Syed Mushtaq Ali Trophy: ഇനി സൂപ്പര്‍ ലീഗ് ആവേശം; കേരളത്തിന് കടുപ്പമേറിയ മൂന്ന് പോരാട്ടങ്ങള്‍; മത്സരക്രമം ഇങ്ങനെ

Sanju Samson’s Kerala Gear Up for SMAT Super League: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് നവംബര്‍ 30-ന് തുടക്കമാകും. സഞ്ജു സാംസണ്‍ നയിക്കുന്ന കേരളം ഉള്‍പ്പെടെ എട്ട് ടീമുകള്‍ യോഗ്യത നേടി. എലൈറ്റ് സിയില്‍ രണ്ടാം സ്ഥാനക്കാരായാണ് കേരളം സൂപ്പര്‍ ലീഗിലെത്തിയത്.

Syed Mushtaq Ali Trophy: ഇനി സൂപ്പര്‍ ലീഗ് ആവേശം; കേരളത്തിന് കടുപ്പമേറിയ മൂന്ന് പോരാട്ടങ്ങള്‍; മത്സരക്രമം ഇങ്ങനെ

Kerala team fixtures SMAT

Updated On: 

27 Nov 2026 | 01:59 PM

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് നവംബര്‍ 30-ന് തുടക്കമാകും. സഞ്ജു സാംസണ്‍ നയിക്കുന്ന കേരളം ഉള്‍പ്പെടെ എട്ട് ടീമുകള്‍ യോഗ്യത നേടി. എലൈറ്റ് സിയില്‍ രണ്ടാം സ്ഥാനക്കാരായാണ് കേരളം സൂപ്പര്‍ ലീഗിലെത്തിയത്. ഏഴ് മത്സരങ്ങളില്‍ അഞ്ചും ജയിച്ച കേരളത്തിന് 20 പോയിന്റുണ്ട്. ഹിമാചല്‍ പ്രദേശിനും 20 പോയിന്റുണ്ടായിരുന്നെങ്കിലും മികച്ച റണ്‍റേറ്റ് (+2.063) കേരളത്തിന് തുണയായി. ആന്ധ്രാപ്രദേശാണ് എലൈറ്റ് സിയില്‍ ഒന്നാമതെത്തിയത്. ഏഴു മത്സരങ്ങളില്‍ ആറും ജയിച്ച ആന്ധ്രയ്ക്ക് 24 പോയിന്റുണ്ട്.

എലൈറ്റ് എയില്‍ ബറോഡയും, രാജസ്ഥാനുമാണ് സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടിയത്. ബി ഗ്രൂപ്പില്‍ നിന്ന് ഡല്‍ഹിയും, പഞ്ചാബും സൂപ്പര്‍ ലീഗിലെത്തി. എലൈറ്റ് ഡിയില്‍ നിന്ന് മുംബൈയും, വിദര്‍ഭയും അടുത്ത റൗണ്ടിലെത്തി. സൂപ്പര്‍ ലീഗില്‍ ഈ എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായാണ് തരംതിരിച്ചിരിക്കുന്നത്.

ഗ്രൂപ്പുകള്‍ ഇങ്ങനെ

  1. ഗ്രൂപ്പ് 1: കേരളം, ബറോഡ, ഡല്‍ഹി, വിദര്‍ഭ
  2. ഗ്രൂപ്പ് 2: രാജസ്ഥാന്‍, പഞ്ചാബ്, ആന്ധ്ര, മുംബൈ

ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ മറ്റ് മൂന്ന് ടീമുകളുമായും ഏറ്റുമുട്ടും. അതായത് കേരളത്തിന് ബറോഡ, ഡല്‍ഹി, വിദര്‍ഭ ടീമുകള്‍ക്കെതിരെയാണ് മത്സരം. ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന ടീമുകള്‍ ഫൈനലിന് യോഗ്യത നേടും. സെമി ഫൈനല്‍ ഉണ്ടായിരിക്കില്ല. ഡിസംബര്‍ ആറിനാണ് ഫൈനല്‍.

Also Read: Kerala vs Himachal Pradesh: ഹിമാചല്‍ പ്രദേശിനെതിരെ തകര്‍പ്പന്‍ ജയം; കേരളം സൂപ്പര്‍ ലീഗില്‍

കേരളത്തിന്റെ മത്സരക്രമം

  • നവംബര്‍ 30-ന് വിദര്‍ഭയ്‌ക്കെതിരെയാണ് സൂപ്പര്‍ ലീഗിലെ കേരളത്തിന്റെ ആദ്യ മത്സരം. രാവിലെ 11-ന് ആരംഭിക്കും
  • ഡിസംബര്‍ രണ്ടിന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പോരാട്ടത്തില്‍ കേരളം ബറോഡയെ നേരിടും
  • ഡിസംബര്‍ നാലിന് ഡല്‍ഹിക്കെതിരെയാണ് സൂപ്പര്‍ ലീഗിലെ കേരളത്തിന്റെ അവസാന മത്സരം. വൈകിട്ട് 4.30-ന് പോരാട്ടം തുടങ്ങും

കേരളത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം

എതിര്‍ടീം മത്സരഫലം
മധ്യപ്രദേശ്‌ കേരളം അഞ്ച് വിക്കറ്റിന് തോറ്റു
മഹാരാഷ്ട്ര കേരളം 94 റണ്‍സിന് ജയിച്ചു
ആന്ധ്രാപ്രദേശ്‌ കേരളം 29 റണ്‍സിന് തോറ്റു
ത്രിപുര കേരളം അഞ്ച് വിക്കറ്റിന് ജയിച്ചു
പുതുച്ചേരി കേരളം 18 റണ്‍സിന് ജയിച്ചു
അസം കേരളം ഒമ്പത്‌ വിക്കറ്റിന് ജയിച്ചു
ഹിമാചല്‍ പ്രദേശ്‌ കേരളം 67 റണ്‍സിന് ജയിച്ചു

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന നാലു മത്സരങ്ങളും തുടര്‍ച്ചയായി ജയിച്ചാണ് കേരളം സൂപ്പര്‍ ലീഗിലെത്തിയത്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും, മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍, അബ്ദുള്‍ ബാസിത്ത്, എംഡി നിധീഷ് തുടങ്ങിയവരുടെ മികച്ച ഫോമുമാണ് കരുത്ത്.

English Summary

Sanju Samson-led Kerala has qualified for the Syed Mushtaq Ali Trophy Super League starting November 30. Kerala is placed in Group 1 alongside Vidarbha, Baroda, and Delhi. They will face Vidarbha on Nov 30, Baroda on Dec 2, and Delhi on Dec 4. With no semifinals, the top team from each group will advance directly to the December 6 final.

Loading...
Unable to load recommendations.
Follow Us
പംകിൻ സീഡ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ!
റവ കൊണ്ട് ഒരു 'തരിവട്ട്' ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ
ഡിസംബറിൽ ഈ രാശികളുടെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും
ഈ 6 കാര്യങ്ങൾ നോക്കാതെ ഒരിക്കലും കുപ്പിവെള്ളം വാങ്ങരുത്
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം