Sanju Samson: ഇപ്പോള്‍ എല്ലാവരും സഞ്ജുവിന്റെ നെഞ്ചത്തേക്ക്? വൈഭവ് ഓപ്പണറാകണം, വാദിച്ച് മുന്‍ താരങ്ങള്‍

Sanju Samson vs Vaibhav Sooryavanshi batting position dilemma: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ വൈഭവ് സൂര്യവംശിയെ വണ്‍ ഡൗണായി കളിപ്പിച്ചതിനെതിരെ മുന്‍ താരങ്ങളായ മുരളി കാര്‍ത്തിക്കും, ആര്‍ അശ്വിനും രംഗത്തെത്തി. വൈഭവും, അഭിഷേക് ശര്‍മയുമായിരുന്നു ഓപ്പണര്‍മാരായി കളിക്കേണ്ടിയിരുന്നതെന്നും, സഞ്ജു വണ്‍ ഡൗണായി ബാറ്റിങിന് എത്തണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. എപ്പോഴും സഞ്ജുവിന്റെ പൊസിഷന്‍ മാത്രം എന്തിനാണ് അമ്മാനമാടുന്നതെന്നാണ് ആരാധകരുടെ ചോദ്യം.

Sanju Samson: ഇപ്പോള്‍ എല്ലാവരും സഞ്ജുവിന്റെ നെഞ്ചത്തേക്ക്? വൈഭവ് ഓപ്പണറാകണം, വാദിച്ച് മുന്‍ താരങ്ങള്‍

വൈഭവ് സൂര്യവംശിയും, സഞ്ജു സാംസണും

Published: 

25 Oct 2026 | 03:29 PM

ഇഷാന്‍ കിഷന് പരിക്കേറ്റതിനെ തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ വൈഭവ് സൂര്യവംശിയായിരുന്നു വണ്‍ ഡൗണായി കളിച്ചത്. എന്നാല്‍ എട്ടു പന്തുകള്‍ നേരിട്ട താരത്തിന് നാലു റണ്‍സ് മാത്രമേ നേടാനായുള്ളൂ. സഞ്ജു സാംസണും, അഭിഷേക് ശര്‍മയുമായിരുന്നു ഓപ്പണര്‍മാര്‍. മികച്ച സ്‌കോര്‍ കണ്ടെത്തുന്നതില്‍ ഇരുവരും പരാജയപ്പെടുകയും ചെയ്തു. 17 പന്തുകള്‍ നേരിട്ട സഞ്ജു 14 റണ്‍സെടുത്തപ്പോള്‍, അഭിഷേക് ശര്‍മ 21 പന്തില്‍ 27 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ വൈഭവിനെ വണ്‍ ഡൗണായി കളിപ്പിച്ചതിനെതിരെ മുന്‍ താരങ്ങളായ മുരളി കാര്‍ത്തിക്കും, ആര്‍ അശ്വിനും രംഗത്തെത്തി. വൈഭവും, അഭിഷേക് ശര്‍മയുമായിരുന്നു ഓപ്പണര്‍മാരായി കളിക്കേണ്ടിയിരുന്നതെന്നും, സഞ്ജു വണ്‍ ഡൗണായി ബാറ്റിങിന് എത്തണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

മുതിർന്ന താരമെന്ന നിലയിൽ സഞ്ജു സാംസൺ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ തയ്യാറാകണമായിരുന്നുവെന്ന് സോണി സ്പോർട്സ് നെറ്റ്‌വർക്കിലെ മത്സരവിശകലന പരിപാടിയില്‍ മുരളി കാര്‍ത്തിക് പറഞ്ഞു. മത്സരം തുടങ്ങുന്നതിന് മുമ്പ് താന്‍ ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞതാണ്. വൈഭവ് സൂര്യവംശി ഓപ്പണറായി കളിപ്പിക്കുമ്പോഴാണ് മികച്ച പ്രകടനം പുറത്തെടുക്കുന്നത്. അദ്ദേഹത്തെ ആ പൊസിഷനില്‍ കളിപ്പിക്കണമായിരുന്നു. അവന്‍ മിഡില്‍ ഓര്‍ഡറില്‍ കളിച്ചിട്ടില്ല. അവനൊരു കുട്ടിയാണ്. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് പരിചയസമ്പന്നനായ താരങ്ങള്‍ ടീമിലുണ്ടാകേണ്ടത്. അവര്‍ക്ക് വ്യത്യസ്ത റോളുകളില്‍ കളിക്കാനാകും. ഇന്നത്തെ മത്സരത്തില്‍ ടീം വിജയിച്ചുവെന്നത് വേറെ കാര്യം. എങ്കിലും വൈഭവിനെ ഓപ്പണറായി കളിപ്പിക്കണമായിരുന്നുവെന്ന് കാര്‍ത്തിക് പറഞ്ഞു.

Also Read: Sanju Samson: സഞ്ജുവിന്റെ പ്രിയപ്പെട്ട ഭക്ഷണം എന്ത്? ഫിറ്റ്നസിനായി താരം ചെയ്യുന്നതെല്ലാം

അഭിഷേക് ശര്‍മയും, വൈഭവും സമാന ശൈലിയില്‍ കളിക്കുന്നവരാണ്. എന്നാല്‍ സഞ്ജുവിന് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനാകും. ചിലപ്പോള്‍ പുതിയ പൊസിഷന്‍ അദ്ദേഹത്തിന് അത്ര അനുയോജ്യമാകണമെന്നില്ല. എന്തുകൊണ്ട് സഞ്ജുവിന്റെ സ്ഥാനം മാറ്റണമെന്ന് പലരും ചോദിക്കുമായിരിക്കും. എന്നാല്‍ സഞ്ജു സീനിയറാണ്. അതുകൊണ്ട് ഇത്തരം ഉത്തരവാദിത്തങ്ങള്‍ ചിലപ്പോള്‍ ഏറ്റെടുക്കേണ്ടി വരുമെന്നും മുരളി കാര്‍ത്തിക് പറഞ്ഞു.

അശ്വിനും സമാന അഭിപ്രായം

ഒട്ടും പരിചിതമല്ലാത്ത പൊസിഷനിലാണ് വൈഭവ് കളിച്ചതെന്നും, അവിടെ അദ്ദേഹം പതിവ് ശൈലിയില്‍ കളിക്കാന്‍ പ്രയാസപ്പെട്ടെന്നും മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞു. പന്തിനെ കൃത്യമായി ടൈമിങ് ചെയ്യാന്‍ വൈഭവിന് സാധിച്ചില്ല. ഏതെങ്കിലും സീനിയര്‍ താരം അടുത്തെത്തി അദ്ദേഹത്തെ ശാന്തനാക്കാന്‍ ശ്രമിക്കണമായിരുന്നു. വൈഭവ് അസ്വസ്ഥനായിരുന്നുവെന്ന് തോന്നി. ആറാമത്തെ ഓവറില്‍ ക്രീസിലെത്തിയത് പോലും അദ്ദേഹത്തിന് ഇണങ്ങുന്ന കാര്യമല്ലെന്ന് അശ്വിന്‍ പറഞ്ഞു. വൈഭവും, അഭിഷേകും, സഞ്ജുവും പ്ലേയിങ് ഇലവനിലുണ്ടെങ്കില്‍ ഏഷ്യന്‍ ഗെയിംസിലെ പോലെ സഞ്ജുവായിരുന്നു വണ്‍ ഡൗണായി കളിക്കേണ്ടിയിരുന്നതെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.

സഞ്ജുവിന്റെ നെഞ്ചത്തേക്ക്?

അതേസമയം, മുന്‍ താരങ്ങളുടെ ഇത്തരം അഭിപ്രായങ്ങള്‍ക്കെതിരെ ആരാധകര്‍ രംഗത്തെത്തി. എപ്പോഴും സഞ്ജുവിന്റെ പൊസിഷന്‍ മാത്രം എന്തിനാണ് അമ്മാനമാടുന്നതെന്നാണ് ആരാധകരുടെ ചോദ്യം. കൃത്യമായ പൊസിഷനില്‍ ബാറ്റ് ചെയ്യാനാകാത്തത് സഞ്ജുവിന് പല തവണ തിരിച്ചടിയായിരുന്നു.

English Summary

Ex-players Murali Kartik and Ravichandran Ashwin have spoken out against the decision not to field Vaibhav Sooryavanshi as an opener in the second T20 against New Zealand. Murali Kartik stated that Sooryavanshi should have opened the innings instead of batting in the middle order. Kartik believed senior player Sanju Samson should have taken the number three role. Ashwin described the young batsman’s performance as a miss and compared him to a fish out of water.

Loading...
Unable to load recommendations.
Follow Us
തേങ്ങാവെള്ളം പതിവായി കുടിക്കുന്നത് പ്രമേഹത്തിന് കാരണമാകുമോ?
തേങ്ങ എളുപ്പത്തിൽ പൊട്ടിക്കാൻ അഞ്ച് വഴികൾ
മുട്ട ശരിക്കും കഴിക്കേണ്ടത് ഇങ്ങനെ! പോഷകങ്ങൾ ഉറപ്പായും ലഭിക്കും
റെഡ്മി 17c 5G വാങ്ങാൻ ആമസോണിൽ ഡിസ്കൗണ്ട്
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി