AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Israel-Iran Conflicts: ഈ മരണത്തിന് പ്രതികാരം ചെയ്തിരിക്കും; സുരക്ഷാ മേധാവി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍

Iran National Security Chief Ali Larijani Death: ഇറാന്റെ പുരോഗതിക്കും ഇസ്ലാമിക വിപ്ലവത്തിനും വേണ്ടി ഒരു ജീവിതകാലം മുഴുവന്‍ നീണ്ടുനിന്ന പോരാട്ടം നടത്തിയതിന് ശേഷം, അദ്ദേഹം ഒടുവില്‍ തന്റെ ദീര്‍ഘകാല അഭിലാഷം നേടിയിരിക്കുന്നു.

Israel-Iran Conflicts: ഈ മരണത്തിന് പ്രതികാരം ചെയ്തിരിക്കും; സുരക്ഷാ മേധാവി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍
അലി ലാരിജാനിImage Credit source: PTI
Shiji M K
Shiji M K | Published: 18 Mar 2026 | 06:15 AM

ടെഹ്‌റാന്‍: വ്യോമാക്രമണത്തില്‍ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് പിന്നാലെ മരണം സ്ഥിരീകരിച്ച് ഇറാന്‍. ലാരിജാനിയുടെ മരണത്തില്‍ പ്രതികാരം ചെയ്തിരിക്കുമെന്ന് ഇറാന്‍ പ്രതിജ്ഞയെടുത്തു. രക്തസാക്ഷികളുടെ ശുദ്ധമായ ആത്മാക്കള്‍ ദൈവത്തിന്റെ നിതീമാനായ ദാസനായ അലി ലാരിജാനിയുടെ ആത്മാവിനെ സ്വീകരിച്ചുവെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

ഇറാന്റെ പുരോഗതിക്കും ഇസ്ലാമിക വിപ്ലവത്തിനും വേണ്ടി ഒരു ജീവിതകാലം മുഴുവന്‍ നീണ്ടുനിന്ന പോരാട്ടം നടത്തിയതിന് ശേഷം, അദ്ദേഹം ഒടുവില്‍ തന്റെ ദീര്‍ഘകാല അഭിലാഷം നേടിയിരിക്കുന്നു. ദൈവ വിളിക്ക് ഉത്തരം നല്‍കി, സേവനത്തിന്റെ പെരുമയില്‍ രക്തസാക്ഷിത്വത്തിന്റെ മധുരം മാന്യമായി നുകര്‍ന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ലാരിജാനിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍, ലാരിജാനിയുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ലാരിജാനിയുടെ മരണം കയ്‌പേറിയ അനുഭവമാണ് സമ്മാനിക്കുന്നതെന്ന് അനുശോചന പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.

ഇറാനിലെ ബുഷെഹര്‍ ആണവ നിലയത്തിന് സമീപവും ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തി. എന്നാല്‍ സംഭവത്തില്‍ ആണവ നിലയത്തിനോ ആളുകള്‍ക്കോ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇറാന്‍ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ പബ്ലിക് ഡിപ്ലോമസി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പറയുന്നത്.

Also Read: Benjamin Netanyahu: ആ നെതന്യാഹു തന്നെയാണോ, ഈ നെതന്യാഹു? ആകെ മൊത്തം കണ്‍ഫ്യൂഷന്‍; കാരണം കയ്യിലുള്ള കാപ്പി

അതേസമയം, ഇസ്രായേലിലെ ടെല്‍ അവീവിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നുണ്ടെന്നും വ്യാപകമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും എഎഫ്പി റിപ്പോര്‍ട്ടിലുണ്ട്.

Follow Us