”ബ്രസീലിനൊപ്പമുള്ള എന്റെ സമയം അവസാനിച്ചു”; വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് നെയ്മർ

Neymar officially announces retirement from Brazil: ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ പുറത്താകലിന് പിന്നാലെ വിരമിക്കൽ അ‌റിയിച്ച നെയ്മർ ജൂനിയർ ഇന്ന് തന്റെ വിരമിക്കൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോപ്പ സുഡാമേരിക്കാനയിൽ സാൻറോസ് 4-2ന് വെനിസ്വേലൻ ക്ലബ്ബായ യൂണിവേഴ്സിഡാഡ് സെൻട്രലിനെ തോൽപ്പിച്ച മത്സരത്തിന് ശേഷമാണ് ബ്രസീൽ ടീമിൽ നിന്നുള്ള തന്റെ വിരമിക്കൽ നെയ്മർ ആവർത്തിച്ചത്.

ബ്രസീലിനൊപ്പമുള്ള എന്റെ സമയം അവസാനിച്ചു; വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് നെയ്മർ

Neymar Officially Announces Retirement From Brazil

Published: 

29 Jul 2026 | 07:21 PM

റിയോ ഡി ജനീറോ: ആരാധകരുടെ വികാരമായ ആ മഞ്ഞക്കുപ്പായം അ‌ണിഞ്ഞ് ഗാലറികളെ ആവേശം കൊള്ളിക്കാൻ ഇനി നെയ്മർ ഇല്ല. ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ പുറത്താകലിന് പിന്നാലെ വിരമിക്കൽ അ‌റിയിച്ച നെയ്മർ ജൂനിയർ (Neymar Jr.) ഇന്ന് തന്റെ വിരമിക്കൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോപ്പ സുഡാമേരിക്കാനയിൽ സാൻറോസ് 4-2ന് വെനിസ്വേലൻ ക്ലബ്ബായ യൂണിവേഴ്സിഡാഡ് സെൻട്രലിനെ തോൽപ്പിച്ച മത്സരത്തിന് ശേഷമാണ് ബ്രസീൽ ടീമിൽ നിന്നുള്ള തന്റെ വിരമിക്കൽ നെയ്മർ ആവർത്തിച്ചത്. ഇതോടെ നെയ്മർ തിരിച്ചുവരും എന്ന് ആഗ്രഹിച്ച ആരാധകരുടെ പ്രതീക്ഷകൾ ഏറെക്കെുറെ അ‌സ്തമിച്ചു.

ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ വശ്യത ആവാഹിച്ച കളി​ശൈലിയുമായി ബ്രസീൽ ഫുട്ബോളിന്റെ നെടുംതൂണായിരുന്നു ഈ മുപ്പത്തിനാലുകാരൻ. ബ്രസീലിയൻ ഫുട്ബോളിലെ സുന്ദരമായ സാംബ താളവും അസാധാരണമായ ഡ്രിബ്ലിംഗ് മികവും നെയ്മറെ ആരാധകർക്ക് പ്രിയപ്പെട്ട താരമാക്കി മാറ്റി. ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന പെലെയുടെ റെക്കോർഡ് ഉൾപ്പെടെ നെയ്മർ മറികടന്നിരുന്നു.

Also Read: 4 ലോകകപ്പുള്ള ടീം, 3 തവണയായി യോഗ്യത പോലുമില്ല; ഇറ്റലിയെ കരകയറ്റാൻ റോബർട്ടോ മാൻചീനി തിരിച്ചെത്തി

കാനറിപ്പടയുടെ മഞ്ഞക്കുപ്പായത്തിൽ ഇനിയൊരിക്കലും താൻ കളത്തിലിറങ്ങില്ലെന്ന് നെയ്മർ വ്യക്തമാക്കി. ബ്രസീൽ ദേശീയ ടീമിനൊപ്പമുള്ള തന്റെ അധ്യായം ഇവിടെ അവസാനിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. സാമ്പാ ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും ഉൾക്കൊണ്ട് രാജ്യത്തിനായി കളിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. എന്റെ രാജ്യത്തിനായി കപ്പിലുയർത്താൻ സാധിച്ചില്ലെങ്കിലും, രാജ്യത്തിന്റെ സ്നേഹം എനിക്ക് എന്നും കൂട്ടിനുണ്ടാകും. വിടപറയാൻ സമയമായി” – എന്ന് നെയ്മർ വികാരാധീനനായി കുറിച്ചു.

”ഞാൻ ചരിത്രം കുറിച്ചു, അതിൽ ഏറെ സന്തോഷവാനാണ്. ബ്രസീലിൻറെ മഞ്ഞക്കുപ്പായത്തിനായി എൻറെ ജീവനും രക്തവും നൽകി ഞാൻ പൊരുതി. എന്നാൽ ഇനി ഞാനതിന് ആഗ്രഹിക്കുന്നില്ല” എന്നായിരുന്നു യൂണിവേഴ്സിഡാഡ് സെൻട്രലിനെ തോൽപ്പിച്ചശേഷം നെയ്മറുടെ പ്രതികരണം. 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളോടെ ബ്രസീൽ പുരുഷ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടത്തോടെയാണ് നെയ്മറുടെ ദേശീയ ടീമിലെ കരിയർ അവസാനിക്കുന്നത്.

ദേശീയ ടീമിൽ നിന്ന് വിരമിച്ചെങ്കിലും താരം ക്ലബ് ഫുട്ബോളിൽ തുടരും. 2013 ഫിഫ കോൺഫെഡറേഷൻസ് കപ്പ്, 2016 റിയോ ഒളിമ്പിക്സിൽ ബ്രസീലിന് ചരിത്രത്തിലാദ്യമായി സ്വർണ്ണ മെഡൽ എന്നിവയാണ് ദേശീയ ടീമിനൊപ്പം നെയ്മർ ​കൈവരിച്ച പ്രധാന നേട്ടങ്ങൾ. 2014, 2018, 2022 ലോകകപ്പുകളിൽ ബ്രസീലിന്റെ പ്രധാന താരമായിരുന്നു അ‌ദ്ദേഹം.

മികച്ച പ്രതിഭയുണ്ടെങ്കിലും പരുക്ക് നെയ്മറിന്റെ കരിയറിലുടനീളം അ‌ദ്ദേഹത്തെ വേട്ടയാടി. 2014-ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ സംഭവിച്ച നട്ടെല്ലിനേറ്റ ഗുരുതരമായ പരിക്കും, പിന്നീട് 2018, 2022 ലോകകപ്പുകളിലെ പുറത്താകലുകളും താരത്തെ അ‌ദ്ദേഹത്തെ നിരാശനാക്കിയിരുന്നു. ഏറ്റവുമൊടുവിൽ 2026 ലോകകപ്പിലും കാര്യമായ സംഭാവന ടീമിനായി നൽകാൻ കഴിയാതെ, ​നോർവേയ്‌ക്കെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിൽ തോറ്റ് പുറത്തായതിന് പിന്നാലെ നെയ്മർ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.

നെയ്മറുടെ ഫുട്ബോൾ കരിയറിലെ സുവർണ്ണകാലം 2013–2017 കാലഘട്ടത്തിൽ ബാഴ്സലോണയിൽ കളിച്ചപ്പോൾ ആയിരുന്നു. ലയണൽ മെസ്സി, ലൂയിസ് സുവാരസ് എന്നിവർക്കൊപ്പം നെയ്മർ കൂടി ചേർന്നപ്പോൾ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ ആക്രമണ ത്രയം MSN രൂപപ്പെട്ടു. ബാഴ്‌സലോണയ്‌ക്കൊപ്പം ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, കോപ്പ ഡെൽ റേ എന്നിവ നേടി നെയ്മർ ട്രെബിൾ (Treble) തികച്ചു. ബാഴ്‌സയ്‌ക്കായി 186 മത്സരങ്ങളിൽ നിന്ന് 105 ഗോളുകൾ നേടാൻ അ‌ദ്ദേഹത്തിനായിട്ടുണ്ട്.

English Summary

Neymar Jr., who announced his retirement following Brazil’s elimination from the FIFA World Cup, officially announced his retirement today. Neymar reiterated his retirement from the Brazil team after Santos’ 4-2 win over Venezuelan club Universidad Central in the Copa Sudamericana. “My time with Brazil is over,” he said.

Loading...
Unable to load recommendations.
Follow Us
Related Stories
Asian Games 2026: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രത്യേക മെനു; സമ്മാനം വേറെ, ഇതറിഞ്ഞോ നിങ്ങള്‍?
Abhishek Sharma: ‘ഒന്നില്‍ പിഴച്ചെന്ന് കരുതി ഞങ്ങളെ വിലയിരുത്തരുത്’; വിമര്‍ശകരുടെ വായടപ്പിച്ച് അഭിഷേക് ശര്‍മ
വിനീഷ്യസ് അധികനേരം ഇന്ത്യയില്‍ തുടരില്ല; റയല്‍ മാഡ്രിഡിന്റെ വിമാനം പറന്നെത്തും
മയാമിക്കായി 100-ാം ഗോളും കരിയറിലെ 48-ാം കിരീടവും ചൂടി മെസി; കാംപിയോൺസ് കപ്പ് ഇന്റർ മയാമിക്ക്
Lionel Messi: വിടവാങ്ങൽ മത്സരത്തിനായി മെസി വീണ്ടും അർജന്റീന ടീമിൽ; ഒക്ടോബർ 6-ന് ‘ദി ലാസ്റ്റ് ഡാൻസ്’
കൊല്‍ക്കത്തയിലല്ല, നമ്മുടെ കൊച്ചിയില്‍! ബ്രസീല്‍ ഇതിഹാസങ്ങള്‍ പന്തു തട്ടാന്‍ കേരളത്തിലേക്ക്
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഒരു ഗ്രാം സ്വര്‍ണം 35,000 രൂപയിലേക്ക്; പെട്ടെന്ന് തന്നെ വാങ്ങിച്ചോളൂ
ദിവസവും രാവിലെ രണ്ട് ഗ്രാമ്പു ചവച്ചാലുള്ള ഗുണങ്ങൾ!
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട