AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

വ്യക്തികൾക്ക് മുകളിലാണ് ഇന്ത്യൻ ക്രിക്കറ്റ്; സൂപ്പർസ്റ്റാർ സംസ്കാരം ഇനി വേണ്ട! മുന്നറിയിപ്പുമായി സുനിൽ ഗവാസ്കർ

Sunil Gavaskar demands major shift in team India's mindset: വ്യക്തികളെക്കാൾ ഉപരിയായി ഇന്ത്യൻ ക്രിക്കറ്റിന് പ്രാധാന്യം നൽകണമെന്ന് മുന്‍ ഇന്ത്യന്‍ താരവും, കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. പേര് എത്ര വലുതാണെങ്കിലും വ്യക്തികൾക്ക് മുൻഗണന നൽകുന്ന രീതി അവസാനിപ്പിക്കണമെന്ന് അദ്ദേഹം തുറന്നടിച്ചു.

വ്യക്തികൾക്ക് മുകളിലാണ് ഇന്ത്യൻ ക്രിക്കറ്റ്; സൂപ്പർസ്റ്റാർ സംസ്കാരം ഇനി വേണ്ട! മുന്നറിയിപ്പുമായി സുനിൽ ഗവാസ്കർ
Sunil GavaskarImage Credit source: PTI
Jayadevan AM
Jayadevan AM | Published: 12 Aug 2026 | 10:38 PM

വ്യക്തികളെക്കാൾ ഉപരിയായി ഇന്ത്യൻ ക്രിക്കറ്റിന് പ്രാധാന്യം നൽകണമെന്ന് മുന്‍ ഇന്ത്യന്‍ താരവും, കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. പേര് എത്ര വലുതാണെങ്കിലും വ്യക്തികൾക്ക് മുൻഗണന നൽകുന്ന രീതി അവസാനിപ്പിക്കണമെന്ന് അദ്ദേഹം തുറന്നടിച്ചു. വ്യക്തി കേന്ദ്രീകൃത സംസ്കാരത്തിന് പകരം ഒരുമിച്ച് ടീമിനെ മുൻനിർത്തി ചിന്തിക്കണമെന്നാണ് ഗവാസ്‌കര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ഗാലെയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന് മുന്നോടിയായാണ് ഗവാസ്കറുടെ ഈ പ്രതികരണം. അടുത്ത വർഷം ദി ഓവലിൽ നടക്കുന്ന വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തണമെങ്കില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരം മുതല്‍ നിര്‍ണായകമാണ്.

ഫൈനൽ പോരാട്ടത്തിലേക്ക് യോഗ്യത നേടാനുള്ള സാധ്യത നിലനിർത്താൻ ഇന്ത്യയ്ക്ക് ബാക്കിയുള്ള ഒമ്പത് ടെസ്റ്റുകളിൽ ഏഴെണ്ണത്തിലും വിജയിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം നാട്ടില്‍ തോറ്റതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

ശ്രീലങ്കയെ തോല്‍പ്പിക്കാനാകും

ശ്രീലങ്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുന്നത്. ശ്രീലങ്കയെ രണ്ട് മത്സരങ്ങളിലും തോല്‍പ്പിക്കാനാകുമെന്ന് ഗവാസ്‌കര്‍ വിശ്വസിക്കുന്നു. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ പ്രകടനം ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം പോലിരിക്കുമെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

Also Read: ഹാര്‍ദ്ദിക് പാണ്ഡ്യ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കോ? വൈറല്‍ വീഡിയോ ഡീകോഡ് ചെയ്ത് ആരാധകര്‍

ചില താരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് പകരം ഇന്ത്യന്‍ ക്രിക്കറ്റിന് പ്രഥമ പരിഗണന നല്‍കിവേണം ആത്മവിശ്വാസം കൈവരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റും ജയിക്കാനായാല്‍ അത് നല്ലൊരു തുടക്കമാകും. ഇത് ടീമിന് ഊര്‍ജം നല്‍കുമെന്നും സ്പോർട്സ് സ്റ്റാറിലെ തന്റെ കോളത്തിൽ ഗവാസ്കർ കുറിച്ചു.

ഇത് സാധ്യമാക്കുന്നതിന് കഠിനാധ്വാനവും അല്പം ഭാഗ്യവും ആവശ്യമാണ്. എന്നാൽ അതിലുപരിയായി, എത്ര വലിയ താരമാണെങ്കിലും, ആ വ്യക്തിയേക്കാൾ ഇന്ത്യൻ ക്രിക്കറ്റിനാണ് പ്രഥമ പരിഗണന നല്കേണ്ടത് എന്ന വിശ്വാസമാണ് ഏറ്റവും പ്രധാനം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഐപിഎല്ലിന്റെ മൂല്യത്തെക്കുറിച്ച് ഗവാസ്‌കര്‍

ഐപിഎല്ലിന്റെ മൂല്യത്തെക്കുറിച്ചും ഗവാസ്‌കര്‍ പരാമര്‍ശിച്ചു. ഐപിഎൽ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ബോർഡുകളെ സഹായിച്ചിട്ടുണ്ടെന്നും അതിന്റെ വളർച്ച ആഗോള കായിക രംഗത്തിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന്, മികച്ച രീതിയിൽ സംഘടിപ്പിക്കുന്ന ഒരു ടൂർണമെന്റിന് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ഐപിഎൽ ലോകത്തിന് കാണിച്ചുകൊടുത്തു. ആ വിജയത്തിന്റെ ഫലങ്ങൾ ഇന്ത്യൻ ഫ്രാഞ്ചൈസി ഉടമകളെ മറ്റ് രാജ്യങ്ങളിലേക്ക് തിരിയാനും, അല്ലാത്തപക്ഷം സാധ്യമാകുമായിരുന്നതിനേക്കാൾ ഉയർന്ന തലത്തിലേക്ക് ആ രാജ്യങ്ങളിലെ ക്രിക്കറ്റ് മേഖലയെ ഉയർത്താനും സഹായിച്ചു എന്ന് ഗവാസ്കർ എഴുതി.

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ്‌

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഓഗസ്ത് 15-ന് തുടങ്ങും. ഓഗസ്ത് 23-നാണ് രണ്ടാം ആരംഭിക്കുന്നത്. എസ്എൽസി ഇലവനെതിരെ നടന്ന മൂന്ന് ദിവസത്തെ പരിശീലന മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു.

English Summary

Sunil Gavaskar urged Indian cricket to stop prioritizing individual superstars over team success. He emphasized that collective belief is crucial for India to win the Test series against Sri Lanka. Winning these remaining Tests is essential for India to reach the World Test Championship final.

Follow Us