ഒടുവിൽ ജർമ്മനി പൊട്ടിച്ചിരിച്ചു! ഐവറി കോസ്റ്റിനെതിരേ ത്രില്ലർ ജയം; ഇരട്ട ഗോളുമായി ഡെനിസ്
FIFA World Cup 2026- Germany VS Ivory Coast: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇ- യിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഐവറി കോസ്റ്റിനെതിരേ 2-1 ന്റെ ത്രില്ലർ ജയം സ്വന്തമാക്കി ജർമ്മനി. കഴിഞ്ഞ മത്സരത്തിൽ കുഞ്ഞൻ ടീമായ ക്യൂറാസാവോയെ 7-1ന് പരാജയപ്പെടുത്തിയതിന്റെ തിളക്കവുമായി കളിക്കാനിറങ്ങിയ ജർമ്മനി ഏറെ വെള്ളംകുടിപ്പിച്ച ശേഷം അതിനാടകീയമായി ഇൻജുറി ടൈമിലെ ഗോൾ നേട്ടത്തോടെയാണ് വിജയം ഉറപ്പിച്ചത്. ഇരട്ടഗോളുമായി ഡെനിസ് ഉൺഡവ് ജർമ്മൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. രണ്ടാം ജയത്തോടെ ഗ്രൂപ്പ് ഇയിൽ നിന്ന് ജർമനി നോക്കൗട്ടിലെത്തി.
ടൊറന്റോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇ- യിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഐവറി കോസ്റ്റിനെതിരേ 2-1 ന്റെ ത്രില്ലർ ജയം സ്വന്തമാക്കി ജർമ്മനി. കഴിഞ്ഞ മത്സരത്തിൽ കുഞ്ഞൻ ടീമായ ക്യൂറാസാവോയെ 7-1ന് പരാജയപ്പെടുത്തിയതിന്റെ തിളക്കവുമായി കളിക്കാനിറങ്ങിയ ജർമ്മനി ഏറെ വെള്ളംകുടിപ്പിച്ച ശേഷം അതിനാടകീയമായി ഇൻജുറി ടൈമിലെ ഗോൾ നേട്ടത്തോടെയാണ് വിജയം ഉറപ്പിച്ചത്. ഇരട്ടഗോളുമായി ഡെനിസ് ഉൺഡവ് ജർമ്മൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. രണ്ടാം ജയത്തോടെ ഗ്രൂപ്പ് ഇയിൽ നിന്ന് ജർമനി നോക്കൗട്ടിലെത്തി. 2014 ലോകകപ്പ് നേടിയ ശേഷം ഇതാദ്യമായാണ് ജർമനിക്ക് നോക്കൗട്ടിലേക്ക് കടക്കാനാകുന്നത്.
ആക്രമണങ്ങളെ പ്രതിരോധിക്കുക, അവസരം കിട്ടുമ്പോൾ ആക്രമിക്കുക എന്ന തന്ത്രവുമായാണ് ഐവറി കോസ്റ്റ് കളത്തിലിറങ്ങിയത്. എതിരാളികളുടെ തന്ത്രങ്ങൾ തകർത്ത് തുടക്കത്തിൽ മികച്ച നീക്കങ്ങൾ ജർമ്മനിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. 10-ാം മിനിറ്റിൽ ക്യാപ്റ്റൻ ജോഷ്വാ കിമ്മിഷ് ബോക്‌സിലേക്ക് നൽകിയ പാസിൽ നിന്നുള്ള കായ് ഹാവെർട്‌സിന്റെ ഹെഡർ ഐവറി കോസ്റ്റ് ഗോളി യഹിയ ഫൊഫാന നെടുനീളൻ ഡൈവിലൂടെ രക്ഷപ്പെടുത്തി. പിന്നീട് 38-ാം മിനിറ്റിൽ കായ് ഹാവർറ്റ്സ് പന്ത് വലയിലെത്തിച്ചെങ്കിലും ജമാൽ മുസിയാല യുടെ ഫൗൾ കാരണം അതും അനുവദിക്കപ്പെട്ടില്ല.
Also Read: മെസിക്ക് റെഡ് കാർഡ് കൊടുത്തില്ല! റഫറിയെ വിടാതെ അൾജീരിയ; ഫിഫയ്ക്ക് പരാതി
പിന്നീട് 30-ാം മിനിറ്റിലാണ് കളി തീരും വരെ ജർമ്മനിയെ ഭയപ്പെടുത്തിയ ആ ഐവറി കോസ്റ്റ് ഗോൾ പിറന്നത്. ഇടതു വിങ്ങിൽ നിന്ന് യാൻ ഡിയോമാൻഡേ നൽകിയ ക്രോസിൽ നിന്നുള്ള അമാദ് ഡിയാല്ലോയുടെ ഷോട്ട് ഗോൾകീപ്പർ മാനുവൽ നൂയർ തടഞ്ഞു. എന്നാൽ റീബൗണ്ട് വന്ന പന്ത് പിന്നാലെയെത്തിയ ഫ്രാങ്ക് കെസ്സിയെ ജർമ്മൻ വലയിലെത്തിക്കുകയായിരുന്നു, സ്കോർ ഐവറി കോസ്റ്റ് 1- ജർമ്മനി 0.
ഗോൾ വീണതോടെ തിരിച്ചടിക്കാനുള്ള ജർമ്മൻ നീക്കങ്ങൾ സജീവമായി, എന്നാൽ മറുഭാഗത്ത് ഐവറി കോസ്റ്റാകട്ടെ പ്രതിരോധം കൂടുതൽ ശക്തമാക്കി, അതോടെ ജർമ്മനിക്ക് സമനില ഗോൾ നേടാനായില്ല. ഒരു ഗോളിന് പിന്നിൽ നിൽക്കുന്ന നിലയിലാണ് ജർമ്മനിക്ക് ആദ്യ പകുതി അവസാനിപ്പിക്കേണ്ടി വന്നത്. രണ്ടാം പകുതിയിലും ഗോളിനായി ജർമനി കടുത്ത സമ്മർദ്ദം ചെലുത്തി, ഒടുവിൽ 68-ാം മിനിറ്റിൽ ആശ്വാസമായി സമനില ഗോൾ നേടി.
68-ാം മിനിറ്റിൽ നാദിം അമിരി നൽകിയ ക്രോസ് സ്വീകരിച്ച് ഡെനിസ് ഉൺഡവ് ഒരു ഉഗ്രൻ വോളിയിലൂടെ ജർമനിക്കു വേണ്ടി ഗോൾ മടക്കി. അതോടെ തോൽവിയുടെ ഭീതിയിൽ നിന്ന് സമനിലയുടെ ആശ്വാസത്തിലേക്ക് ജർമ്മനി എത്തി. പിന്നീട് വിജയമുറപ്പിക്കാനുള്ള ഗോളിനായി ഇരുടീമുകളും ആഞ്ഞ് പരിശ്രമിച്ചു. ഗോൾ നേടാനുള്ള രണ്ടിലേറെ സുവർണാവസരങ്ങൾ സ്വന്തം താരങ്ങൾ പാഴാക്കിയത് ഐവറി കോസ്റ്റിന് തിരിച്ചടിയായി.
89-ാം മിനിറ്റിൽ നിക്കോളാസ് പെപ്പെ നൽകിയ പാസ് സ്വീകരിച്ച സൈമൺ അഡിൻഗ്രയ്ക്ക് ജർമൻ ബോക്സിൽ പന്ത് നിയന്ത്രിക്കാൻ കഴിയാതെ പോയതോടെ ഐവറി കോസ്റ്റിന് ഒരു ഗോളാണ് നഷ്ടമായത്. പിന്നീട് 90+4-ാം മിനിറ്റിൽ ജർമ്മനിയുടെ വിജയഗോൾ നേടാനും ഡെനിസ് ഉൺഡവ് തന്നെ വേണ്ടിവന്നു. ഫെലിക്സ് നെമെച്ചാ നൽകിയ ഇൻസിസീവ് ത്രൂ പാസ് ബോക്സിനുള്ളിൽ സ്വീകരിച്ച ഡെനിസ് ഉൺഡവ്, തിരിഞ്ഞുനിന്ന് ഒരു ക്ലിനിക്കൽ ഷോട്ടിലൂടെ ഐവറി കോസ്റ്റ് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
ഒരുഘട്ടത്തിൽ ഗോൾ നേടാനാകാതെ പിന്നിൽ നിൽക്കുകയും, മറ്റൊരു ഘട്ടത്തിൽ സമനിലയിൽ പിരിയുകയും ചെയ്യുമെന്ന് കരുതിയ ഘട്ടത്തിൽ നിന്ന് വിജയത്തിനായുള്ള തുടർശ്രമങ്ങൾ നടത്തി ഒടുവിൽ ഇൻജുറി ടൈമിലെ ഗോൾ നേട്ടവുമായി മൊത്തത്തിൽ ത്രില്ലർ മത്സരമാണ് ജർമ്മനി കാഴ്ചവച്ചത്. മറുഭാഗത്ത് ജർമ്മനിയെ അട്ടിമറിക്കുമെന്ന തോന്നലുണ്ടാക്കിയ ഐവറി കോസ്റ്റും മികച്ചുനിന്നു, പ്രത്യേകിച്ച് ഗോളെന്നുറച്ച ജർമനിയുടെ ചില ഷോട്ടുകൾ രക്ഷപ്പെടുത്തിയ ഐവറി കോസ്റ്റ് ഗോളി യഹിയ ഫൊഫാന.
English Summary
Germany secured a thrilling 2-1 win over Ivory Coast in their FIFA World Cup Group E group stage match. Denis Undaw scored twice to help Germany to a 2-1 victory. With their second win, Germany advanced to the knockout stages of Group E. This is the first time Germany has reached the knockout stages since winning the 2014 World Cup.