AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala vs Himachal Pradesh: ഹിമാചല്‍ പ്രദേശിനെതിരെ തകര്‍പ്പന്‍ ജയം; കേരളം സൂപ്പര്‍ ലീഗില്‍

Kerala Enter SMAT Super League: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ നിര്‍ണായക പോരാട്ടത്തില്‍ ഹിമാചല്‍ പ്രദേശിനെ 67 റണ്‍സിന് തകര്‍ത്ത് കേരളം സൂപ്പര്‍ ലീഗില്‍ പ്രവേശിച്ചു. ആദ്യം ബാറ്റു ചെയ്ത കേരളം നാലു വിക്കറ്റിന് 268 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഹിമാചലിന്റെ മറുപടി ആറു വിക്കറ്റിന് 201 റണ്‍സ് എന്ന നിലയില്‍ റണ്‍സില്‍ അവസാനിച്ചു.

Kerala vs Himachal Pradesh: ഹിമാചല്‍ പ്രദേശിനെതിരെ തകര്‍പ്പന്‍ ജയം; കേരളം സൂപ്പര്‍ ലീഗില്‍
കേരള ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ Image Credit source: Team Samson Instagram
Jayadevan AM
Jayadevan AM | Published: 26 Nov 2026 | 02:48 PM

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ നിര്‍ണായക പോരാട്ടത്തില്‍ ഹിമാചല്‍ പ്രദേശിനെ 67 റണ്‍സിന് തകര്‍ത്ത് കേരളം സൂപ്പര്‍ ലീഗില്‍ പ്രവേശിച്ചു. ആദ്യം ബാറ്റു ചെയ്ത കേരളം നാലു വിക്കറ്റിന് 268 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഹിമാചലിന്റെ മറുപടി ആറു വിക്കറ്റിന് 201 റണ്‍സ് എന്ന നിലയില്‍ റണ്‍സില്‍ അവസാനിച്ചു. കേരളത്തിനു വേണ്ടി ക്രീസിലെത്തിയ ആറു ബാറ്റര്‍മാരും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. എല്ലാവരും 20-ന് മുകളില്‍ സ്‌കോര്‍ ചെയ്തു. സ്‌ട്രൈക്ക് റേറ്റ് 170-ന് മുകളിലായിരുന്നു. സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് ടോപ് സ്‌കോറര്‍. താരം 57 പന്തില്‍ 101 റണ്‍സെടുത്തു.

ഓപ്പണര്‍മാരായ അസ്ഹറുദ്ദീനും, രോഹന്‍ കുന്നുമ്മലും തകര്‍പ്പന്‍ തുടക്കമാണ് കേരളത്തിന് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ 5.4 ഓവറില്‍ ഇരുവരും 81 റണ്‍സ് കേരളത്തിന് സമ്മാനിച്ചു. 16 പന്തില്‍ 35 റണ്‍സെടുത്ത രോഹന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.

വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണും തകര്‍പ്പനടികളുമായി കളം നിറഞ്ഞു. 21 പന്തില്‍ 44 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. മ്രിദുല്‍ സുറോച്ച് എറിഞ്ഞ ഒരു ഫുള്‍ ടോസ് സിക്‌സറിന് പറത്താനുള്ള താരത്തിന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു. ഹിമാചല്‍ ക്യാപ്റ്റന്‍ പുഖ്രാജ് മാന്റെ കൈകളിലേക്കാണ് ഈ പന്ത് എത്തിയത്.

Also Read: Sanju Samson: അസുഖം വകവെച്ചില്ല, ആന്റിബയോട്ടിക് കഴിച്ച് കളത്തിലിറങ്ങി സഞ്ജു; മുഷ്താഖ് അലി ട്രോഫിയില്‍ ചേട്ടന്റെ പോരാട്ടവീര്യം

ഇതിനു ശേഷം ഹിമാചലിന്റെ സ്പിന്നര്‍മാര്‍ കൂടുതലും ഫുള്‍ ടോസുകളാണ് എറിഞ്ഞത്. ഇത് കേരളത്തിന് കാര്യങ്ങള്‍ എളുപ്പമാക്കി. സഞ്ജുവിന് ശേഷം ക്രീസിലെത്തിയ വിഷ്ണു വിനോദ് 11 പന്തില്‍ 22 റണ്‍സെടുത്ത് തന്റെ റോള്‍ ഭംഗിയാക്കി.

19-ാം ഓവറിലെ രണ്ടാം പന്തിലാണ് അസ്ഹറുദ്ദീന്‍ പുറത്തായത്. അസ്ഹറുദ്ദീന് ശേഷം ക്രീസിലെത്തിയ അബ്ദുള്‍ ബാസിത്ത് നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി. പുറത്താകാതെ അഞ്ച് പന്തില്‍ 24 റണ്‍സാണ് ബാസിത്ത് നേടിയത്. 15 പന്തില്‍ 26 റണ്‍സുമായി സല്‍മാന്‍ നിസാറും പുറത്താകാതെ നിന്നു. മൂന്നോവറില്‍ 33 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത മ്രിദുല്‍ സുറോച്ച് മാത്രമാണ് ഹിമാചല്‍ നിരയില്‍ അല്‍പമെങ്കിലും ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞത്.

ബൗളര്‍മാരുടെ ഊഴം

കേരളത്തിന്റെ ബൗളര്‍മാരും തങ്ങളുടെ ഊഴം ഭംഗിയാക്കി. കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ രണ്ടും, എംഡി നിധീഷ്, കെഎം ആസിഫ്, കാര്‍ത്തിക് ബി നായര്‍, അബ്ദുല്‍ ബാസിത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

പുറത്താകാതെ 28 പന്തില്‍ 57 റണ്‍സെടുത്ത വൈഭവ് ഖാല്‍ത്തയാണ് ഹിമാചലിന്റെ ടോപ് സ്‌കോറര്‍. ആയുഷ് ജാംവാല്‍-ആറു പന്തില്‍ നാല്, വൈഭവ് ശര്‍മ-മൂന്ന് പന്തില്‍ മൂന്ന്, ഏകാന്ത് സെന്‍-27 പന്തില്‍ 39, പുഖ്രാജ് മാന്‍-16 പന്തില്‍ 29, നെഹാല്‍ വധേര-നാലു പന്തില്‍ മൂന്ന്, മ്രിദുല്‍ സുറോച്ച്-15 പന്തില്‍ 29, ആര്യമാന്‍ സിങ് ദലിവാല്‍-പുറത്താകാതെ 21 പന്തില്‍ 30 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

കേരളം സൂപ്പര്‍ ലീഗില്‍

ഹിമാചലിനെ തകര്‍ത്തതോടെ കേരളത്തിന് 20 പോയിന്റായി. ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയങ്ങളുമായാണ് കേരളത്തിന്റെ മുന്നേറ്റം. ഹിമാചലിനും 20 പോയിന്റുണ്ടെങ്കിലും മികച്ച റണ്‍ റേറ്റ് കേരളത്തിന് തുണയായി. എലൈറ്റ് സിയില്‍ ആന്ധ്രാപ്രദേശ്-മഹാരാഷ്ട്ര മത്സരം അവസാനിച്ചിട്ടില്ല. ഈ മത്സരം കൂടി പൂര്‍ത്തിയായാല്‍ മാത്രമേ കേരളത്തിനൊപ്പം ഏത് ടീമാണ് സൂപ്പര്‍ ലീഗില്‍ പ്രവേശിച്ചതെന്ന് വ്യക്തത വരൂ.

മഹാരാഷ്ട്രയെ കീഴടക്കിയാല്‍ എലൈറ്റ് സിയില്‍ ഒന്നാം സ്ഥാനക്കാരായി ആന്ധ്രയ്ക്ക് സൂപ്പര്‍ ലീഗിലെത്താം. മഹാരാഷ്ട്രയോട് തോറ്റാല്‍ ആന്ധ്ര, ഹിമാചല്‍ എന്നീ ടീമുകളില്‍ റണ്‍ റേറ്റില്‍ മുന്നിലുള്ള ടീം കേരളത്തിനൊപ്പം സൂപ്പര്‍ ലീഗിലെത്തും. നിലവില്‍ ആന്ധ്രയ്ക്ക് 20 പോയിന്റുണ്ട്.

English Summary

Kerala entered the Syed Mushtaq Ali Trophy Super League after defeating Himachal Pradesh by 67 runs. Batting first, Kerala posted a massive total of 268 for four, powered by Mohammed Azharuddeen’s century (101) and Sanju Samson’s quick 44. Every Kerala batter scored over 20 runs with a strike rate above 170, including an explosive 24 off 5 balls from Abdul Basith. In reply, Himachal Pradesh fell short at 201 for six despite Vaibhav Kalta’s unbeaten 57, as Vaisakh Chandran claimed two wickets for Kerala.

Follow Us