Urvil Patel: ഇവന് ഭ്രാന്താടാ! ഇങ്ങനെയുമുണ്ടോ സിക്‌സറുകളോട് ആക്രാന്തം; ഉര്‍വിലിന് ഉഗ്രന്‍ റെക്കോഡ്‌

Urvil Patel scripts history : ഐപിഎല്ലിലെ അതിവേഗ അര്‍ധ സെഞ്ചുറിയെന്ന റെക്കോഡ് യശ്വസി ജയ്‌സ്വാളിനൊപ്പം പങ്കിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉര്‍വില്‍ പട്ടേല്‍. 13 പന്തിലാണ് ഇരുവരും അര്‍ധ സെഞ്ചുറി തികച്ചത്. ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലായിരുന്നു ഉര്‍വിലിന്റെ നേട്ടം.

Urvil Patel: ഇവന് ഭ്രാന്താടാ! ഇങ്ങനെയുമുണ്ടോ സിക്‌സറുകളോട് ആക്രാന്തം; ഉര്‍വിലിന് ഉഗ്രന്‍ റെക്കോഡ്‌

ഉര്‍വില്‍ പട്ടേലിന്റെ സന്തോഷപ്രകടനം

Updated On: 

10 May 2026 | 09:19 PM

Urvil Patel Record, 10-5-2026: ഐപിഎല്ലിലെ അതിവേഗ അര്‍ധ സെഞ്ചുറിയെന്ന റെക്കോഡ് രാജസ്ഥാന്‍ റോയല്‍സിന്റെ യശ്വസി ജയ്‌സ്വാളിനൊപ്പം പങ്കിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉര്‍വില്‍ പട്ടേല്‍. 13 പന്തിലാണ് ഇരുവരും അര്‍ധ സെഞ്ചുറി തികച്ചത്. ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലായിരുന്നു ഉര്‍വിലിന്റെ നേട്ടം. ഐപിഎല്‍ 2023 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ജയ്‌സ്വാള്‍ അതിവേഗ അര്‍ധ സെഞ്ചുറി നേടിയത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ലഖ്‌നൗവിനെതിരെ നടന്ന മത്സരത്തില്‍ 23 പന്തില്‍ 65 റണ്‍സാണ് ഉര്‍വില്‍ അടിച്ചുകൂട്ടിയത്‌. എട്ട് സിക്‌സറുകളും, രണ്ട് ഫോറുകളും താരത്തിന്റെ ബാറ്റില്‍ നിന്നു പറന്നു.

14 പന്തില്‍ 28 റണ്‍സെടുത്ത സഞ്ജു സാംസണ്‍ നാലാം ഓവറില്‍ പുറത്തായതിനെ തുടര്‍ന്ന്, വണ്‍ ഡൗണായാണ് 27-കാരനായ ഉര്‍വില്‍ ക്രീസിലെത്തിയത്. ദിഗ്വേശ് രഥി എറിഞ്ഞ ആദ്യ പന്തില്‍ ഉര്‍വില്‍ സിംഗിളെടുത്തു. ആവേശ് ഖാന്‍ എറിഞ്ഞ അഞ്ചാം ഓവറിലെ നാലാം പന്തിലാണ് തുടര്‍ന്ന് ഉര്‍വിലിന് സ്‌ട്രൈക്ക് ലഭിക്കുന്നത്.

ആ പന്തില്‍ താരത്തിന്റെ വക ആദ്യത്തെ ഉഗ്രന്‍ സിക്‌സ് ഉദയം കൊണ്ടു. അടുത്ത രണ്ട് പന്തിലും ഉര്‍വില്‍ സിക്‌സര്‍ പറത്തി. അഞ്ചാം ഓവറിലെ അവസാന മൂന്ന് പന്തിലും ആവേശ് ഉര്‍വിലിനെതിരെ സിക്‌സര്‍ വഴങ്ങി. ദിഗ്വേശ് രഥി എറിഞ്ഞ ആറാം ഓവറിലെ ആദ്യ പന്തില്‍ സിംഗിളെടുത്ത് ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് ഉര്‍വിലിന് സ്‌ട്രൈക്ക് കൈമാറി.

Also Read: CSK vs LSG: പ്ലേ ഓഫ് പോരാട്ടം ചൂടുപിടിക്കുന്നു; തുടര്‍ച്ചയായ മൂന്നാം ജയവുമായി ചെന്നൈയുടെ കുതിപ്പ്‌

ആറാം ഓവറില്‍ നേരിട്ട ആദ്യ പന്തിലും ഡീപ് മിഡ് വിക്കറ്റിലൂടെ താരം തകര്‍പ്പനൊരു സിക്‌സടിച്ചു. രഥി എറിഞ്ഞ അടുത്ത പന്ത് വൈഡ്. അടുത്ത പന്തില്‍ ഉര്‍വിലിന്റെ വീണ്ടുമൊരു സിക്‌സ്. അങ്ങനെ രണ്ട് വ്യത്യസ്ത ബൗളര്‍മാര്‍ക്കെതിരെയാണെങ്കിലും, തുടര്‍ച്ചയായി അഞ്ച് സിക്‌സുകളാണ് ഉര്‍വില്‍ അടിച്ചുകൂട്ടിയത്.

ഉര്‍വിലിന്റെ ബാറ്റിങ്‌

ആറാം ഓവറിലെ നാലാം പന്തിലും സിക്‌സടിക്കാന്‍ ലക്ഷ്യമിട്ടെങ്കിലും, ഫോറടിക്കാനെ സാധിച്ചുള്ളൂ. എന്നാല്‍ തൊട്ടടുത്ത പന്തില്‍ വീണ്ടും സിക്‌സടിച്ച് ഉര്‍വില്‍ ചെപ്പോക്കില്‍ ‘സിക്‌സര്‍ മഴ’ പെയ്യിച്ചുകൊണ്ടേയിരുന്നു. മുഹമ്മദ് ഷമി എറിഞ്ഞ ഏഴാം ഓവറിലെ ആദ്യ പന്തില്‍ ഉര്‍വിലിന് റണ്‍സ് നേടാനായില്ല. എന്നാല്‍ രണ്ടാം പന്തില്‍ സിക്‌സടിച്ച് ഉര്‍വില്‍ ഷമിക്കും പ്രഹരം നല്‍കി. മൂന്നാം പന്തില്‍ സിംഗിള്‍. തുടര്‍ന്ന് ആ ഓവറിലെ അവസാന പന്തിലാണ് താരത്തിന് സ്‌ട്രൈക്ക് ലഭിക്കുന്നത്. ആ പന്തിലും സിംഗിളടിച്ച് ഉര്‍വില്‍ അര്‍ധ സെഞ്ചുറി സ്വന്തമാക്കി.

അച്ഛന് സമ്മാനം

ദിസ് ഈസ് ഫോര്‍ യു പപ്പ

അര്‍ധ സെഞ്ചുറി നേടിയതിന് ശേഷം ഉര്‍വില്‍ നടത്തിയ ആഘോഷപ്രകടനവും ശ്രദ്ധേയമായി. പോക്കറ്റില്‍ നിന്നെടുത്ത ഒരു കടലാസ് കഷ്ണം ഉര്‍വില്‍ ഗാലറിക്ക് നേരെ ഉയര്‍ത്തി. അതില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു, ‘ദിസ് ഈസ് ഫോര്‍ യു പപ്പ’. അതെ, തന്റെ പിതാവിനാണ് ഉര്‍വില്‍ ആ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി സമര്‍പ്പിച്ചത്.

English Summary

Urvil Patel of Chennai Super Kings has equaled Yashasvi Jaiswal’s record for the fastest IPL half-century. He reached the fifty-run milestone in just 13 balls during a match against Lucknow Super Giants. Jaiswal originally set this record in the 2023 season while playing for Rajasthan Royals. Patel finished his explosive innings at Chepauk with 65 runs off 23 balls, including eight sixes.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്