവംശി.

English Summary

India’s full-strength squad for Asian Games 2026 will be led by Shreyas Iyer. Rising star Vaibhav Sooryavanshi likely to replace Sanju Samson as opener in playing 11.

Follow Us