Vaibhav Suryavanshi: 34 വർഷത്തിലെ റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവൻശിയും സംഘവും; ആദ്യ യൂത്ത് ടെസ്റ്റ് ബ്ലോക്ക്ബസ്റ്റർ

India Under 19 Team Records vs England: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അണ്ടർ 19 യൂത്ത് ടെസ്റ്റിൽ പിറന്നത് വിവിധ റെക്കോർഡുകൾ. 34 വർഷത്തെ റെക്കോർഡാണ് വൈഭവ് സൂര്യവൻശിയും സംഘവും തകർത്തത്.

Vaibhav Suryavanshi: 34 വർഷത്തിലെ റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവൻശിയും സംഘവും; ആദ്യ യൂത്ത് ടെസ്റ്റ് ബ്ലോക്ക്ബസ്റ്റർ

വൈഭവ് സൂര്യവൻശി

Published: 

18 Jul 2025 15:14 PM

34 വർഷത്തെ റെക്കോർഡ് തകർത്ത് ഇന്ത്യയുടെ അണ്ടർ 19 ടീം. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ ആദ്യ ടെസ്റ്റിലാണ് റെക്കോർഡ് തകർന്നത്. 16 വയസുകാരൻ വൈഭവ് സൂര്യവൻശി ഉൾപ്പെട്ട ഇന്ത്യൻ ടീമും ഇംഗ്ലണ്ട് ടീമും കൂടി ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളിലായി അടിച്ചെടുത്തത് 1497 റൺസാണ്. 34 വർഷത്തിനിടെ ഒരു ഒരു ടെസ്റ്റ് മത്സരത്തിൽ രണ്ട് ടീമുകളും കൂടി അടിച്ചെടുക്കുന്ന ഏറ്റവും ഉയർന്ന റൺസാണിത്.

34 വർഷങ്ങൾക്ക് മുൻപ് 1991ലായിരുന്നു മുൻപത്തെ റെക്കോർഡ് പിറന്നത്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ കെംസ്ഫീൽഡിൽ നടന്ന യൂത്ത് ടെസ്റ്റ് മത്സരത്തിൽ ആകെ പിറന്നത് 1430 റൺസ്. ഇതോടൊപ്പം, മത്സരത്തിൽ ആകെ ഇരു ടീമുകളും ചേർന്ന് അടിച്ച സിക്സുകളുടെ എണ്ണത്തിലും റെക്കോർഡ് പിറന്നു. ഇരു ടീമുകളും ചേർന്ന് 15 സിക്സുകളാണ് അടിച്ചത്. രണ്ട് ഇന്നിംഗ്സുകളിലായി ഇന്ത്യ 10 സിക്സറുകൾ ഉൾപ്പെടെ 748 റൺസടിച്ചപ്പോൾ ഇംഗ്ലണ്ട് അഞ്ച് സിക്സറുകൾ ഉൾപ്പെടെ 705 റൺസ് നേടി.

Also Read: India vs England: ‘നാലാം ടെസ്റ്റിൽ ബുംറ കളിക്കുന്നതിനെപ്പറ്റിയുള്ള തീരുമാനം ഇങ്ങനെ’; വൻ അപ്ഡേറ്ററിയിച്ച് പരിശീലകൻ

മത്സരം സമനില ആയിരുന്നു. ഒന്നാം ഇന്നിംഗ്സിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 540 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 439 റൺസിന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ 248 റൺസ് നേടുന്നതിനിടെ ഇന്ത്യ ഓൾ ഔട്ടായപ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 270 റൺസെടുത്തുനിൽക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജൂലായ് 20ന് ആരംഭിക്കും. കെംസ്ഫീൽഡിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക. ചെന്നൈ സൂപ്പർ കിംഗ്സ് താരം ആയുഷ് മാത്രെ ആണ് ഇന്ത്യയുടെ ക്യാപ്റ്റൻ.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ