IND vs AUS: ‘എന്താ ബ്രോ, വിക്കറ്റൊന്നും കിട്ടുന്നില്ലേ’യെന്ന് കോൺസ്റ്റാസിൻ്റെ പരിഹാസം; ഖവാജയെ മടക്കി ‘കണ്ടോടാ’ എന്ന് ബുംറയുടെ മറുപടി

Sam Konstas Sledges Jasprit Bumrah : തന്നെ സ്ലെഡ്ജ് ചെയ്ത സാം കോൺസ്റ്റാസിന് ജസ്പ്രീത് ബുംറയുടെ കലക്കൻ മറുപടി. തന്നെ സ്ലെഡ്ജ് ചെയ്തതിന് ഖവാജയെ മടക്കിയാണ് ബുംറ മറുപടി നൽകിയത്. ഇതിൻ്റെ വിഡിയോ പ്രചരിക്കുന്നുണ്ട്.

IND vs AUS: എന്താ ബ്രോ, വിക്കറ്റൊന്നും കിട്ടുന്നില്ലേയെന്ന് കോൺസ്റ്റാസിൻ്റെ പരിഹാസം; ഖവാജയെ മടക്കി കണ്ടോടാ എന്ന് ബുംറയുടെ മറുപടി

സാം കോൺസ്റ്റാസ്, ജസ്പ്രീത് ബുംറ

Published: 

03 Jan 2025 | 03:38 PM

ബോർഡർ – ഗവാസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിന് ചൂടുപിടിയ്ക്കുന്നു. യുവതാരം സാം കോൺസ്റ്റാസും ജസ്പ്രീത് ബുംറയും തമ്മിലുള്ള വാക്കേറ്റമാണ് ആദ്യ ദിവസത്തിലെ ചർച്ച. ആദ്യ ദിനം ഇന്ത്യൻ ബാറ്റിംഗ് നിര (IND vs AUS) പതിവുപോലെ തകർന്ന്, ഓസ്ട്രേലിയ മറുപടി ബാറ്റിംഗിനെത്തുന്നത് വരെ കാര്യങ്ങൾ വളരെ സാധാരണയായി മുന്നോട്ടുപോയി. എന്നാൽ, ഓസ്ട്രേലിയൻ ഇന്നിംഗ്സിൽ, ആദ്യ ദിനത്തിലെ അവസാന ഓവറിൽ കളി മറ്റൊരു തലത്തിലെത്തി.

തൻ്റെ രണ്ടാം ഓവറിലെ അവസാന പന്തെറിയാൻ ബുംറ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെ കളി വൈകിക്കാൻ ഓസീസ് ഓപ്പണർ ഉസ്മാൻ ഖവാജ ശ്രമിച്ചു. ബുംറയുടെ ഓവർ ആദ്യ ദിവസത്തിലെ അവസാന ഓവറാക്കാനായിരുന്നു താരത്തിൻ്റെ ശ്രമം. ഇത് ബുംറയെ ചൊടിപ്പിച്ചു. ഖവാജയോട് തൻ്റെ അനിഷ്ടം പ്രകടിപ്പിച്ച ബുംറയെ സാം കോൺസ്റ്റാസ് ചൊറിഞ്ഞു. ‘എന്താ സഹോദരാ, വിക്കറ്റൊന്നും കിട്ടുന്നില്ലേ?’ എന്നതായിരുന്നു കോൺസ്റ്റാസിൻ്റെ പരിഹാസം. ഇത് സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു. ഇതിന് ബുംറ മറുപടിയും നൽകി. അവസാന പന്തിൽ ഖവാജയെ സ്ലിപ്പിൽ കെഎൽ രാഹുലിൻ്റെ കൈകളിലെത്തിച്ച ബുംറ ആഘോഷിക്കുന്നതിന് പകരം തിരിഞ്ഞ് കോൺസ്റ്റാസിനെ തുറിച്ചുനോക്കുകയായിരുന്നു. ഇതോടൊപ്പം സ്ലിപ്പിൽ നിന്നും മറ്റ് ക്ലോസ് ഇൻ പൊസിഷനിൽ നിന്നും ഇന്ത്യൻ താരങ്ങൾ ആക്രോശവുമായി കോൺസ്റ്റാസിനെ വട്ടമിട്ടു. ഒന്നും മിണ്ടാതെ തലതാഴ്ത്തി കോൺസ്റ്റാസ് പവലിയനിലേക്ക് മടങ്ങുകയും ചെയ്തു.

Also Read : IND vs AUS: സിഡ്നിയിലും ​താളം കണ്ടെത്താനാവാതെ ഇന്ത്യൻ ബാറ്റർമാർ, 185 റൺസിന് പുറത്ത്; ഖവാജയെ മടക്കി ബുമ്ര

മെൽബണിൽ നടന്ന നാലാം ടെസ്റ്റിലും കോൺസ്റ്റാസ് പലതവണ ഇന്ത്യൻ താരങ്ങളുമായി വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. മനപൂർവം ചൊറിയാൻ ശ്രമിച്ചുകൊണ്ടിരുന്ന താരം മെൽബൺ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ 60 റൺസ് നേടിയാണ് പുറത്തായത്. സ്കൂപ്പ് ഉൾപ്പെടെ ബുംറയ്ക്കെതിരെ അൺ ഓർത്തഡോക്സ് ഷോട്ടുകളുമായി ആക്രമിച്ചുകളിച്ച കോൺസ്റ്റാസ് പുറത്തായതിന് ശേഷം താൻ ഇനിയും ഇങ്ങനെ തന്നെ കളിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, മെൽബൺ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ താരം എട്ട് റൺസ് മാത്രമെടുത്ത് ബുംറയുടെ ഇരയായി മടങ്ങി. സിഡ്നി ടെസ്റ്റിൽ ബുംറയുടെ ആദ്യ പന്ത് തന്നെ സ്റ്റെപ്പൗട്ട് ചെയ്ത് ബൗണ്ടറി നേടി കോൺസ്റ്റാസ് തൻ്റെ നയം വ്യക്തമാക്കുകയും ചെയ്തു. വീണ്ടും പലതവണ ബുംറയ്ക്കെതിരെ സ്റ്റെപ്പൗട്ട് ചെയ്തെങ്കിലും ബൗണ്ടറി നേടാൻ കോൺസ്റ്റാസിന് കഴിഞ്ഞില്ല.

വൈറൽ വിഡിയോ കാണാം

മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 185 റൺസിന് ഓൾഔട്ടായി. 40 റൺസ് നേടി ഋഷഭ് പന്ത് ടോപ്പ് സ്കോറർ ആയപ്പോൾ രവീന്ദ്ര ജഡേജ (26), ജസ്പ്രീത് ബുംറ (22) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. ഓസ്ട്രേലിയയ്ക്കായി സ്കോട്ട് ബോളണ്ട് നാല് വിക്കറ്റ് വീഴ്ത്തി. നാല് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച ഓസ്ട്രേലിയ നിലവിൽ 2-1ന് പരമ്പരയിൽ മുന്നിലാണ്. രോഹിത് ശർമ്മയുടെ അഭാവത്തിൽ ബുംറ നായകനായ ആദ്യ ടെസ്റ്റ് മാത്രമാണ് ഇതുവരെ ഇന്ത്യ വിജയിച്ചത്. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലായിരുന്നു പരമ്പരയിലെ ആദ്യ മത്സരം. 295 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.

Loading...
Unable to load recommendations.
Follow Us
Related Stories
India vs Brazil: സാമ്പാ താളത്തിന് മുന്നില്‍ പൊരുതാനുറച്ച് ബ്ലൂ ടൈഗേഴ്‌സ്‌; ആവേശപ്പോരാട്ടത്തിന് ഇനി അധികം നാളുകളില്ല
Sanju Samson: സഞ്ജു സാംസണ്‍ ഇന്‍, വൈഭവ് ഔട്ട്; ടി20 പരമ്പര പ്ലെയിങ് ഇലവനില്‍ ചേട്ടനുണ്ടാകും
India vs Brazil: ബ്ലൂ ടൈഗേഴ്‌സിനെ നേരിടാനൊരുങ്ങി വിനീഷ്യസ് ജൂനിയറും സംഘവും; ഇന്ത്യയിലേക്ക് എത്തുന്ന കാനറിപ്പടയില്‍ ആരെല്ലാം?
Sanju Samson: സഞ്ജു സാംസൺ തിരിച്ചെത്തി, ഇനി ആര് പുറത്താകും? ഓപ്പണിങിൽ ഗംഭീറിന് മുന്നിൽ വമ്പൻ തലവേദന
Sanju Samson: സഞ്ജു സാംസണെ സിഎസ്‌കെയും കൈവിട്ടു? ക്യാപ്റ്റനായി പരിഗണിക്കണമെന്ന് ആവശ്യം
റോണോ ഇല്ല, മെസി ബാല​ൺ ഡി ഓർ ചുരുക്കപ്പട്ടികയിൽ; കിട്ടിയാൽ റെക്കോർഡുകളുടെ പൊടിപൂരം!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ