ഫാൻസ് കോഹ്ലിക്കും ധോണിക്കും പിന്നാലെയാകാം, ചരിത്രം ഇനി അ‌വൾക്കൊപ്പം! T20 റെക്കോഡുമായി ഹർമൻപ്രീത് കൗർ

Women's T20WC 2026 India vs South Africa match: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാൻ ഇറങ്ങുമ്പോൾ ഇന്ത്യയെക്കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടം കൂടിയാണ്. 200 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ക്രിക്കറ്റ് താരം എന്ന റെക്കോഡ് ഇന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ പേരിൽ കുറിക്കപ്പെടും. പുരുഷ- വനിതാ ക്രിക്കറ്റ് താരങ്ങളിൽ വച്ച് ഇതാദ്യമായാണ് ഒരാൾ 200 ടി20 മത്സരങ്ങൾ കളിക്കുന്നത്.

ഫാൻസ് കോഹ്ലിക്കും ധോണിക്കും പിന്നാലെയാകാം, ചരിത്രം ഇനി അ‌വൾക്കൊപ്പം! T20 റെക്കോഡുമായി ഹർമൻപ്രീത് കൗർ

India Vs South Africa New Record Awaits Harmanpreet

Published: 

21 Jun 2026 | 11:00 AM

മാഞ്ചസ്റ്റർ: വനിതാ ടി20 ലോകകപ്പിൽ (ICC Women’s T20WC 2026) ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാൻ ഇറങ്ങുമ്പോൾ ഇന്ത്യയെക്കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടം കൂടിയാണ്. 200 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ക്രിക്കറ്റ് താരം എന്ന റെക്കോഡ് ഇന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ പേരിൽ കുറിക്കപ്പെടും. പുരുഷ- വനിതാ ക്രിക്കറ്റ് താരങ്ങളിൽ വച്ച് ആദ്യമായാണ് ഒരാൾ 200 ടി20 മത്സരങ്ങൾ കളിക്കുന്നത്. പൊതുവിൽ ക്രിക്കറ്റിൽ ആധിപത്യം പുരുഷന്മാർക്കാണ്, കൂടുതൽ പ്രശസ്തി ലഭിക്കുന്നതും അ‌ംഗീകാരങ്ങൾ ലഭിക്കുന്നതും സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുന്നതും പുരുഷ ക്രിക്കറ്റ് താരങ്ങൾക്കാണ്. കോഹ്ലിയും രോഹിത്തും ധോണിയും അ‌ടക്കമുള്ള താരങ്ങൾക്ക് പിന്നാലെയാണ് ഫാൻസ്, എന്നാൽ ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ കളിച്ച താരം എന്ന ചരിത്രം ഇനി ‘അ‌വൾ’ക്കൊപ്പമാണ്, ഹർമൻപ്രീത് കൗറിനൊപ്പം!

വനിതാ ടി20 ലോകകപ്പിൽ ഇന്ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ വച്ചാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടുന്നത്. ഈ നിർണായക ഗ്രൂപ്പ് മത്സരത്തിൽ ടോസിനായി മൈതാനത്തേക്ക് ഇറങ്ങിയതോടെയാണ് ഹർമൻപ്രീത് ഈ അപൂർവ്വ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ജയത്തോടെ തന്റെ റെക്കോഡ് നേട്ടം ആഘോഷമാക്കാൻ ഹർമൻ പ്രീതിന് കഴിയുമോയെന്നാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്.

Also Read: ഒടുവിൽ ജർമ്മനി പൊട്ടിച്ചിരിച്ചു! ഐവറി കോസ്റ്റിനെതിരേ ത്രില്ലർ ജയം; ഇരട്ട ഗോളുമായി ഡെനിസ്

ലോകകപ്പിൽ തുടങ്ങിയ 17 വർഷ കരിയർ

2009-ൽ ഇംഗ്ലണ്ടിൽ നടന്ന പ്രഥമ വനിതാ ടി20 ലോകകപ്പിലൂടെയാണ് ഹർമൻപ്രീത് തന്റെ അന്താരാഷ്ട്ര ടി20 കരിയർ ആരംഭിക്കുന്നത്. കൃത്യം 17 വർഷങ്ങൾക്കിപ്പുറം മറ്റൊരു ടി20 ലോകകപ്പ് വേദിയിൽ വച്ച്, അ‌തും ഇംഗ്ലണ്ടിൽ വെച്ചുതന്നെ ഹർമൻപ്രീത് ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഒരു നാഴികക്കല്ല് പിന്നിട്ടു എന്നത് കാലം കാത്തുവച്ച സർ​​പ്രൈസായി.

ഇന്ത്യയിൽ ഹർമൻ പ്രീത് കഴിഞ്ഞാൽ ഏറ്റവുമധികം ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം രോഹിത് ശർമയാണ് (159). ലോകക്രിക്കറ്റിലെ കാര്യമെടുത്താൽ, ന്യൂസിലൻഡ് വനിതാ താരം സൂസി ബേറ്റ്സ് (184) ആണ് ഹർമൻപ്രീതിന് പിന്നിൽ ഏറ്റവും കൂടുതൽ മത്സരങ്ങളുടെ കാര്യത്തിൽ രണ്ടാമതുള്ളത്. ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ കളിച്ചതിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലും വനിതകളാണ് ഉള്ളത് എന്നതും ശ്രദ്ധേയമാണ്.

17 വർഷം മുൻപ് ലോകകപ്പിലൂടെ അ‌രങ്ങേറിയ ഹർമൻപ്രീത് ഇന്ന് ഇന്ത്യൻ വനിതാ ടീമിന്റെ സൂപ്പർ ക്യാപ്റ്റൻ ആണ്. മികച്ച ബാറ്റിംഗ് ശൈലിയും ആക്രമണാത്മക ക്യാപ്റ്റൻസിയും കൊണ്ട് ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ നായികയായി ഹർമൻപ്രീത് മാറി. മുംബൈ ഇന്ത്യൻസിനെ വിമെൻസ് പ്രീമിയർ ലീഗ് (WPL) കിരീടത്തിലേക്ക് നയിച്ചതും അടുത്തിടെ ഇന്ത്യയെ ഏകദിന ലോകകപ്പ് ജേതാക്കളാക്കിയതും ഹർമൻപ്രീതിന്റെ കരിയറിലെ തിളക്കമുള്ള അധ്യായങ്ങളാണ്.

പിച്ച് റിപ്പോർട്ട്

ഇന്നത്തെ ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം നടക്കുന്ന മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് പിച്ച് പൊതുവെ ബാറ്റിംഗിനെ തുണയ്ക്കുന്ന കടുപ്പമേറിയ പിച്ചാണ്. തുടക്കത്തിൽ ഫാസ്റ്റ് ബൗളർമാർക്ക് നല്ല പേസും ബൗൺസും ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ സെറ്റായാൽ ബാറ്റർമാർക്ക് ഇവിടെ വലിയ സ്കോർ കണ്ടെത്താനാകും. ഇന്ത്യൻ സമയം രാത്രി 7:00 മണിക്കാണ് മത്സരം.

സാധ്യതാ പ്ലേയിംഗ് ഇലവൻ

ഇന്ത്യ: ഹർമൻപ്രീത് കൗർ (C), സ്മൃതി മന്ദാന, ഷഫാലി വർമ്മ, യസ്തിക ഭാട്ടിയ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (WK), ദീപ്തി ശർമ്മ, രാധ യാദവ്/പ്രേമ റാവത്ത്, ശ്രീ ചരണി, ക്രാന്തി ഗൗഡ്, നന്ദിനി ശർമ്മ. ദക്ഷിണാഫ്രിക്ക: ലോറ വോൾവാർട്ട് (C), സുനെ ലൂസ്, ആ നേരി ഡെർക്സെൻ, മരിസാൻ കാപ്പ്, നാദിൻ ഡി ക്ലെർക്ക്, ക്ലോ ട്രയോൺ, കെയ്‌ല റെയ്‌നെകെ, സിനാലോ ജാഫ്ത (WK), ഷബ്നിം ഇസ്മായിൽ, അയാബോംഗ ഖാക്ക, നോൺകുലുലേകോ മ്ലാബ.

English Summary

India will be looking to make history as they face South Africa in the Women’s T20 World Cup today. Indian captain Harmanpreet Kaur will become the first cricketer to play 200 T20 matches today. This is the first time that a cricketer, both male and female, has played 200 T20 matches. The match will be played at 7:00 PM IST.

Follow Us
PCOD ഉള്ളവർ പതിവായി ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ