ഇന്ത്യ- ബ്രസീൽ സൗഹൃദ മത്സരം ഒക്ടോബർ 3ന്; പിറക്കുക ചരിത്രം! ഇന്ത്യനേരിടുന്ന ഏറ്റവും ഉയർന്ന റാങ്കുള്ള എതിരാളി

India VS Brazil: FIFA Men's International Friendly confirmed: ബ്രസീൽ ദേശീയ ഫുട്ബോൾ ടീമും ഇന്ത്യൻ സീനിയർ ടീമും തമ്മിലുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരം കൊൽക്കത്തയിൽ നടക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ വർഷം ഒക്ടോബറിൽ ബ്രസീൽ ടീം സൗഹൃദമത്സരം കളിക്കുമെന്ന് ഇരുരാജ്യങ്ങളിലെയും ഫുട്‌ബോൾ ഫെഡറേഷനുകൾ ഔദ്യോഗികമായി അറിയിച്ചു. 2026 ഒക്ടോബർ 3-ന് കൊൽക്കത്തയിലെ പ്രശസ്തമായ വിവേകാനന്ദ യുവഭാരതി ക്രീരംഗനിൽ (സാൾട്ട് ലേക്ക് സ്റ്റേഡിയം) ആണ് ഈ ചരിത്ര പോരാട്ടം അ‌രങ്ങേറുക.

ഇന്ത്യ- ബ്രസീൽ സൗഹൃദ മത്സരം ഒക്ടോബർ 3ന്; പിറക്കുക ചരിത്രം! ഇന്ത്യനേരിടുന്ന ഏറ്റവും ഉയർന്ന റാങ്കുള്ള എതിരാളി

Brazil Vs India Friendly Match In Kolkata

Published: 

31 Jul 2026 | 07:07 AM

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയിൽ ഏറെ നിർണായകമായേക്കാവുന്ന ഒരു ചരിത്ര മുഹൂർത്തത്തിന് കളമൊരുങ്ങിയിരിക്കുന്നു. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ ദേശീയ ഫുട്ബോൾ ടീമും ഇന്ത്യൻ സീനിയർ ടീമും തമ്മിലുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരം കൊൽക്കത്തയിൽ നടക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ വർഷം ഒക്ടോബറിൽ ബ്രസീൽ ടീം സൗഹൃദമത്സരം കളിക്കുമെന്ന് ഇരുരാജ്യങ്ങളിലെയും ഫുട്‌ബോൾ ഫെഡറേഷനുകൾ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു. ഇതോടെ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ നിമിഷങ്ങളിലൊന്നാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. 2026 ഒക്ടോബർ 3-ന് കൊൽക്കത്തയിലെ പ്രശസ്തമായ വിവേകാനന്ദ യുവഭാരതി ക്രീരംഗനിൽ (സാൾട്ട് ലേക്ക് സ്റ്റേഡിയം) ആണ് ഈ ചരിത്ര പോരാട്ടം അ‌രങ്ങേറുക.

“ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്ര പുസ്തകങ്ങളിൽ സുവർണ്ണ അക്ഷരങ്ങളിൽ രേഖപ്പെടുത്തുന്ന തീയതിയാണിത്.” എന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) പ്രതികരിച്ചു. “ലോകത്ത് ബ്രസീൽ ഫുട്ബോളിന് ഏറ്റവും വലിയ ആരാധകവൃന്ദമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. തലമുറകളായി നമ്മെ സ്നേഹിക്കുന്ന ഇന്ത്യൻ ആരാധകർക്ക് മുന്നിൽ കളിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു”- എന്നാണ് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (CBF) അ‌റിയിച്ചത്.

Also Read: അ‌ർജന്റീനയ്ക്കുള്ള ഒരുലോഡ് പണി ലോഡിങ്! അ‌ച്ചടക്ക നടപടികൾ ആരംഭിച്ച് ഫിഫ

ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ലഭിക്കുന്ന ഏറ്റവും അ‌സുലഭ മുഹൂർത്തങ്ങളിലൊന്നായിരിക്കും ഒക്ടോബർ 3ലെ ഈ ഇന്ത്യ- ബ്രസീൽ മത്സരം. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ഇതാദ്യമായാണ് ബ്രസീലിന്റെ സീനിയർ ടീം ഇന്ത്യയിൽ എത്തി കളിക്കാൻ പോകുന്നത്. സെപ്റ്റംബർ അവസാന ആഴ്ച ഓസ്ട്രേലിയക്കെതിരെയുള്ള മത്സരങ്ങൾക്ക് ശേഷമായിരിക്കും (സെപ്റ്റംബർ 25, 29) ബ്രസീൽ ടീം കൊൽക്കത്തയിലേക്ക് എത്തുക.

ഇന്ത്യനേരിടുന്ന ഏറ്റവും ഉയർന്ന റാങ്കുള്ള എതിരാളി

ലോക ഫുട്ബോളിൽ പറയത്തക്ക നേട്ടങ്ങളൊന്നും ഇല്ലാത്ത ഇന്ത്യൻ ഫുട്ബോളിന് ലഭിക്കുന്ന ഏറ്റവും മികച്ച അ‌വസരമായി ബ്രസീലുമായുള്ള ഈ സൗഹൃദ മത്സരം വിലയിരുത്തപ്പെടുന്നു. 1992-ൽ ഫിഫ ഔദ്യോഗിക റാങ്കിംഗ് സമ്പ്രദായം ആരംഭിച്ചതിന് ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും ഉയർന്ന റാങ്കിലുള്ള (നിലവിൽ ലോക 5-ാം റാങ്ക്) ടീമാണ് ബ്രസീൽ.

ആദ്യ പോരാട്ടം

ഇന്ത്യൻ സീനിയർ പുരുഷ ടീമും ബ്രസീൽ സീനിയർ ടീമും തമ്മിൽ മുഖാമുഖം എത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര മത്സരമാണിത്. അതുപോലെ തന്നെ ബ്രസീൽ സീനിയർ ടീം ഇന്ത്യൻ മണ്ണിൽ കളിക്കുന്നതും ഇതാദ്യമായാണ്. എന്നാൽ 1977ൽ പെലെ മോഹൻ ബഗാനെതിരെ ഈഡൻ ഗാർഡൻസിൽ കളിച്ച ഓർമ്മകൾ ഉൾപ്പെടെ കൊൽക്കത്തയ്ക്ക് ബ്രസീൽ ഫുട്‌ബോളുമായി പഴയ ബന്ധങ്ങളുണ്ട്.

ഭാഗ്യമല്ല, കൊൽക്കത്തയ്ക്ക് തുണയായത് ആരാധകർ

ഇന്ത്യ- ബ്രസീൽ സൗഹൃദ മത്സരം എന്ന ചരിത്ര നിമിഷത്തിന് വേദിയാകാൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞത് വെറും ഭാഗ്യം കൊണ്ടല്ല, ഫുട്ബോളിനോടുള്ള ആരാധകരുടെ സ്നേഹം കൊണ്ടാണ്. ബ്രസീൽ ഫുട്ബോളിനോടുള്ള കൊൽക്കത്തയുടെ കടുത്ത ആരാധന ഈ ചരിത്രമത്സരത്തിനുള്ള വേദിയായി കൊൽക്കത്തയെ തിരഞ്ഞെടുക്കാൻ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനെ (CBF) പ്രേരിപ്പിച്ചു.

1977-ൽ ഫുട്ബോൾ ചക്രവർത്തി പെലെ (ന്യൂയോർക്ക് കോസ്മോസിനായി) കൊൽക്കത്തയിൽ കളിച്ചതും, 2011-ലും 2025-ലും ലയണൽ മെസ്സി എത്തിയതും കൊൽക്കത്തയുടെ വലിയ ഫുട്ബോൾ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഇപ്പോൾ ചരിത്രത്തിലാദ്യമായി ഇന്ത്യ- ബ്രസീൽ പോരാട്ടം നടക്കുമ്പോൾ അ‌തിന് വേദിയാകാനുള്ള അ‌വസരവും കൊൽക്കത്തയെ തന്നെ അ‌ങ്ങോട്ട് തേടി എത്തിയിരിക്കുന്നു.

കേരളത്തിൽ ഉൾപ്പെടെ നിരവധി ആരാധകരുള്ള ടീമാണ് ബ്രസീൽ. ഭാവിയിൽ ഇന്ത്യ ലോകകപ്പിൽ കളിക്കുന്നത് കാണുക എന്നത് ഉൾപ്പെടെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് നിരവധി സ്വപ്നങ്ങളുണ്ട്. ഈ ചരിത്ര മത്സരം ഇന്ത്യയിൽ കൂടുതൽ ഫുട്ബോൾ ആരാധകരെ സൃഷ്ടിക്കുകയും അ‌തുവഴി ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയിൽ പുതിയ പാത തുറക്കുകയും ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ സൗഹൃദ മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾ ആരൊക്കെ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ വരുംദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവിടും.

English Summary

It has been officially confirmed that an international friendly match between the Brazil national football team and the Indian senior team will be held in Kolkata. The football federations of both countries have officially announced that the Brazilian team will play a friendly match in October this year. The historic clash will begin on October 3, 2026 at the famous Vivekananda Yuva Bharati Krirangan (Salt Lake Stadium) in Kolkata.

Loading...
Unable to load recommendations.
Follow Us
Related Stories
Asian Games 2026: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രത്യേക മെനു; സമ്മാനം വേറെ, ഇതറിഞ്ഞോ നിങ്ങള്‍?
Abhishek Sharma: ‘ഒന്നില്‍ പിഴച്ചെന്ന് കരുതി ഞങ്ങളെ വിലയിരുത്തരുത്’; വിമര്‍ശകരുടെ വായടപ്പിച്ച് അഭിഷേക് ശര്‍മ
വിനീഷ്യസ് അധികനേരം ഇന്ത്യയില്‍ തുടരില്ല; റയല്‍ മാഡ്രിഡിന്റെ വിമാനം പറന്നെത്തും
മയാമിക്കായി 100-ാം ഗോളും കരിയറിലെ 48-ാം കിരീടവും ചൂടി മെസി; കാംപിയോൺസ് കപ്പ് ഇന്റർ മയാമിക്ക്
Lionel Messi: വിടവാങ്ങൽ മത്സരത്തിനായി മെസി വീണ്ടും അർജന്റീന ടീമിൽ; ഒക്ടോബർ 6-ന് ‘ദി ലാസ്റ്റ് ഡാൻസ്’
കൊല്‍ക്കത്തയിലല്ല, നമ്മുടെ കൊച്ചിയില്‍! ബ്രസീല്‍ ഇതിഹാസങ്ങള്‍ പന്തു തട്ടാന്‍ കേരളത്തിലേക്ക്
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഒരു ഗ്രാം സ്വര്‍ണം 35,000 രൂപയിലേക്ക്; പെട്ടെന്ന് തന്നെ വാങ്ങിച്ചോളൂ
ദിവസവും രാവിലെ രണ്ട് ഗ്രാമ്പു ചവച്ചാലുള്ള ഗുണങ്ങൾ!
പുതിയ ടൊയോട്ട ഗ്ലാൻസ എത്തുന്നു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട