Sarfaraz Khan: അവഗണയില്‍ മനംനൊന്ത് ഇന്‍സ്റ്റഗ്രാം സ്റ്റോറി; പിന്നാലെ സര്‍ഫറാസിന്‌ സീനിയര്‍ ടീമിലേക്ക് വിളിയെത്തി; സിനിമാറ്റിക് ക്ലൈമാക്‌സ്‌!

India vs Sri Lanka Tests: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിക്കേറ്റ സായ് സുദര്‍ശന് പകരം സര്‍ഫറാസ് ഖാനെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. ഏറെ നാളായി സീനിയര്‍ ടീമിന് പുറത്തായിരുന്ന സര്‍ഫറാസിനെ അവസാനമായി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തത് 2024-25 ബോർഡർ-ഗവാസ്കർ ട്രോഫിയിലായിരുന്നു.

Sarfaraz Khan: അവഗണയില്‍ മനംനൊന്ത് ഇന്‍സ്റ്റഗ്രാം സ്റ്റോറി; പിന്നാലെ സര്‍ഫറാസിന്‌ സീനിയര്‍ ടീമിലേക്ക് വിളിയെത്തി; സിനിമാറ്റിക് ക്ലൈമാക്‌സ്‌!

Sarfaraz Khan

Published: 

09 Aug 2026 | 09:47 PM

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിക്കേറ്റ സായ് സുദര്‍ശന് പകരം സര്‍ഫറാസ് ഖാനെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. ഏറെ നാളായി സീനിയര്‍ ടീമിന് പുറത്തായിരുന്ന സര്‍ഫറാസിനെ അവസാനമായി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തത് 2024-25 ബോർഡർ-ഗവാസ്കർ ട്രോഫിയിലായിരുന്നു. തുടര്‍ച്ചയായ അവഗണനയില്‍ മനംനൊന്ത് താരം ഇന്‍സ്റ്റഗ്രാമില്‍ വൈകാരികമായ ഭാഷയില്‍ സ്റ്റോറി പങ്കുവെച്ചിരുന്നു. “ചിലപ്പോൾ ഞാൻ ഇതിന് അനുയോജ്യനായെന്ന് വരില്ല, പക്ഷേ ഞാൻ പോരാടുക തന്നെ ചെയ്യും” എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. 2019 ലെ ‘ജേഴ്സി’ എന്ന തെലുങ്ക് ചിത്രത്തിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ടാണ് സര്‍ഫറാസ് ഇപ്രകാരം കുറിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് താരത്തിന് സീനിയര്‍ ടീമിലേക്ക് വീണ്ടും വിളിയെത്തിയത്; ഒരു സിനിമാറ്റിക് ക്ലൈമാക്‌സ് പോലെ.

“ഓഗസ്റ്റ് 15, 2026-ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിനായി ടീം ഗാല്ലെയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് അദ്ദേഹം കൊളംബോയിൽ വെച്ച് ഇന്ത്യൻ ടീമിനൊപ്പം ചേരും,” ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക മാധ്യമക്കുറിപ്പിൽ ബിസിസിഐ വ്യക്തമാക്കി.

അവസാനമായി കളിച്ചത് 2024-ല്‍

സർഫറാസ് അവസാനമായി ഇന്ത്യക്കായി കളിച്ചത് 2024 നവംബറിൽ ന്യൂസിലൻഡിനെതിരെയായിരുന്നു. 28-കാരനായ സർഫറാസിന് 62 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 64.73 എന്ന മികച്ച ശരാശരി ഉണ്ടെങ്കിലും, ദേശീയ ടീമിൽ വളരെ കുറച്ച് അവസരങ്ങള്‍ മാത്രമാണ് ഇതുവരെ ലഭിച്ചത്.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മുംബൈ താരമായ സര്‍ഫറാസിന് ദേശീയ ടീമിനായി വെറും ആറു ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് ഇതുവരെ കളിക്കാന്‍ കഴിഞ്ഞത്. നേരത്തെ അമിതവണ്ണത്തിന്റെ പേരില്‍ താരം വിമര്‍ശനം നേരിട്ടിരുന്നു. പിന്നീട് താരം വണ്ണം കുറച്ച് ഫിറ്റ്‌നസ് മെച്ചപ്പെടുത്തിയെങ്കിലും സീനിയര്‍ ടീമിലേക്ക് വിളിയെത്താന്‍ ഏറെ കാത്തിരിക്കേണ്ടി വന്നു.

Also Read: WTC 2027 Final: ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നിര്‍ണായകം! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് എങ്ങനെ യോഗ്യത നേടാം?

സായ് സുദര്‍ശന് സംഭവിച്ചതെന്ത്?

കഴിഞ്ഞ മാസം നടന്ന ഇന്ത്യ എ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിനിടെയാണ് സായ് സുദര്‍ശന് പരിക്കേറ്റത്. ഇടതുകാലിലെ പെരുവിരലിനാണ് പരിക്കേറ്റത്. പരിക്ക് മാറാത്തതിനെ തുടര്‍ന്നാണ് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ താരത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

രണ്ട് അനൗദ്യോഗിക ടെസ്റ്റുകളിൽ രണ്ട് സെഞ്ചുറികൾ നേടി മികച്ച ഫോമിലായിരുന്നു.എന്നാൽ ശ്രീലങ്ക എ ടീമിനെതിരായ രണ്ടാം മത്സരത്തിനിടെ പരിക്കേല്‍ക്കുകയായിരുന്നു. ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയ താരങ്ങളും പരിക്കിന്റെ പിടിയിലാണ്.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള അപ്‌ഡേറ്റഡ്‌ ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജൂറെൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവദത്ത് പടിക്കൽ, സാരാംശ് ജെയിൻ, ആക്വിബ് നബി, സർഫറാസ് ഖാൻ.

English Summary

Sarfaraz Khan has been recalled to India’s Test squad for the upcoming Sri Lanka series. He replaces injured batter Sai Sudharsan, who suffered a toe injury during the India A tour. The selection completes a dramatic comeback for Sarfaraz after his recent emotional “I’ll fight” social media post.

Follow Us
ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നസ് പ്രതിസന്ധി; പരിക്കേറ്റ താരങ്ങളുടെ പട്ടിക
പിരീഡ്സ് ആവാൻ ഇങ്ങനെ ചെയ്താൽ മതി
ഉള്ളിയും ഉരുളക്കിഴങ്ങും ഒന്നിച്ച് സൂക്ഷിക്കാറുണ്ടോ? ഈ തെറ്റ് തിരുത്തൂ
100 രൂപയിൽ താഴെ വിലയുള്ള ജിയോ ഡാറ്റ പ്ലാനുകൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു