AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sarfaraz Khan: അവഗണനകളില്‍ മനംനൊന്ത് സര്‍ഫറാസ് ഖാന്‍; ഒടുവില്‍ വൈകാരിക പ്രതികരണം

Sarfaraz Khan Shares Cryptic Post: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തുടര്‍ച്ചയായി ഇടം നേടാനാകാതെ അവഗണിക്കപ്പെട്ടതോടെ, സോഷ്യല്‍ മീഡിയയില്‍ വൈകാരിക കുറിപ്പ് പങ്കുവെച്ച് സര്‍ഫറാസ് ഖാന്‍. "ചിലപ്പോൾ ഞാൻ ഇതിന് അനുയോജ്യനായെന്ന് വരില്ല, പക്ഷേ ഞാൻ പോരാടുക തന്നെ ചെയ്യും" സര്‍ഫറാസ് ഖാന്‍ കുറിച്ചു.

Jayadevan AM
Jayadevan AM | Published: 08 Aug 2026 | 07:30 PM
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തുടര്‍ച്ചയായി ഇടം നേടാനാകാതെ അവഗണിക്കപ്പെട്ടതോടെ, സോഷ്യല്‍ മീഡിയയില്‍ വൈകാരിക കുറിപ്പ് പങ്കുവെച്ച് സര്‍ഫറാസ് ഖാന്‍. "ചിലപ്പോൾ ഞാൻ ഇതിന് അനുയോജ്യനായെന്ന് വരില്ല, പക്ഷേ ഞാൻ പോരാടുക തന്നെ ചെയ്യും" സര്‍ഫറാസ് ഖാന്‍ കുറിച്ചു. 2019 ലെ 'ജേഴ്സി' എന്ന തെലുങ്ക് ചിത്രത്തിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോഴും സര്‍ഫറാസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല  (Image Credit Source: PTI).

1 / 5
തുടര്‍ച്ചയായ അവഗണനകളാകാം താരത്തെ ഇത്തരമൊരു കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. മികച്ച ആഭ്യന്തര റെക്കോർഡുകൾ ഉണ്ടായിരുന്നിട്ടും താരം സീനിയര്‍ ടീമില്‍ തുടര്‍ച്ചയായി തഴയപ്പെടുകയാണ്. 62 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 64.73 എന്ന മികച്ച ശരാശരിയുള്ള താരം ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. ഇന്ത്യക്കായി കേവലം ആറ് ടെസ്റ്റുകളിൽ മാത്രമാണ് അദ്ദേഹം ഇതുവരെ കളിച്ചത്.

2 / 5
2024-25 ബോർഡർ-ഗവാസ്കർ ട്രോഫിക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരമ്പരയിലെ ഒരു മത്സരത്തിൽ പോലും അദ്ദേഹത്തിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചില്ല.  ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനൊപ്പം യാത്ര ചെയ്തെങ്കിലും, പ്ലെയിങ് ഇലവനിൽ ഉള്‍പ്പെട്ടില്ല. ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടിയിരുന്നു. ഈ കാലയളവിൽ തന്നെ താരം തന്റെ ഫിറ്റ്നസിന്റെ പേരിൽ വിമര്‍ശനങ്ങളും നേരിട്ടു.

3 / 5
പിന്നീട് താരം ഫിറ്റ്‌നസ് മെച്ചപ്പെടുത്തിയെങ്കിലും സീനിയര്‍ ടീമിലേക്ക് തിരികെയെത്താനായില്ല. എന്നാല്‍ ഇത്തവണ ഐപിഎല്ലിലേക്ക് തിരിച്ചുവരവ് നടത്താന്‍ താരത്തിന് സാധിച്ചിരുന്നു. 2024, 2025 ഐപിഎൽ ലേലങ്ങളിൽ ആരും വാങ്ങാതിരുന്ന സർഫറാസിനെ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സ്വന്തമാക്കിയത്. രണ്ട് അർദ്ധസെഞ്ചുറികൾ അടക്കം 169.47 സ്ട്രൈക്ക് റേറ്റിൽ 161 റൺസ് അടിച്ചുകൂട്ടി.

4 / 5
ഐപിഎല്ലില്‍ തരക്കേടില്ലാത്ത പ്രകടനമാണ് സര്‍ഫറാസ് പുറത്തെടുത്തത്. ആഭ്യന്തര ക്രിക്കറ്റിലും ഫോമിലാണ്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താൻ ഈ ഐപിഎൽ പ്രകടനങ്ങൾ മാത്രം മതിയാകുമായിരുന്നില്ല.

5 / 5
Follow Us