Sanju Samson: 6, 7, 9; സഞ്ജുവിന്റെ കഷ്ടകാലം തുടരുന്നു; ആര്‍സിബിക്കെതിരെയും നിരാശ

Sanju Samson out for 9 against RCB: സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി. ആര്‍സിബിക്കെതിരെ ഒമ്പത് റണ്‍സെടുത്ത് പുറത്തായി. ജേക്കബ് ഡഫിയുടെ പന്തില്‍ സ്ലിപ്പില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കുകയായിരുന്നു. മൂന്നാം ഓവറിലെ അഞ്ചാം പന്തിലാണ് ഔട്ടായത്. ഔട്ടാകുന്നതിന് തൊട്ടുമുമ്പ് നേരിട്ട പന്തില്‍ സഞ്ജു ഡഫിയെ സിക്‌സിന് പറത്തിയിരുന്നു. പിന്നാലെ പുറത്തായി.

Sanju Samson: 6, 7, 9; സഞ്ജുവിന്റെ കഷ്ടകാലം തുടരുന്നു; ആര്‍സിബിക്കെതിരെയും നിരാശ

സഞ്ജു സാംസൺ

Edited By: 

Jenish Thomas | Updated On: 27 Apr 2026 | 12:29 PM

ബെംഗളൂരു: ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഴ്‌സിയില്‍ സഞ്ജു സാംസണ്‍ (Sanju Samson) വീണ്ടും നിരാശപ്പെടുത്തി. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരിവിനെതിരെ വെറും ഒമ്പത് റണ്‍സെടുത്ത് സഞ്ജു സാംസൺ പുറത്തായി. അഞ്ച് പന്ത് നേരിട്ട സഞ്ജു ജേക്കബ് ഡഫിയുടെ പന്തില്‍ സ്ലിപ്പില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കിയാണ് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത്. മൂന്നാം ഓവറിലെ അഞ്ചാം പന്തിലാണ് സഞ്ജു ഔട്ടായത്. ഔട്ടാകുന്നതിന് തൊട്ടുമുമ്പ് നേരിട്ട പന്തില്‍ സഞ്ജു ഡഫിയെ സിക്‌സിന് പറത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഔട്ടായി.

രണ്ടക്കം തികയ്ക്കാനാകാതെ സഞ്ജു

സീസണിൽ ഇതുവരെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ടക്കം പോലും സിഎസ്കെയുടെ സ്കോർ ബോർഡിലേക്ക് കണ്ടെത്താൻ സഞ്ജുവി സാധിച്ചിട്ടില്ല. രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ ആറു റണ്‍സിനും, പഞ്ചാബ് കിങ്‌സിനെതിരെ നടന്ന രണ്ടാം മത്സരത്തില്‍ ഏഴു റണ്‍സിനുമാണ് സഞ്ജു പുറത്തായത്.

Also Read: LSG vs SRH: ഇന്ന് ഗോയങ്ക സന്തോഷിക്കും; അര്‍ധ സെഞ്ചുറിയുമായി പന്ത്; ലഖ്‌നൗവിന് തകര്‍പ്പന്‍ ജയം

ലോകകപ്പിലെ ഫോം തുടരാനാകാതെ സഞ്ജു

ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്ന സഞ്ജു, ആ പ്രകടനം ഐപിഎല്ലിലും ആവര്‍ത്തിക്കുമെന്നായിരുന്നു ചെന്നൈ ആരാധകരുടെ പ്രതീക്ഷ എന്നാല്‍ തൊട്ടതെല്ലാം പിഴയ്ക്കുന്ന സഞ്ജുവിനെയാണ് ഇപ്പോൾ ഐപിഎല്ലില്‍ കാണാനാകുന്നത്. കൂടാതെ താരത്തിൻ്റെ മോശം പ്രകടനത്തിൽ ചെന്നൈ ആരാധകർക്കും വലിയതോതിൽ അതൃപ്തിയുണ്ട്.

മോശം ഫോം തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമിലെ താരത്തിന്റെ സ്ഥാനം പോലും തുലാസിലാകുമോയെന്നാണ് ആശങ്കയാണ് ആരാധകർക്ക് ഉള്ളത്. 2027-ലെ ഏകദിന ലോകകപ്പിനുള്ള ടീം സെലക്ഷനില്‍ താരങ്ങളുടെ ഐപിഎല്ലിലെ പ്രകടനവും ടീം മാനേജ്‌മെന്റ് വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത കളി മുതലെങ്കിലും സഞ്ജുവിന് മികവ് പുറത്തെടുക്കാനായില്ലെങ്കില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞേക്കാം.

ചെന്നൈക്ക് തകർച്ചയോടെ തുടക്കം

അതേസമയം മത്സരത്തിൽ ടോസ് നേടിയ സിഎസ്കെ ആർസിബി ആദ്യം ബാറ്റിങ് ചെയ്യാൻ അയക്കുകയായിരുന്നു. ടിം ഡേവിഡ്, ദേവ്ദത്ത് പടിക്കൽ, ക്യാപ്റ്റൻ രജത് പാട്ടിധാർ എന്നിവരുടെ ബാറ്റിങ് മികവിൽ ആർസിബി ചെന്നൈക്കെതിരെ 251 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം ഒരുക്കുകയായിരുന്നു. 251 റൺസ് ചേസ് ചെയ്ത് തുടങ്ങിയപ്പോൾ തന്നെ സഞ്ജു ഉൾപ്പെടെയുള്ള മൂന്ന് മുൻ താരങ്ങൾ ചെന്നൈക്ക് നഷ്ടമായി. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദും യുവതാരം ആയുഷ് മഹ്ത്രയുമാണ് സഞ്ജുവിന് മുമ്പായി ചെന്നൈ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത്.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്