AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

FIH Hockey World Cup 2026: പാകിസ്ഥാനൊക്കെ തീര്‍ന്നു! ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

India vs Pakistan Hockey World Cup match result: ലോകകപ്പ് ഹോക്കിയിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാനെ 5-3 ന് തകര്‍ത്ത് ഇന്ത്യ അടുത്ത റൗണ്ടില്‍ പ്രവേശിച്ചു. ആദ്യ ക്വാർട്ടറിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗും അഭിഷേകും ചേർന്നാണ് ഇന്ത്യയുടെ ഗോൾ വേട്ട ആരംഭിച്ചത്.

FIH Hockey World Cup 2026: പാകിസ്ഥാനൊക്കെ തീര്‍ന്നു! ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
India vs Pakistan HockeyImage Credit source: Hockey India Facebook
Jayadevan AM
Jayadevan AM | Updated On: 19 Aug 2026 | 09:11 PM

ലോകകപ്പ് ഹോക്കിയിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാനെ 5-3 ന് തകര്‍ത്ത് ഇന്ത്യ അടുത്ത റൗണ്ടില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ അടുത്ത റൗണ്ടിലെത്തിയത്. ഇംഗ്ലണ്ടാണ് ഒന്നാമത്. ആദ്യ ക്വാർട്ടറിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗും അഭിഷേകും ചേർന്നാണ് ഇന്ത്യയുടെ ഗോൾ വേട്ട ആരംഭിച്ചത്. അഞ്ചാം മിനിറ്റിൽ ഇന്ത്യയ്ക്ക് ലഭിച്ച ആദ്യ പെനാൽറ്റി കോർണർ  ഡ്രാഗ് ഫ്ലിക്കിലൂടെ താഴത്തെ വലത് മൂലയിലേക്ക് അടിച്ചുകയറ്റി ഹർമൻപ്രീത് സിംഗ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടു. ആറ് മിനിറ്റിനുശേഷം, ഇടത് വശത്തുകൂടി മുന്നേറി നടത്തിയ ഡ്രിബ്ലിംഗിലൂടെ അഭിഷേക് ഇന്ത്യയുടെ രണ്ടാം ഗോൾ നേടി.

രണ്ടാം ക്വാർട്ടറിൽ ഹർമൻപ്രീത് വീണ്ടും ലക്ഷ്യം കണ്ടതോടെ ഇന്ത്യ 3-0 ന് മുന്നിലെത്തി. എന്നാൽ ഹന്നാൻ ഷാഹിദിലൂടെ പാകിസ്ഥാൻ ഒരു ഗോൾ തിരിച്ചടിച്ചു. എന്നാല്‍ അഭിഷേക് വീണ്ടും കല കുലുക്കിയതോടെ ഇന്ത്യ ലീഡ് നില 4-1 ആക്കി.

ആകെ 4 ഗോളുകളാണ് രണ്ടാം ക്വാര്‍ട്ടറില്‍ പിറന്നത്. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. സുഫ്യാന്‍ ഖാനാണ് പാകിസ്ഥാന്റെ രണ്ടാം ഗോള്‍ നേടിയത്. മൂന്നാം ക്വാർട്ടറിൽ ലഭിച്ച പെനാൽറ്റി സ്ട്രോക്ക് യാതൊരു പിഴവും കൂടാതെ ഹാർദിക് സിംഗ് ഗോളാക്കി മാറ്റിയതോടെ ഇന്ത്യ 5-2 ന് വീണ്ടും മുന്നിലെത്തി. അവസാന ക്വാര്‍ട്ടറില്‍ ഷാഹിദ് വീണ്ടും ഗോളടിച്ചതോടെ പാകിസ്ഥാന്‍ ആകെ ഗോള്‍ നേട്ടം മൂന്നാക്കി.

സ്കോർ 5-3 ആയതോടെ പാകിസ്ഥാൻ വീണ്ടും സർവ്വശക്തിയുമെടുത്ത് ആക്രമിച്ചു കളിക്കാൻ തുടങ്ങി. ഇത് മത്സരത്തിന്റെ അവസാന നിമിഷങ്ങളെ നാടകീയമാക്കിയെങ്കിലും പ്രതിരോധം ഉറപ്പിച്ചു നിർത്തി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

Also Read: ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം! ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ ആറ് ഗോളിന് തകർത്ത് ഇന്ത്യൻ വനിതകൾ

നിര്‍ണായക മത്സരം

കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ വഴങ്ങിയ തോല്‍വിയെ തുടര്‍ന്ന് ഇന്ത്യയ്ക്ക് പാകിസ്ഥാനെതിരായ മത്സരം ഏറെ നിര്‍ണായകമായിരുന്നു. പാകിസ്ഥാനെതിരെ തോറ്റിരുന്നെങ്കില്‍ ഇന്ത്യ പുറത്താകുമായിരുന്നു. മത്സരം സമനിലയില്‍ കലാശിച്ചാല്‍ പോലും മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ ആശ്രയിച്ച് മാത്രമാകുമായിരുന്നു മുന്നോട്ടുപോക്ക്.

ഇന്ത്യയ്‌ക്കെതിരായ മത്സരം പാകിസ്ഥാനും നിര്‍ണായകമായിരുന്നു. ഈ തോല്‍വിയോടെ പാകിസ്ഥാന്‍ ലോകകപ്പ് ഹോക്കിയില്‍ നിന്ന് പുറത്തായി. അതേസമയം, മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് വെയില്‍സിനെ 8-2 ന് കീഴടക്കി. രണ്ടാം റൗണ്ടില്‍ ഇന്ത്യയ്ക്കും, ഇംഗ്ലണ്ടിനും പുറമെ നെതര്‍ലന്‍ഡ്‌സ്, അര്‍ജന്റീന അല്ലെങ്കില്‍ ന്യൂസിലന്‍ഡ് ടീമുകളും മാറ്റുരയ്ക്കും.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വെയില്‍സിനെ ഇന്ത്യ 3-1 ന് തകര്‍ത്തിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റു. ആദ്യ പകുതിയിൽ 2-1 ന് മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് അപ്രതീക്ഷിത തോല്‍വി നേരിട്ടത്.

നിക്കോളാസ് ബന്ദുരാക്കിന്റെ ഗോളിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡെടുത്തത്. ഹർമൻപ്രീത് സിംഗും ദിൽപ്രീത് സിംഗും ചേർന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. എന്നാല്‍ സ്റ്റുവർട്ട് റഷ്മിയറും ഹെൻറി ക്രോഫ്റ്റും ഗോളുകളടിച്ച് ഇംഗ്ലണ്ടിനെ മുന്നിലെത്തിക്കുകയായിരുന്നു. ബന്ദുരാക്കിന്റെ രണ്ടാം ഗോളില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി.

English Summary

India beat Pakistan 5-3 in the Hockey World Cup. This victory secured India’s spot in the next round. India continues to dominate their rivals in recent years. An inexperienced Pakistan team struggled throughout the tournament.

Follow Us